’20 കോടി നല്‍കിയില്ലെങ്കില്‍, ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നല്ല ഷൂട്ടര്‍മാരുണ്ട്’; മുകേഷ് അംബാനിക്ക് വധഭീഷണി

മുംബൈ: റിലയന്‍സ് ഇന്‍ഡസീട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി. ഈ ആഴ്ച ആദ്യം ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. 20 കോടി രൂപനല്‍കിയില്ലെങ്കില്‍ വധിക്കുമെന്നാണ് സന്ദേശം. ഷദബ് ഖാന്‍ എന്നയാളാണ് മെയില്‍ അയച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ‘ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ വധിക്കും. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ മികച്ച ഷൂട്ടര്‍മാരുണ്ട്’ എന്നാണ് സന്ദേശം. ഭീഷണി സന്ദേശം ശ്രദ്ധയില്‍പെട്ടതോടെ അംബാനിയിലെ മുംബൈയിലെ വസതിയായ അന്റിലിയയിലെ സെക്യുരിറ്റി ഉദ്യോഗസ്ഥര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. ഐപിസി സെക്ഷന്‍ 387, 506 (2) എന്നിവ പ്രകാരം ഗാംദേവി പോലീസ് കേസെടുത്തു. അജ്ഞാതനായ വ്യക്തിക്കെതിരെയാണ് കേസ്. ഇതാദ്യമായല്ല അംബാനിക്ക് ഭീഷണി എത്തുന്നത്. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയേയും കുടുംബത്തെയും ലക്ഷ്യമിട്ട് ഭീഷണി ഫോണ്‍വിളിച്ച ബിഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അംബാനി കുടുംബത്തിന്റെ അന്റിലിയ വസതിയും എച്ച്‌.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലും…

പെണ്‍കുട്ടിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തൃശൂരില്‍ ബസ് കാശ്‌കുറഞ്ഞതിനാല്‍ പെണ്‍കുട്ടിയെ ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണം നടത്തി നിയമാനുസൃതമായി നടപടി സ്വീകരിക്കുന്നതിനായി നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. ബാലാവകാശ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. ബസ് ചാര്‍ജ് കുറവായിരുന്നതിന്റെ പേരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസ് കണ്ടക്ടര്‍ പാതി വഴിയില്‍ ഇറക്കിവിടുകയായിരുന്നു. അഞ്ച് രൂപയായിരുന്നു ബസ് ചാര്‍ജ് എന്നാല്‍ കുട്ടിയുടെ കൈവശം രണ്ട് രൂപ മാത്രമാണ് ഉണ്ടായിരുന്നത്.ഇതിനെ തുടര്‍ന്നാണ് പഴമ്ബാലക്കോട് എസ്‌എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വഴിയില്‍ ഇറക്കിവിട്ടത്. രണ്ട് രൂപ വാങ്ങിയതിന് ശേഷം വീടിന് രണ്ട് കിലോമീറ്റര്‍ മുന്നിലുള്ള സ്‌റ്റോപ്പില്‍ വിദ്യാര്‍ത്ഥിനിയെ ഇറക്കിവിടുകയായിരുന്നു. നാട്ടുകാരാണ് വഴിയില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ വീട്ടിലെത്തിച്ചത്. സംഭവത്തില്‍ ബസ് കണ്ടക്ടര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.

ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍ ; ടാങ്കുകള്‍ ഗാസയില്‍, കരയുദ്ധം തുടങ്ങിയതായി ഹമാസ് ; യുു എന്നില്‍ പ്രമേയം, ഇന്ത്യ വിട്ടു നിന്നു

കനത്തനാശം വിതച്ച വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധം തുടങ്ങിയതായി ഹമാസ്. തങ്ങളുടെ മേഖലയില്‍ ഇസ്രായേല്‍ സൈന്യവുമായി മുഖാമുഖം ഏറ്റുമുട്ടല്‍ നടക്കുന്നതായും ആശുപത്രിയ്ക്കും അഭയാര്‍ത്ഥി ക്യാമ്ബിനും സമീപം ഇസ്രായേല്‍ ബോംബാക്രമണം നടത്തിയെന്നും ഹമാസ് ആരോപിച്ചു. ഗാസയിലെ വാര്‍ത്താവിനിമയ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതായും ഹമാസ് പറഞ്ഞു. ഇസ്രായേല്‍ ഗാസയില്‍ അതിരൂക്ഷമായ ബോംബാക്രമണം അഴിച്ചുവിട്ടു. ഒരു ആശുപത്രിക്കുള്ളില്‍ നിന്നാണ് ഹമാസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രായേല്‍ ആരോപണം. വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഗ്രൗണ്ട് ഓപ്പറേഷനും തുടങ്ങുന്നതായി ഇസ്രായേല്‍ സൈനികവക്താവ് ദാനിയേല്‍ ഹാഗരി വ്യക്തമാക്കി. ഇസ്രായേല്‍ ടാങ്കുകള്‍ ഗാസയില്‍ പ്രവേശിച്ചു. അതേശക്തിയില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹമാസ്. യുദ്ധത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 9000 ലേക്ക് കടക്കുകയാണ്. ഇസ്രായേലില്‍ 1,400 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാസാ മുനമ്ബില്‍ 7,326 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഹമാസ് ആരോഗ്യമന്ത്രാലം പറയുന്നത്. കൊല്ലപ്പെട്ടവര്‍ സാധാരണക്കാരും കൂടുതലും കുട്ടികളുമാണെന്നും ഹമാസ് ആരോപിക്കുന്നു. ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തലിനുള്ള പ്രമേയം…

മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും; സുരേഷ് ഗോപി മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം. അപമര്യാദയായി മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. ഇതില്‍ മറ്റ് നിയമ നടപടികളും സ്വീകരിക്കും. സുരേഷ് ഗോപിയുടെ പെരുമാറ്റം ജോലി ചെയ്യുന്ന് എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് കെ യു ഡബ്ല്യു ജെ പ്രസ്താവനയില്‍ പറഞ്ഞു. തെറ്റ് അംഗീകരിച്ച്‌ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്ബോള്‍ തന്നെ അവര്‍ കൈ തട്ടി മാറ്റുന്നതായി കാണാന്‍ സാധിക്കും. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രസ്താവനയില്‍…