തിരുവനന്തപുരം: തിരുവനന്തപുരം കുണ്ടമൺകടവിൽ ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് സ്വദേശി പ്രശാന്തിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിഴക്കേകോട്ടയിൽ നിന്ന് പേയാട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായ പ്രശാന്ത് ആണ് ആത്മഹത്യ ചെയ്തത്. ബസ്സിന്റെ ഫുട്ബോഡിലാണ് പ്രശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടമൺ കടവ് പാലത്തിന് സമീപം റോഡ് സൈഡിലായി നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് ആത്മഹത്യ. പ്രശാന്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചിട്ട് ഏകദേശം ഒരാഴ്ച മാത്രമാണ് ആയത്. രാവിലെ 9 മണിവരെ പ്രശാന്ത് ഈ ബസ്സിന്റെ പരിസരപ്രദേശങ്ങളിൽ ഉണ്ടായിരുന്നതായി പരിസരവാസികൾ പറയുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Month: October 2023
അറിയാതെ എടുത്ത് പോയതാണ്, മോഷണശേഷം മാനസാന്തരം; മാല വിറ്റ തുകയും ക്ഷമാപണം നടത്തി ഒരു കത്തും തിരികെയേല്‍പ്പിച്ച് മോഷ്ടാവ്
മോഷണശേഷം മാനസാന്തരമുണ്ടായ മോഷ്ടാവ് മോഷണമുതല്‍ വിറ്റുകിട്ടിയ പണം തിരികെയേല്‍പ്പിച്ചു. വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം കൗതുകത്തിലാക്കിയ ഈ സംഭവമുണ്ടായത് കോട്ടയം കുമാരനല്ലൂരിലാണ്. എജെബി സ്കൂളിന് സമീപമുള്ള വീട്ടില്‍ താമസിക്കുന്ന മൂന്ന് വയസ്സുകാരി ഹവ്വയുടെ ഒന്നേകാല്‍ പവന്റെ മാല ഇക്കഴിഞ്ഞ 19 നു നഷ്ടപ്പെട്ടിരുന്നു. കുട്ടിയെ കുളിപ്പിക്കുമ്ബോഴും വസ്ത്രം മാറ്റുമ്ബോഴുമെല്ലാം മാല കഴുത്തിലുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. പിന്നീടാണ് മാല കാണാതായത്. റോഡിനോട് ചേര്‍ന്നാണ് ഇവരുടെ വീട്. മാല നഷ്ടപ്പെട്ടതറിഞ്ഞതുമുതല്‍ ഇവര്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മാല നഷ്ടപ്പെട്ട് രണ്ട് ദിവസത്തിനകം 52,500 രൂപയും ക്ഷമാപണമടങ്ങിയ ഒരു കുറിപ്പും വീടിന്റെ പിൻവശത്തെ വര്‍ക്ക് ഏരിയയില്‍ നിന്ന് ലഭിച്ചത്. മാല എടുത്ത് വിറ്റുവെന്നും, തിരയുന്നതുകണ്ടപ്പോള്‍ വിഷമമുണ്ടായെന്നും അതിനാല്‍ മാല വിറ്റ് കിട്ടിയ തുക തിരികെ നല്‍കുന്നുവെന്നും, മനസ്സറിഞ്ഞ് ക്ഷമിക്കണമെന്നും കത്തില്‍ പറയുന്നു. മാല തിരികെ ലഭിച്ചില്ലെങ്കിലും മാലയുടെ തുക ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം.
