ബംഗലുരു: കര്‍ണാടകത്തില്‍ ജെഡിഎസ് ബിജെപി നയിക്കുന്ന എന്‍ഡിഎ യുടെ ഭാഗമായത് കേരളത്തിലെ ഇടതുപക്ഷം കൂടി അംഗീകരിച്ചാണെന്ന് പാര്‍ട്ടി രക്ഷാധികാരി എച്ച് ഡി ദേവഗൗഡ. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന ഘടകങ്ങളുടെ അംഗീകാരത്തോടെയാണ് ബിജെപിയിലേക്ക് പോയതെന്നും ഇക്കാര്യത്തില്‍ കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണ സമ്മതം നല്‍കിയെന്നും ദേവഗൗഡ പറഞ്ഞു. പാര്‍ട്ടിയുടെ കര്‍ണാടകാ പ്രസിഡന്റ് ഇബ്രാഹീമിനെ പുറത്താക്കിയതായി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”കേരളത്തില്‍ തങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണ്. തങ്ങളുടെ എംഎല്‍എ അവിടെ മന്ത്രിയാണ്. എന്നാല്‍ കേരളാഘടകത്തിന്റെ അറിവും സമ്മതത്തോടും കൂടിയാണ് ബിജെപിയിലേക്ക് പോയത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിലെ തങ്ങളുടെ മന്ത്രിയുടെയും അനുവാദം ഇക്കാര്യത്തില്‍ കിട്ടിയിട്ടുണ്ട്.” ദേവഗൗഡ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടിയാണ് കര്‍ണാടകയില്‍ നീക്കം നടന്നത്. പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകുന്നതെന്ന്…
Day: October 20, 2023
മഞ്ഞുമ്മലില്‍ രാത്രി വഴി തെറ്റി വന്ന സ്‌കൂട്ടര്‍ പുഴയിലേക്ക് വീണു; രണ്ടുപേര്‍ മരിച്ചു
കൊച്ചി: മഞ്ഞുമ്മലില്‍ ഇരുചക്ര വാഹനം പുഴയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. രാത്രിയില്‍ വഴിതെറ്റി വന്ന സ്‌കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് സംശയം. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു സംഭവം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആധാര്‍ കാര്‍ഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പുതുവൈപ്പ് സ്വദേശി കെല്‍വിന്‍ ആന്റണി ആണ് മരിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടിരിക്കാം എന്ന സംശയത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ വഴിതെറ്റി വന്ന് സ്‌കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സ്‌കൂട്ടറിന്റെ നമ്ബര്‍ പ്ലേറ്റ് അനുസരിച്ച് പരിശോധിച്ചപ്പോള്‍ വാഹനം ചേരാനെല്ലൂര്‍ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയെങ്കില്‍ രണ്ടാമത്തെയാള്‍ ചേരാനെല്ലൂര്‍ സ്വദേശിയാകാം എന്ന നിഗമനത്തിലാണ് പോലീസ്. പോലീസ് അന്വേഷണം ആരംഭിച്ചു.
വിഎസ് കേരളചരിത്രത്തിനൊപ്പം സഞ്ചരിച്ചയാളെന്ന് മുഖ്യമന്ത്രി ; പിറന്നാള്‍ ആശംസനേര്‍ന്ന് മുഖ്യമന്ത്രിയുടെ പോസ്റ്റ്
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നൂറാം ജന്മദിനത്തില്‍ ആശംസനേര്‍ന്നുകൊണ്ടായിരുന്നു പിണറയായിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ് എന്നും ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്നും വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ”ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ്…
സംസ്ഥാന കായികോത്സവത്തിന് ഇന്ന് കൊടിയറക്കം ; എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാട് കുതിപ്പ് തുടരുന്നു
തൃശൂര്‍: 65-ാമത് സംസ്ഥാന കായികമേളക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് 25 ഫൈനല്‍ മത്സരങള്‍ നടക്കും.ജൂനിയര്‍ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800 , 200 മീറ്റര്‍ മത്സരങ്ങളും അധ്യാപകര്‍ക്കായുളള 14 ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും. 133 പോയിന്റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്ത്.131 പോയിന്റുമായി മലപ്പുറം രണ്ടാമതും 69 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തും.സ്കൂളുകളില്‍ 43 പോയിന്റുമായി ഐഡിയല്‍ കടകശ്ശേരി ഒന്നാമതും 38 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ രണ്ടാമതുമാണ്. പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. 56 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 133 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാലക്കാട് ജില്ല. ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കിരണ്‍ കെ ദേശീയ റെക്കോര്‍ഡ് മറികടന്നു. വടവന്നൂര്‍ വിഎംഎച്ച്‌എസിലെ വിദ്യാര്‍ത്ഥിയാണ് കിരണ്‍. 13.84 സെക്കൻഡു കൊണ്ടാണ് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കിരണ്‍ ദേശീയ റെക്കോര്‍ഡ് മറികടന്നത്.…