ഇവരുടെ വിവാഹ ആലോചന വന്നത് നടി രേഖ രതീഷ് വഴിയായിരുന്നു. എന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ഇരുവരും ചെയ്തില്ല: നടി രേഖ

സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പിന്നാലെ വിശേഷം പങ്കുവെച്ച് താരങ്ങൾ എത്തിയിരുന്നു. അതേസമയം നടി രേഖ രതീഷ് വഴിയായിരുന്നു ഇവരുടെ വിവാഹ ആലോചന വന്നത്. നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹം കഴിച്ചു കൂടെ എന്ന് രേഖ ചോദിച്ചപ്പോഴാണ് ഇവർ അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. പിന്നീട് രണ്ട് വീട്ടുക്കാർക്കും താൽപര്യം വന്നതോടെ വിവാഹനിശ്ചയത്തിൽ എത്തുകയായിരുന്നു. പത്തു ദിവസത്തിനുള്ളിലാണ് എല്ലാം സെറ്റ് ആക്കിയത്. യുവയും മൃദുലയും ആദ്യമായി കണ്ടുമുട്ടിയതും രേഖയുടെ പിറന്നാൾ ദിവസമായിരുന്നു. ഇതേ കുറിച്ചെല്ലാം വ്യക്തമായി താരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന്റെ ഒരു ചടങ്ങിൽ പോലും നടി രേഖയെ കണ്ടില്ല. ഇതോടെ ചോദ്യവുമായി പ്രേക്ഷകരും…

യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി

സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി. ജൂലൈ 8ന് രാവിലെ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങള്‍ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഒരു സഹോദരിയുണ്ട്, പാർവതി. https://www.youtube.com/watch?v=u8WrOYV2xto&t=85s മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ020 ഡിസംബർ 23ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് വിവാഹാലോചന വരുന്നത്

ഉടൻ നിങ്ങളിലേക്ക്. ‘കറ’ പടരും… കൂട്ടിക്കൽ ജയചന്ദ്രൻ.

ഇന്ദുമുഖി ചന്ദ്രമതി അടക്കമുള്ള പരമ്പരകളിലൂടെയും ചാന്ത് പൊട്ട്, വർഗ്ഗം, മൈ ബോസ് , നാടോടിമന്നൻ അടക്കമുള്ള സിനിമകളിലൂടെയും ശ്രദ്ധേയനായ അഭിനേതാവാണ് കൂട്ടിക്കൽ ജയചന്ദ്രൻ. ഇപ്പോൾ അദ്ദേഹം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ഒരു ഹസ്വചിത്രം ആണ് കറ. ബി പോസിറ്റീവ് ബാനറിൽ മോഹൻകുമാർ നിർമ്മിച്ച് ലാറിഷ് കഥ, തിരക്കഥയും, സംഭാഷണം, സംവിധാനം, നിർവഹിക്കുന്ന ഈ ഷർട്ട് ഫിലിം ആളുകൾ ഒരുപാട് കാത്തിരിക്കുന്ന ഒന്നാണ്. പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്താണ് . ശബ്ദത്തിന് ഒരുപാട് പ്രാധാന്യമുള്ള ഒരു ഷോർട്ട് ഫിലിം ആണ് കറ. ഇപ്പോൾ കറ ഉടൻ റിലീസ് ചെയ്യുമെന്ന് കുട്ടിക്കൽ ജയചന്ദ്രൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് . ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം ഇത് വ്യക്തമാക്കിയത്. കുറിപ്പ് ഇങ്ങനെ. …മിനുക്കുപണികൾക്കൊടുവിൽ, ഉടൻ നിങ്ങളിലേക്ക്. ‘കറ’ പടരും…ഈ പോസ്റ്റിനു താഴെ ആരാധകർ തങ്ങളുടെ കാത്തിരിപ്പ് അറിയിച്ചിട്ടുണ്ട്. ഈ ഹസ്വ ചിത്രത്തിൻറെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ നേരത്തെ…

ഒരുപാടു സന്തോഷം നന്ദി … ഇരട്ട പുരസ്കാരം നിറവിൽ സഹപ്രവർത്തകർക്ക് നന്ദി അറിയിച്ച് അനീഷ് രവി.