‘ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’; വിനായകനെതിരെ വിമര്‍ശനവുമായി ഉമാ തോമസ്
വിനായകനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃക്കാക്കര എം എല്‍ എ ഉമാ തോമസ്. ലഹരിയ്ക്ക് അടിമയായ വിനായകന്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന SHO ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകല്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. സ്‌റ്റേഷനില്‍ വന്ന് ഇത്രയും മോശമായി പെരുമാറിയട്ടും ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’ അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ എന്നും ഉമാ തോമസ് പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ ബഹളം വെച്ചതിന് നടന്‍ വിനായകന്‍ അറസ്റ്റിലായിരുന്നു.കൊച്ചി നോര്‍ത്ത് പോലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനില്‍…
ലൈംഗീക അതിക്രമ കേസ്: യൂട്യൂബ് വ്‌ളോഗര്‍ ഷാക്കീര്‍ സുബാന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി
ലൈംഗീക അതിക്രമ കേസില്‍ വ്‌ളോഗര്‍ ഷാക്കീര്‍ സുബാന്‍ സെന്‍്ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. നേരത്തെ കോടതി ഷാക്കീറിന് ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കൊച്ചിലെത്തി. കേസിനെ നിയമപരമായി നേരിടുമെന്നും താന്‍ നിരപരാധിയാണെന്നും ഷാക്കീര്‍ പ്രതികരിച്ചു. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്പോര്‍ട്ട് കൈമാറും. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ സുബാന്‍ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ അഭിമുഖത്തിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യൂട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് ഷാക്കീറിനെതിരെ കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസില്‍ യുവതി പരാതി നല്‍കുകയും, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 18 നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പികള്‍ ചുമത്തി കേസെടുത്തത്. കേസില്‍ ഹൈക്കോടതി ഷാക്കിര്‍ സുബാന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.…
ഒമ്പതു വയസ്സുകാരന്‍ മരിച്ചു ; പ്ലാസ്റ്റിക് കമ്പനിയുടെ തുറസ്സായ മാലിന്യക്കുഴിയില്‍ വീണെന്ന് സംശയം
തൃശൂര്‍ : പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ വീണ് തൃശൂരില്‍ ഒമ്പത് വയസുകാരന്‍ മരിച്ചു. വീടിന് സമീപത്തെ മാലിന്യക്കുഴിയില്‍ നിന്നും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് കളിക്കാനായി സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യക്കുഴിയില്‍ മൃതദേഹം കണ്ടത്. സൈക്കിള്‍ മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്ത് തന്നെയുള്ള പ്ലാസ്റ്റിക് കമ്പനി കഴിഞ്ഞ ദിവസമാണ് മാലിന്യം നിക്ഷേപിക്കാന്‍ കുഴിയുണ്ടാക്കിയത്. കുട്ടി ഇതിലെ സൈക്കിളില്‍ വരുമ്പോള്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്. സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിന്റെ ഭാഗമായി മാലിന്യക്കുഴിയുടെ സമീപവും വന്ന് ആള്‍ക്കാര്‍ നോക്കിയപ്പോള്‍ കുഴിയില്‍ കാലുകള്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ഇതിനകം മരണമടഞ്ഞു കഴിഞ്ഞിരുന്നു. പറമ്പില്‍ പതിവായി സൈക്കിളോടിച്ചു കുട്ടി കളിക്കാറുണ്ടായിരുന്നു. തുറസായ മാലിന്യക്കുഴിയിലേക്ക് സൈക്കിള്‍…
ഇടിമിന്നലോടു കൂടിയ മഴ തുടരുന്നു; ഹമൂണ്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ഇന്ന് കര തൊട്ടേക്കും
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണം. ഇന്നൊരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള- തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ഇന്ന് വൈകുന്നേരത്തോടെ മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗതയില്‍ ബംഗ്ലാദേശില്‍ കര തൊടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
‘ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവര്‍ക്ക് പറയാം’; അറസ്റ്റില്‍ പ്രതികരിച്ച് വിനായകൻ
