അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കോടെ പാസായ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ (101) അന്തരിച്ചു. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെ ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. കാര്‍ത്ത്യായനിയമ്മ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പഠിതവായിരുന്നു. നാല്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98ശതമാനം മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്.വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍ പി സ്‌കൂളിലായിരുന്നു 2017 ലെ അക്ഷരലക്ഷം പരീക്ഷ എഴുതിയത്. ഈ ചിതിരം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെയായിരുന്നു പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയെന്നുള്ള വിവരം പ്രഖ്യാപിച്ചത്. 2018-ലെ നാരീശക്തി പുരസ്‌കാരജേതാവാണ്. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്.
Month: October 2023
രാമേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകണം
കാസര്‍ഗോഡ്: രാമേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകണം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. സുരേന്ദ്രന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയെ പത്രിക പിന്‍വലിക്കാന്‍ പണവും മൊബൈല്‍ ഫോണും നല്‍കി സ്വാധീനിച്ചുവെന്നാണ് കേസ്.
കോഴ ആരോപണത്തില്‍ തനിക്ക് ചിലത് പറയാനുണ്ട് ; അന്വേഷണം പൂര്‍ത്തിയാകട്ടെയെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്
കൊച്ചി: ആരോഗ്യവകുപ്പിന് നേരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. തനിക്ക് ഇക്കാര്യത്തില്‍ ചിലത് പറയാനുണ്ടെന്നും പറഞ്ഞു. ഹരിദാസന്‍ മൊഴി മാറ്റിയ വിവരം സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു വീണാജോര്‍ജ്ജിന്റെ പ്രതികരണം. തന്റെ ബന്ധുവായ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതല്ലേയെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം കാണാമെന്നും വീണ ജോര്‍ജ് പറഞ്ഞു. നിയമന കോഴക്കേസില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് നേരത്തേ സ്ഥിരീകരിച്ച ഹരിദാസന്‍ മൊഴി മാറ്റിയ വിവരം കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തുവിട്ടത്. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍ പറഞ്ഞതായാണ് പൊലീസ് പറയുന്നത്. പരാതിക്കാരനായ ഹരിദാസന്‍ അഖില്‍ സജീവനും ലെനിനും പണം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അഖില്‍ സജീവിന് 25,000 രൂപയും അഡ്വ.ലെനിന് 50,000 രൂപയുമാണ് കൈമാറിയത്. കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നിയമന കോഴക്കേസിലെ കൈക്കൂലി ഇടപാട്…
സോളാര്‍ കേസില്‍ അപവാദം പ്രചരിപ്പിച്ചാല്‍ നിയമനടപടിയെന്ന് ഗണേശ്കുമാര്‍ ; പിതാവ് മദ്ധ്യസ്ഥത വഹിച്ചത് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ട്
കൊല്ലം: സോളാര്‍ വിവാദങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നെന്ന് കെ.ബി. ഗണേശ്കുമാര്‍. ഗൂഢാലോചന സംബന്ധിച്ച് തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. മുഖ്യമന്ത്രി കസേര തട്ടിയെടുക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പറഞ്ഞു. കൊട്ടാരക്കരയില്‍ 14-ന് നടക്കുന്ന പാര്‍ട്ടിസമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. അതിനിടയില്‍ കേസ് കൊട്ടാരക്കര മജിസ്‌ട്രേറ്റ്് കോടതി ഒക്‌ടോബര്‍ 16 ന് പരിഗണിക്കും. ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ തെളിവില്ലെന്ന് നേരത്തെ സിബിഐ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊട്ടാരക്കര കോടതിയിലെ കേസുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
നൈനിറ്റാളില്‍ ബസ് അപകടം: 7 മരണം
ഉത്തരാഖണ്ഡ്: നൈനിറ്റാളില്‍ ബസ് അപകടത്തില്‍പെട്ട് ഏഴ് പേര്‍ മരിച്ചു. ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പെട്ടത്. അഞ്ച് സ്ത്രീകളും ഒരു കുട്ടിയും മരിച്ചവരില്‍ പെടുന്നു. നൈനിറ്റാള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സംഘം. നിയന്ത്രണം വിട്ട ബസ് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 28 പേരെ ഇതിനകം രക്ഷപ്പെടുത്തി. രക്ഷാദൗത്യം തുടരുകയാണെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
ഇസ്രയേല്‍- പലസ്തീന്‍ ഏറ്റുമുട്ടല്‍: മരണം 1,100 കടന്നു, വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യ; സന്നാഹവുമായി യു.എസ്
ടെല്‍ അവീവ്: ഇസ്രയേലും പാലസ്തീനും തമ്മില്‍ ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1,100 കടന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ ഭാഗത്ത് 700 ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നുമാത്രം 260 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗാസയില്‍ നിന്ന് 424 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ നിരവധി അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതോടെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്കയും രംഗത്തെത്തി. അമേരിക്ക മെഡിറ്ററേനിയന്‍ കടലിലേക്ക് യുദ്ധക്കപ്പലുകളും പോര്‍ വിമാനങ്ങളും അയച്ചു. ഗാസയില്‍ 800 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലില്‍ കടന്ന ഹമാസിനെതിരെ പോരാട്ടം തുടരുകയാണ്. 74,000 പേര്‍ ക്യാംപുകളില്‍ അഭയം തേടി. നൂറിലേറെപ്പേരെ ബന്ദികളാക്കിയെന്ന് ഹമാസ് അറിയിച്ചു. 30 പേരെ ബന്ദികളാക്കിയെന്ന ഇസ്ലാമിക ജിഹാദ് ഗ്രൂപ്പ് വ്യക്തമാക്കി. ഹമാസിനെ അഭിനന്ദിച്ച് ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തി. പലസ്തീന്‍ പതാകയുമായി ആയിരക്കണക്കിന് ആളുകള്‍ ടെഹ്‌റാനിലെ…
ജലന്ധറില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
ചണ്ഡിഗഢ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. കംപ്രസര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിനു തീപിടിച്ചു. യശ്പാല്‍ ഗയ് (70), റുചി ഗയ് (40), മാന്‍ഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിഭാഗം സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചു.
ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്, വിവാഹം കഴിച്ചതും മകനുള്ളതും യുവതി മറച്ചുവച്ചു; ഷിയാസിന്റെ മൊഴി
കാസര്‍കോട്:പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി പീഡനക്കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി. നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് ഷിയാസ് പറഞ്ഞു. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാന്‍ ഇത് ഉപയോഗിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ഷിയാസിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ ബുധനാഴ്ചയാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍നിന്നു പിടികൂടിയത്. ഷിയാസിനെതിരെ കേരള പോലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പോലീസിനെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഷിയാസിനെ കാസര്‍കോട് ചന്തേര സ്റ്റേഷനില്‍ എത്തിച്ചത്. ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വന്‍തുക…
ഇസ്രയേല്‍- പലസ്തീന്‍ പോര് മുറുകുന്നു; ഒരു മരണം, 3 പേര്‍ക്ക് പരിക്ക്; യുദ്ധാവസ്ഥയെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ഇസ്രയേല്‍- പലസ്തീന്‍ അതിര്‍ത്തിയില്‍ യുദ്ധാവസ്ഥ. ഗാസയില്‍ മുനമ്ബില്‍ നിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് വര്‍ഷത്തിനു പിന്നാലെയാണ് യുദ്ധസമാന സാഹചര്യം ഉടലെടുത്തത്. അതിര്‍ത്തിയില്‍ ‘യുദ്ധാവസ്ഥയാണെന്ന്’ ഇസ്രയേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ഹമാസിന്റെ ഭാഗത്തുനിന്നും ഇസ്രയേലിലേക്ക് വന്‍ റോക്കറ്റ് ആക്രമണമുണ്ടായത്. വലിയ സൈറണ്‍ ശബ്ദവും ഹമാസിന്റെ റോക്കറ്റ് ആക്രമണം കേട്ടാണ് പുലര്‍ച്ചെ ഇസ്രയേല്‍ നിവാസികള്‍ ഉണര്‍ന്നതു തന്നെ. ഉടന്‍തന്നെ സജ്ജരായ ഇസ്രയേല്‍ സേന, ഹമാസിനെതിരെ തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 60 വയസ്സുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഫാര്‍ അവീവിലെ വീടിനു മേല്‍ മിസൈല്‍ പതിച്ചായിരുന്നു മരണം. പാരാഗ്ലൈഡമാരെയും ആക്രമണത്തിന് ഉപയോഗിച്ചുവെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നു. ടെല്‍ അവീവിലേക്കും ജറുസേലേമിലേക്കും വലിയ തോതില്‍ മിസൈല്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഗാസ മുനമ്ബ് വഴി…
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ ഗൂഢാലോചന: മുഖ്യമന്ത്രി
കണ്ണൂര്‍: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂത്രധാരനെ കയ്യോടെ പിടികൂടി. സൂത്രധാരന്റെ കൂടെ പ്രവര്‍ത്തിച്ചവരും പിന്നില്‍ പ്രവര്‍ത്തിച്ചവരുമുണ്ട്. ഇല്ലാത്ത ഒരു കാര്യം കെട്ടിച്ചമച്ച് ആരോപണം ഉന്നയിക്കുകയാണ്. ഇതാദ്യത്തെ സംഭവമല്ല. ഇത്തരം ആരോപണത്തിന് ആയുസുണ്ടാവില്ല. സര്‍ക്കാരിനെതിരെ കെട്ടിച്ചമച്ച കഥകള്‍ ഇനിയും വരും. ഗൂഢാലോചനയ്ക്ക് പിന്നില്‍ ചില വ്യക്തികളും മാധ്യമസ്ഥാപനങ്ങളുമുണ്ട്. തെറ്റില്ലാതെ പ്രവര്‍ത്തിച്ചുവരുന്നതാണ് ആരോഗ്യവകുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ പ്രതിരോധത്തിലടക്കം ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കണ്ണൂരില്‍ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. അഖില്‍ മാത്യൂവിന്റെ പേര് വന്നതില്‍ പോലും ഗൂഢാലോചനയുണ്ട്. ഹരിദാസന്‍ എന്നൊരാള്‍ കൊടുത്ത പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ അന്നേദിവസം അഖില്‍ മാത്യൂ സ്ഥലത്തുണ്ടായിരുന്നില്ല, ആ സമയം പത്തനംതിട്ടയില്‍ ആണെന്ന് കണ്ടെത്തിയിരുന്നു എന്നാല്‍ മൂന്‍പ്…