തൃശൂര്‍: 65-ാമത് സംസ്ഥാന കായികമേളക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് 25 ഫൈനല്‍ മത്സരങള്‍ നടക്കും.ജൂനിയര്‍ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800 , 200 മീറ്റര്‍ മത്സരങ്ങളും അധ്യാപകര്‍ക്കായുളള 14 ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും. 133 പോയിന്റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്ത്.131 പോയിന്റുമായി മലപ്പുറം രണ്ടാമതും 69 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തും.സ്കൂളുകളില്‍ 43 പോയിന്റുമായി ഐഡിയല്‍ കടകശ്ശേരി ഒന്നാമതും 38 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ രണ്ടാമതുമാണ്. പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. 56 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 133 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാലക്കാട് ജില്ല. ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കിരണ്‍ കെ ദേശീയ റെക്കോര്‍ഡ് മറികടന്നു. വടവന്നൂര്‍ വിഎംഎച്ച്‌എസിലെ വിദ്യാര്‍ത്ഥിയാണ് കിരണ്‍. 13.84 സെക്കൻഡു കൊണ്ടാണ് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കിരണ്‍ ദേശീയ റെക്കോര്‍ഡ് മറികടന്നത്.…
Month: October 2023
ജനപ്രിയ ടി വി സീരിയല്‍ ‘സാന്ത്വന’ത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു
തിരുവനന്തപുരം : ജനപ്രീയ സീരിയില്‍ സംവിധായകന്‍ ആദിത്യന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. ടെലിവിഷൻ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ആദിത്യൻ. സാന്ത്വനത്തെ കൂടാതെ ആദിത്യൻ സംവിധാനം ചെയ്ത അമ്മ, വാനമ്ബാടി, ആകാശദൂത് തുടങ്ങിയവയും ജനപ്രിയ പരമ്ബരകളാണ്. സിനിമാ- ടെലിവിഷൻ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ്. അദ്ദേഹം ഒരുക്കിയ പരമ്ബരകളൊക്കെ എപ്പോഴും റേറ്റിംഗിലും മുന്നിലായിരുന്നു. നിരവധി ഹിറ്റ് സീരിയലുകളുണ്ട് ക്രെഡിറ്റില്‍. ചെയ്യാനിരിക്കുന്ന സിനിമയുടെ ആലോചനകളിലുമായിരുന്നു.
മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പു കടിയേറ്റ് മരിച്ചു
ആലപ്പുഴ: മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പു കടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്‍റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്സാല്മറില്‍ പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പു കടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.
നിയമനക്കോഴ കേസില്‍ ഹരിദാസിനെ പ്രതിയാക്കിയേക്കില്ല ; പണം വാങ്ങിയത് ബാസിത് പോലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ പ്രതിയാക്കിയേക്കില്ല. ഇക്കാര്യത്തില്‍ പോലീസിന് നിയമോപദേശം കിട്ടിയതായിട്ടാണ് വിവരം. കേസ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് സുഹൃത്തും മുൻ എഐഎസ്‌എഫ് നേതാവുമായ ബാസിത്തിലാണ്. ആരോഗ്യവകുപ്പില്‍ മരുമകള്‍ക്ക് താല്‍ക്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്റെ പരാതി. പക്ഷെ ഹരിദാസനില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയെന്ന് താനാണെന്ന് മുൻ എഐഎസ്‌എഫ് നേതാവ് ബാസിത് കഴിഞ്ഞ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കന്റോണ്‍മെന്റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. നിലവില്‍ പ്രതിയാക്കേണ്ടെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള നിയമോപദേശം. ഇതോടെ ഹരിദാസിനെ ഇപ്പോള്‍ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നും പിന്നീട് തെളിവു കിട്ടുന്ന മുറയ്ക്ക് ഹരിദാസിനെ പ്രതിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഈ കേസില്‍ അഴിമതി നിരോധന വകുപ്പ് നിലനില്‍ക്കില്ലെന്നും നിയമോപദേശം ലഭിച്ചു.…
മന്ത്രിയുള്ള ചര്‍ച്ച ഫലപ്രദം, വിഴിഞ്ഞത്ത് വികസനത്തിനെതിരല്ല,ആവശ്യങ്ങള്‍ പരിഹരിക്കണം; മോണ്‍സിംഗര്‍ നിക്കോളാസ്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ച ഫലപ്രദമെന്ന് വിഴിഞ്ഞം ലത്തീൻ ഇടവക വികാരി മോണ്‍സിംഗര്‍ നിക്കോളാസ്. തങ്ങള്‍ വികസനത്തിനെതിരല്ലെന്നും പക്ഷേ തങ്ങളുടെ പറഞ്ഞു. വിഴിഞ്ഞത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണമുണ്ടെന്നും എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മോണ്‍സിംഗര്‍ നിക്കോളാസ് വ്യക്തമാക്കി. അതേസമയം നേരത്തെ ലത്തീൻ അതിരൂപത വികാര്‍ ജനറല്‍ ഫാ.യൂജിൻ പെരേര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണില്‍ പൊടിയിടാനാണെന്നും തുറമുഖത്തേക്കുള്ള ക്രെയ്ൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങള്‍ സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചടങ്ങില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കിയിരുന്നു. അതിനിടെ, ആദ്യ കപ്പലെത്തുമ്ബോള്‍ അതിന് സ്വീകരണം ഒരുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളയെ…
കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രികയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റില്‍
വട്ടപ്പാറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഹാസ്യനടന്‍ ബിനു ബി. കമാല്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്കു യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജങ്ഷനില്‍ ബസ് നിര്‍ത്തി. അപ്പോള്‍ പ്രതി ബസില്‍നിന്ന് ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
ഹമാസിനെ ഈ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ ; വൈദ്യൂതിയും വെള്ളവുമില്ലാതെ ഗാസയില്‍ ദുരിതത്തിലായത് 2.3 ലക്ഷം
ന്യൂഡല്‍ഹി: ഇസ്രായേലും ഹമാസും തമ്മില്‍ വന്‍ വ്യോമാക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഹമാസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇസ്രായേല്‍. ഈ ഭൂമിമുഖത്ത് നിന്നു തന്നെ ഹമാസിനെ തുടച്ചുനീക്കുമെന്നും ഗാസയില്‍ കരയിലൂടെയുള്ള ആക്രമണം ഉടന്‍ തുടങ്ങുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചന നല്‍കി. ഹമാസിനെതിരേ കടുത്ത വിമര്‍ശനമാണ് ഇസ്രായേലി നേതാക്കള്‍ നടത്തുന്നത്. ഹമാസിന്റെ എല്ലാവരും പ്രേതങ്ങളാണെന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. ഗ്രൂപ്പിനെ ഐഎസിനോട് ഉപമിച്ച് ലോകം ഐഎസിനെ നശിപ്പിച്ചതുപോലെ തങ്ങള്‍ അവരെ തകര്‍ത്ത് നശിപ്പിക്കുമെന്നും പറഞ്ഞു. ഹമാസ് എന്ന് വിളിക്കപ്പെടുന്ന എല്ലാവരേയും ഈ ഭൂമിയില്‍ നിന്നും തുടച്ചുനീക്കുമെന്നായിരുന്നു ഇസ്രായേല്‍ പ്രതിരോധമന്ത്രി യേവ് ഗല്ലാന്ത് പറഞ്ഞത്. ഹമാസ് കുട്ടികളുടെ തലവെട്ടിക്കളഞ്ഞതായുള്ള വിവരങ്ങളും അതിനുള്ള തെളിവുകളും തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ വക്താവ് ജോനാതന്‍ കോണ്‍റിക്കസ് പറഞ്ഞു. ഇസ്രായേല്‍ കനത്ത ആക്രമണം നടത്തിയതോടെ ഗാസയില്‍ 2.3 ദശലക്ഷം പേരാണ് ദുരിതത്തിലായത്.…
ചക്രവാതചുഴി; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കര്‍ണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തില്‍ മഴ തുടരാന്‍ കാരണം. കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 11 മുതല്‍ 13 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. അതിനിടെ കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്…
ഇസ്രയേല്‍-ഹമാസ് യുദ്ധം: മരണം 3000 കടന്നു; കൊല്ലപ്പെട്ടവരില്‍ 169 ഇസ്രയേല്‍ സൈനികരും
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 3,500ന് അടുത്തെത്തി. 169 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ശനിയാഴ്ച ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ 1500 ഹമാസ് പോരാളികളെയും വധിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് 1200 പേര്‍ കൊല്ലപ്പെട്ടു. 40 കുട്ടികളെ ഹമാസ് തലവെട്ടിയെന്ന് സൈന്യം പറയുന്നു. ഗാസയിലേക്ക് കരയുദ്ധത്തിന് സജ്ജമായി സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം സൈനികരാണ് അതിര്‍ത്തിയില്‍ നിരന്നിരിക്കുന്നത്. ഗാസയിലേക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കുന്നത് സൈന്യം തടഞ്ഞിരിക്കുകയാണ്. ഗാസയില്‍ രാത്രിയുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ 22,600 പാര്‍പ്പിടങ്ങളും 10 ആരോഗ്യ കേന്ദ്രങ്ങളും 38 സ്‌കൂളുകളും തകര്‍ന്നതായി പലസ്തീന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. ഹമാസിന്റെ ആക്രമണം ലോകത്തിനു മുന്നില്‍ നടന്നിരിക്കുന്ന പ്രകടമായ തിന്മയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.…
മലയോര മേഖലയിൽ ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന ചിത്രത്തിന് തുടക്കമായി.
ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു. ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്. മലയോര പശ്ചാത്തലത്തിലൂടെ ‘ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. ആൻ്റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കട്ടപ്പന പട്ടണത്തിൽ മുപ്പതു കിലോമീറ്ററോളം അകലെചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും നടത്തി. ഇടുക്കിയിലെ ഏലക്കാടുകളിൽ നിന്നും പൊന്നുവിളയിക്കുന്ന അദ്ധ്വാനികളായ കർഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെബന്ധങ്ങൾക്കും, മൂല്യങ്ങൾക്കുംപ്രാധാ ധാന്യം നൽകിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം. പൂർണ്ണമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾ നൽകിക്കൊണ്ട്, അവരുടെ വികാരവിചാരങ്ങൾക്കൊപ്പമാണ്…