വട്ടപ്പാറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഹാസ്യനടന്‍ ബിനു ബി. കമാല്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്കു യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജങ്ഷനില്‍ ബസ് നിര്‍ത്തി. അപ്പോള്‍ പ്രതി ബസില്‍നിന്ന് ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Day: October 12, 2023
ഹമാസിനെ ഈ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ ; വൈദ്യൂതിയും വെള്ളവുമില്ലാതെ ഗാസയില്‍ ദുരിതത്തിലായത് 2.3 ലക്ഷം
ന്യൂഡല്‍ഹി: ഇസ്രായേലും ഹമാസും തമ്മില്‍ വന്‍ വ്യോമാക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഹമാസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇസ്രായേല്‍. ഈ ഭൂമിമുഖത്ത് നിന്നു തന്നെ ഹമാസിനെ തുടച്ചുനീക്കുമെന്നും ഗാസയില്‍ കരയിലൂടെയുള്ള ആക്രമണം ഉടന്‍ തുടങ്ങുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചന നല്‍കി. ഹമാസിനെതിരേ കടുത്ത വിമര്‍ശനമാണ് ഇസ്രായേലി നേതാക്കള്‍ നടത്തുന്നത്. ഹമാസിന്റെ എല്ലാവരും പ്രേതങ്ങളാണെന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. ഗ്രൂപ്പിനെ ഐഎസിനോട് ഉപമിച്ച് ലോകം ഐഎസിനെ നശിപ്പിച്ചതുപോലെ തങ്ങള്‍ അവരെ തകര്‍ത്ത് നശിപ്പിക്കുമെന്നും പറഞ്ഞു. ഹമാസ് എന്ന് വിളിക്കപ്പെടുന്ന എല്ലാവരേയും ഈ ഭൂമിയില്‍ നിന്നും തുടച്ചുനീക്കുമെന്നായിരുന്നു ഇസ്രായേല്‍ പ്രതിരോധമന്ത്രി യേവ് ഗല്ലാന്ത് പറഞ്ഞത്. ഹമാസ് കുട്ടികളുടെ തലവെട്ടിക്കളഞ്ഞതായുള്ള വിവരങ്ങളും അതിനുള്ള തെളിവുകളും തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ വക്താവ് ജോനാതന്‍ കോണ്‍റിക്കസ് പറഞ്ഞു. ഇസ്രായേല്‍ കനത്ത ആക്രമണം നടത്തിയതോടെ ഗാസയില്‍ 2.3 ദശലക്ഷം പേരാണ് ദുരിതത്തിലായത്.…
ചക്രവാതചുഴി; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കര്‍ണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തില്‍ മഴ തുടരാന്‍ കാരണം. കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 11 മുതല്‍ 13 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. അതിനിടെ കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്…