മലയാളികള്ക്ക് ഏറെ സുപരിചിതമായ നടനാണ് അനീഷ് രവി. മെഗാ സീരിയലിലും കോമഡി സീരിയലിലും ഒരുപോലെ തിളങ്ങിയ ഇദ്ദേഹം നാടക നടൻ, മിമിക്രി കലാകാരൻ, സീരിയൽ സിനിമ താരം, അവതാരകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ തുടങ്ങി എല്ലാ മേഖലയിലും ശോഭിച്ചു. സതി ലീലാവതി, ചക്കര ഭരണി, ഒരിടത്തൊരിടത്ത്, കാര്യം നിസ്സാരം, സകുടുംബം ശ്യാമള, അളിയൻ വേഴ്സസ് അളിയൻ, അളിയൻസ്, ലേഡീസ് ഹോസ്റ്റൽ തുടങ്ങിയ ഹാസ്യം മേമ്പൊടിയായ പരമ്പരകളിലും മോഹനം, മരുഭൂമിയിൽ പൂക്കാലം, മനസ്സറിയാതെ, എൻറെ പെണ്ണ്, മൂന്ന് പെണ്ണുങ്ങൾ, മിന്നുകെട്ട് തുടങ്ങിയ മെഗാ സീരിയലുകളിലും അദ്ദേഹം തിളങ്ങി ഇതുകൂടാതെ പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത് , കാര്യസ്ഥൻ, കുട്ടനാടൻ മാർപാപ്പ, ബൈസൈക്കിൾ തീവ്സ് തുടങ്ങിയ സിനിമയിലും അഭിനയിച്ചു. ഇപ്പോൾ നിലവിൽ കൗമുദി ടിവി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ്, സ്വന്തം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന അതല്ലേ ഇത് തുടങ്ങിയ പരമ്പരകളും…

സീരിയൽ ഷൂട്ടിംഗ് തുടങ്ങുന്നതിനു അനുമതി തേടി ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മ മന്ത്രിമാർക്ക് നിവേദനം നൽകി .

ആത്മ പ്രസിഡന്റ് ശ്രീ. കെ. ബി. ഗണേഷ് കുമാർ MLA, സാംസ്‌കാരിക-സിനിമ വകുപ്പ് മന്ത്രി. ശ്രീ. സജി ചെറിയാനുമായി ഫോണിൽ സംസാരിച്ചതനുസരിച്ച് ആത്മയെ പ്രതിനിധീകരിച്ച് ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, കിഷോർ സത്യ എന്നിവർ മന്ത്രിയുമായി ചർച്ച നടത്തി നിവേദനം കൈമാറി. ലോക്ക് ഡൌൺ മൂലമുള്ള തൊഴിൽ, സാമ്പത്തിക പ്രശ്നങ്ങൾ, ഷൂട്ടിംഗ് പുനരാരംഭിക്കൽ,ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായം, തുടങ്ങിയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. പരിമിതമായ എണ്ണത്തോടെ ടെലിവിഷൻ പറമ്പരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ആത്മയ്ക്ക് ഉറപ്പുനൽകി ആത്മ പ്രസിഡന്റ് ശ്രീ. കെ. ബി. ഗണേഷ് കുമാർ MLA ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജുമായി ഫോണിൽ വിളിച്ച് സംസാരിച്ചതനുസരിച്ച് ആത്മയെ പ്രതിനിധീകരിച്ച് ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, കിഷോർ സത്യ എന്നിവർ ഇന്നലെ മന്ത്രിയുടെ ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തി വിഷയങ്ങൾ…

ഭാര്യയുടെ പരാതി; പ്രമുഖ ഹിന്ദി സീരിയല്‍ താരം അറസ്റ്റില്‍

പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്റ അറസ്റ്റില്‍. ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയിലാണ് ഗോരേഗാവ് പൊലീസ് നടനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്നാണ് കരണിനെതിരെ നിഷ പരാതി നല്‍കിയത് എന്നാണ് സൂചന. നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഹിന്ദി സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്ബതികളായിരുന്നു കരണ്‍ മേഹ്റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരണ്‍. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരണ്‍ നേടിയിരുന്നു. ഇരുവരും ഒന്നിച്ച്‌ റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. മെയ് ആദ്യമാണ് താരദമ്ബതികള്‍ തമ്മില്‍ സംഘര്‍ഷമുള്ളതായി ആദ്യം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ കരണ്‍ തള്ളിക്കളഞ്ഞിരുന്നു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി ഫോണ്‍…