കൊച്ചി: തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് നടൻ വിനായകൻ. എന്തെങ്കിലും അറിയണമെങ്കില്‍ പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് വിനായകനെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിനിടെയാണ് വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്തായിരുന്നു പോലീസ് സ്റ്റേഷനിലെത്താനുള്ള കാരണമെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു വിനായകന്റെ മറുപടി. താനൊരു പരാതി കൊടുക്കാൻ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസിനോട് ചോദിക്കണമെന്നും വിനായകൻ പറഞ്ഞു. ”സംഭവം എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എനിക്കൊന്നും അറിയില്ല. ഞാനൊരു കംപ്ലെയ്ന്റിനു പോയതാ. പുള്ളിയോടു ചോദിക്ക്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനാണെന്ന് പുള്ളിയോടു ചോദിച്ചാല്‍ മതി. ഞാൻ ആകെ ടയേര്‍ഡ് ആണ്. എന്തുവേണമെങ്കിലും പറയാമല്ലോ. ഞാനൊരു പെണ്ണുപിടിയനാണെന്നും പറയാമല്ലോ. ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവര്‍ക്ക് പറയാം.”- വിനായകൻ പറഞ്ഞു.…
ജെഡിഎസ് ബിജെപിയില്‍ പോയത് കേരളാഘടകത്തിന്റെയും പിണറായിയുടെയൃ കൂടി അറിവോടെയെന്ന് ദേവഗൗഡ
ബംഗലുരു: കര്‍ണാടകത്തില്‍ ജെഡിഎസ് ബിജെപി നയിക്കുന്ന എന്‍ഡിഎ യുടെ ഭാഗമായത് കേരളത്തിലെ ഇടതുപക്ഷം കൂടി അംഗീകരിച്ചാണെന്ന് പാര്‍ട്ടി രക്ഷാധികാരി എച്ച് ഡി ദേവഗൗഡ. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന ഘടകങ്ങളുടെ അംഗീകാരത്തോടെയാണ് ബിജെപിയിലേക്ക് പോയതെന്നും ഇക്കാര്യത്തില്‍ കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണ സമ്മതം നല്‍കിയെന്നും ദേവഗൗഡ പറഞ്ഞു. പാര്‍ട്ടിയുടെ കര്‍ണാടകാ പ്രസിഡന്റ് ഇബ്രാഹീമിനെ പുറത്താക്കിയതായി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”കേരളത്തില്‍ തങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണ്. തങ്ങളുടെ എംഎല്‍എ അവിടെ മന്ത്രിയാണ്. എന്നാല്‍ കേരളാഘടകത്തിന്റെ അറിവും സമ്മതത്തോടും കൂടിയാണ് ബിജെപിയിലേക്ക് പോയത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിലെ തങ്ങളുടെ മന്ത്രിയുടെയും അനുവാദം ഇക്കാര്യത്തില്‍ കിട്ടിയിട്ടുണ്ട്.” ദേവഗൗഡ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടിയാണ് കര്‍ണാടകയില്‍ നീക്കം നടന്നത്. പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകുന്നതെന്ന്…
മഞ്ഞുമ്മലില്‍ രാത്രി വഴി തെറ്റി വന്ന സ്‌കൂട്ടര്‍ പുഴയിലേക്ക് വീണു; രണ്ടുപേര്‍ മരിച്ചു
കൊച്ചി: മഞ്ഞുമ്മലില്‍ ഇരുചക്ര വാഹനം പുഴയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. രാത്രിയില്‍ വഴിതെറ്റി വന്ന സ്‌കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് സംശയം. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു സംഭവം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആധാര്‍ കാര്‍ഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പുതുവൈപ്പ് സ്വദേശി കെല്‍വിന്‍ ആന്റണി ആണ് മരിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടിരിക്കാം എന്ന സംശയത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ വഴിതെറ്റി വന്ന് സ്‌കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സ്‌കൂട്ടറിന്റെ നമ്ബര്‍ പ്ലേറ്റ് അനുസരിച്ച് പരിശോധിച്ചപ്പോള്‍ വാഹനം ചേരാനെല്ലൂര്‍ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയെങ്കില്‍ രണ്ടാമത്തെയാള്‍ ചേരാനെല്ലൂര്‍ സ്വദേശിയാകാം എന്ന നിഗമനത്തിലാണ് പോലീസ്. പോലീസ് അന്വേഷണം ആരംഭിച്ചു.
വിഎസ് കേരളചരിത്രത്തിനൊപ്പം സഞ്ചരിച്ചയാളെന്ന് മുഖ്യമന്ത്രി ; പിറന്നാള്‍ ആശംസനേര്‍ന്ന് മുഖ്യമന്ത്രിയുടെ പോസ്റ്റ്
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നൂറാം ജന്മദിനത്തില്‍ ആശംസനേര്‍ന്നുകൊണ്ടായിരുന്നു പിണറയായിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ് എന്നും ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്നും വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ”ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ്…