കൊച്ചി: മുസ്ലിംലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തില്‍ വന്‍ വിവാദം. സിപിഎമ്മും സുന്നി അനുകൂല സംഘടനകളും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. ഹമാസ് തീവ്രവാദി സംഘടനയാണെന്ന രീതിയിലുള്ള പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. വിമര്‍ശനവുമായി സമസ്തയുടെ പോഷക സംഘടനാ ഭാരവാഹികളും രംഗത്തു വന്നു. സമസ്തയുടെ യുവജന വിഭാഗമായ എസ്‌കെഎസ്‌എസ്‌എഫ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഇസ്രയേലിനെതിരെ നടന്നത് ഭീകരാക്രമണമെന്ന ശശി തരൂരിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തി എന്നാണ് സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചത്. നേരത്തേ പരിപാടിയില്‍ വിശ്വപൗരനെ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ വിവാദം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയില്‍ ശശി തരൂരിന്റെ പ്രസംഗത്തിലെ പരാമര്‍ശവും വിമര്‍ശകര്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്. തരൂരിന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും സിപിഐഎം നേതാവ് എം സ്വരാജും രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയില്‍…