‘ക്യാമറയ്ക്ക് മുന്നിലെ പത്ത് വര്‍ഷങ്ങള്‍’; വീഡിയോ പങ്കുവച്ച്‌ റബേക്ക സന്തോഷ്

ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്ന താരമാണ് റബേക്ക സന്തോഷ് എന്ന തൃശുര്‍കാരി. രണ്ടായിരത്തി പതിനൊന്നില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന പരമ്ബരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒരുപിടിമലയാള ചിത്രത്തിലും, അനേകം മിനിസക്രീന്‍ പരമ്ബരകളിലൂടെയും റബേക്ക മലയാളികളുടെ മിനിസ്‌ക്രീനുകളിലും, ബിഗ് സ്‌ക്രീനുകളിലും നിറഞ്ഞുനിന്നു. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്ത’മിഴി രണ്ടിലും, സ്‌നേഹക്കൂട്’ തുടങ്ങിയ പരമ്ബരകളിലാണ് റബേക്ക കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍തുടങ്ങിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ കസ്തൂരിമാനായിരുന്നു താരത്തിന്റെ കരിയര്‍ബ്രേക്ക് പരമ്ബരയെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ കരിയറിലെ സിനിമകളിലൂടെയും സീരിയലുകളിലൂടെയുമുള്ള ഒരു തിരിഞ്ഞുനോട്ടത്തിന്റെവീഡിയോയാണ് റബേക്ക കഴിഞ്ഞദിവസം പങ്കുവച്ചത്. റബേക്കയുടെ ആരാധികമാര്‍ അയച്ചുതന്നതാണ് വീഡിയോയെന്നും, അവര്‍ ആരാധികമാരല്ല, സ്വന്തം അനിയത്തിമാരാണെന്നും പങ്കുവച്ചവീഡിയോയ്‌ക്കൊപ്പം റബേക്ക കുറിച്ചിട്ടുണ്ട്.  

‘കൈ നീട്ടി തെണ്ടാന്‍ ഭയമാണ്, കേരളത്തിലെ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതുതന്നെ’; സാധിക വേണുഗോപാല്‍

കൊവിഡിനു മുന്‍പും അതിനു ശേഷവും, അങ്ങനെയാകും ഭാവിയില്‍ പലരും ജീവിതത്തെ നോക്കികാണുന്നു. ലോക്ക് ഡൗണ്‍ പലരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. താളംതെറ്റിയ ജീവിതത്തെ കെട്ടിപ്പെടുത്താന്‍ ഒരുപാട് നാളുകളെടുക്കും. ചിലര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്ബോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ഡബ്ബിങ് ആര്‍ടിസ്റ്റ് റൂബിയും ഭര്‍ത്താവും ആത്മഹത്യ ചെയ്തതു സാമ്ബത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നായിരുന്നു. കൊവിഡ് വന്നതോടെ ഒന്നര വര്‍ഷമായി കേരളത്തില്‍ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. ‘കൈ നീട്ടി തെണ്ടാന്‍ ഭയമാണ്. സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ കഴിയുന്നില്ല. സാമ്ബത്തികമായ ഞെരുക്കമാണ്.’- സാധിക ഫേസ്ബുക്കില്‍ കുറിച്ചു. മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സാധിക തന്റെ നിലപാട് വ്യക്തമാക്കിയത്. സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഡബ്ബിങ് ആര്‍ട്ടിസ്റ് റൂബിയും ഭര്‍ത്താവ് സുനിലും ആത്മഹത്യ ചെയ്തു ! ജീവിതത്തിലെ സാമ്ബത്തിക പരാജയമായിരുന്നു കാരണം എന്നറിയുന്നു. ഒന്നര വര്‍ഷമായി കേരളത്തില്‍ ലക്ഷകണക്കിന് പേരുടെ…

