മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പു കടിയേറ്റ് മരിച്ചു

ആലപ്പുഴ: മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പു കടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്‍റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്സാല്മറില്‍ പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പു കടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.

നിയമനക്കോഴ കേസില്‍ ഹരിദാസിനെ പ്രതിയാക്കിയേക്കില്ല ; പണം വാങ്ങിയത് ബാസിത് പോലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ പ്രതിയാക്കിയേക്കില്ല. ഇക്കാര്യത്തില്‍ പോലീസിന് നിയമോപദേശം കിട്ടിയതായിട്ടാണ് വിവരം. കേസ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് സുഹൃത്തും മുൻ എഐഎസ്‌എഫ് നേതാവുമായ ബാസിത്തിലാണ്. ആരോഗ്യവകുപ്പില്‍ മരുമകള്‍ക്ക് താല്‍ക്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്റെ പരാതി. പക്ഷെ ഹരിദാസനില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയെന്ന് താനാണെന്ന് മുൻ എഐഎസ്‌എഫ് നേതാവ് ബാസിത് കഴിഞ്ഞ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കന്റോണ്‍മെന്റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. നിലവില്‍ പ്രതിയാക്കേണ്ടെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള നിയമോപദേശം. ഇതോടെ ഹരിദാസിനെ ഇപ്പോള്‍ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നും പിന്നീട് തെളിവു കിട്ടുന്ന മുറയ്ക്ക് ഹരിദാസിനെ പ്രതിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഈ കേസില്‍ അഴിമതി നിരോധന വകുപ്പ് നിലനില്‍ക്കില്ലെന്നും നിയമോപദേശം ലഭിച്ചു.…

മന്ത്രിയുള്ള ചര്‍ച്ച ഫലപ്രദം, വിഴിഞ്ഞത്ത് വികസനത്തിനെതിരല്ല,ആവശ്യങ്ങള്‍ പരിഹരിക്കണം; മോണ്‍സിംഗര്‍ നിക്കോളാസ്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ച ഫലപ്രദമെന്ന് വിഴിഞ്ഞം ലത്തീൻ ഇടവക വികാരി മോണ്‍സിംഗര്‍ നിക്കോളാസ്. തങ്ങള്‍ വികസനത്തിനെതിരല്ലെന്നും പക്ഷേ തങ്ങളുടെ പറഞ്ഞു. വിഴിഞ്ഞത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണമുണ്ടെന്നും എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കണമോയെന്ന് ആലോചിച്ച്‌ തീരുമാനിക്കുമെന്നും മോണ്‍സിംഗര്‍ നിക്കോളാസ് വ്യക്തമാക്കി. അതേസമയം നേരത്തെ ലത്തീൻ അതിരൂപത വികാര്‍ ജനറല്‍ ഫാ.യൂജിൻ പെരേര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണില്‍ പൊടിയിടാനാണെന്നും തുറമുഖത്തേക്കുള്ള ക്രെയ്ൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങള്‍ സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചടങ്ങില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കിയിരുന്നു. അതിനിടെ, ആദ്യ കപ്പലെത്തുമ്ബോള്‍ അതിന് സ്വീകരണം ഒരുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളയെ…