നമ്ബൂരിയച്ചന്‍ ആല്‍മരം മറിഞ്ഞപ്പോള്‍ രക്ഷപ്പെട്ടയാള്‍ കവുങ്ങ് വീണ് മരിച്ചു

പറവൂര്‍: നമ്ബൂരിയച്ചന്‍ ആല്‍മരം കടപുഴകി വീണപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട ലോട്ടറി വില്പനക്കാരന്‍ അടയ്ക്കാമരം ദേഹത്ത് വീണ് മരിച്ചു.

ചെറിയപല്ലംതുരുത്ത് ഈരേപാടത്ത് രാജന്‍ (60) ആണ് മരിച്ചത്. ഞായറാഴ്ച നാലരയോടെ ബന്ധുവിനൊപ്പം തറവാട്ടു വീട്ടിലെ അടയ്ക്കാമരം വെട്ടിവീഴ്ത്താന്‍ വടം കെട്ടി വലിക്കുന്നതിനിടെ രാജന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാല്‍ നൂറ്റാണ്ടിലധികമായി പറവൂരില്‍ ലോട്ടറി വില്പനക്കാരനാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിന് പറവൂര്‍ നഗരഹൃദയത്തിലെ നമ്ബൂരിയച്ചന്‍ ആല്‍മരം കടപുഴകി മറിഞ്ഞ സമയം ആല്‍ച്ചുവട്ടില്‍ ലോട്ടറി വില്‍ക്കുകയായിരുന്ന രാജന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ആല്‍ത്തറയിലെ വിളക്കുകള്‍ കത്തിക്കുന്നത് രാജനായിരുന്നു. രാവിലെ ആറിന് ആല്‍ത്തറിയില്‍ വിളക്ക് കത്തിച്ച ശേഷമാണ് ലോട്ടറി കച്ചവടം തുടങ്ങാറ്. സംസ്കാരം നടത്തി. ഭാര്യ: സുജാത. മക്കള്‍: രാജി, രാഖി. മരുമക്കള്‍ ദീപു, മനീഷ്.

Related posts

Leave a Comment