പിള്ളച്ചേട്ടനോട് ദിലീപിനു കൊടുത്ത അഡ്വാൻസ് തുക തിരിച്ചു വാങ്ങിക്കോളാൻ പറഞ്ഞു… വീണ്ടും കടുത്ത പ്രതികരണവുമായി വിനയൻ.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സത്യം, രാക്ഷസരാജാവ് ,വാറൻ ലൗ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് വിനയൻ. ഇടക്കാലത്ത് സംഘടനാപരമായി വിലക്ക് നേരിട്ട സംവിധായകൻ കൂടിയാണ് വിനയൻ. നടൻ ദിലീപിനെതിരെ നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ഇദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ വീണ്ടും പ്രതികരണ രൂപത്തിൽ ഒരു ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുയാണ് വിനയൻ . കുറുപ്പിനെ പൂർണ്ണരൂപം. പഴയ ഒരു വിവാദത്തെ പറ്റി വീണ്ടും പ്രതികരിച്ചു ഇരിക്കുകയാണ് അദ്ദേഹം കുറുപ്പിനെ പൂർണ്ണരൂപം. മലയാളസിനിമയിലെ തലമുതിർന്ന തിരക്കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീ കലൂർ ഡെന്നീസ് മാദ്ധ്യമം ആഴ്ചപ്പതിപ്പിൽ ആത്മകഥ എഴുതുന്ന വിവരം ഞാൻ ഈ ഒാൺലൈൻ ന്യൂസിലുടെയാണ് അറിഞ്ഞത്. ഇത്തവണത്തെ അദ്ധ്യായം വായിച്ചപ്പോൾ എൻെറ മനസ്സും 19 വർഷം പിന്നിലുള്ള ആ ഒാർമ്മകളിലേക്ക് അറിയാതെ പോയി..ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണല്ലോ നമ്മൾ പഴയ കാര്യങ്ങൾ ഒാർക്കുന്നത്.. “ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യൻ”എന്ന സിനിമയിലൂടെ അന്ന് സീരീയലിലും ചില…

മിഥുൻ സുരേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ ചെറിയ ഷോർട്ട് ഫിലിം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെയും ആരോഗ്യപ്രവർത്തകരുടയും കഥ പറഞ്ഞ ചിത്രമായിരുന്നു

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഒരു പ്രവാസിയുടെ കഥ പറഞ്ഞ ഹസ്വചിത്രം ആയിരുന്നു ക്വാറന്റിൻ. മിഥുൻ സുരേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ ചെറിയ ഷോർട്ട് ഫിലിം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെയും ആരോഗ്യപ്രവർത്തകരുടയും കഥ പറഞ്ഞ ചിത്രമായിരുന്നു. നാട്ടിലെത്തി നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്ന ഒരു പ്രവാസി ദിവസങ്ങൾ എണ്ണി ഇരിക്കുന്നു. ഒറ്റക്കിരിക്കുന്ന അയാൾക്ക് കുറെ പുസ്തകങ്ങൾ മാത്രമാണ് കൂട്ടുകാർ .ഈ ദിവസങ്ങളിൽ തന്റെ ഭാര്യയോടും മകളോടും ഒപ്പം ഉള്ള നല്ല ഓർമ്മകൾ അയവിറക്കുന്നു . ഭാര്യ തന്നോട് പറഞ്ഞ ഒരു വാക്ക് അയാളുടെ ഓർമയിൽ പെട്ടെന്ന് കടന്നുവരുന്നു. ഇനി തിരിച്ചു പോകേണ്ട നാട്ടിൽ നമുക്ക് എന്തെങ്കിലും ജോലി ചെയ്യാം . ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ച് ഇനിയും തിരിച്ച് ഗൾഫിലേക്ക് പോകണ്ട എന്ന തീരുമാനം അയാൾ എടുക്കുന്നു. പക്ഷേ തൻറെ ക്വാറന്റിൻ കഴിഞ്ഞ് പുറത്തിറങ്ങിയ അയാളെ കാത്ത് വിധിയുടെ മറ്റൊരു ക്രൂരത…