ഇസ്രയേല്‍-ഹമാസ് യുദ്ധം: മരണം 3000 കടന്നു; കൊല്ലപ്പെട്ടവരില്‍ 169 ഇസ്രയേല്‍ സൈനികരും

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 3,500ന് അടുത്തെത്തി. 169 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ശനിയാഴ്ച ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ 1500 ഹമാസ് പോരാളികളെയും വധിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് 1200 പേര്‍ കൊല്ലപ്പെട്ടു. 40 കുട്ടികളെ ഹമാസ് തലവെട്ടിയെന്ന് സൈന്യം പറയുന്നു. ഗാസയിലേക്ക് കരയുദ്ധത്തിന് സജ്ജമായി സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം സൈനികരാണ് അതിര്‍ത്തിയില്‍ നിരന്നിരിക്കുന്നത്. ഗാസയിലേക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കുന്നത് സൈന്യം തടഞ്ഞിരിക്കുകയാണ്. ഗാസയില്‍ രാത്രിയുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ 22,600 പാര്‍പ്പിടങ്ങളും 10 ആരോഗ്യ കേന്ദ്രങ്ങളും 38 സ്‌കൂളുകളും തകര്‍ന്നതായി പലസ്തീന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. ഹമാസിന്റെ ആക്രമണം ലോകത്തിനു മുന്നില്‍ നടന്നിരിക്കുന്ന പ്രകടമായ തിന്മയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.…

മലയോര മേഖലയിൽ ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന ചിത്രത്തിന് തുടക്കമായി.

ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു. ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്. മലയോര പശ്ചാത്തലത്തിലൂടെ ‘ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. ആൻ്റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കട്ടപ്പന പട്ടണത്തിൽ മുപ്പതു കിലോമീറ്ററോളം അകലെചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും നടത്തി.             ഇടുക്കിയിലെ ഏലക്കാടുകളിൽ നിന്നും പൊന്നുവിളയിക്കുന്ന അദ്ധ്വാനികളായ കർഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെബന്ധങ്ങൾക്കും, മൂല്യങ്ങൾക്കുംപ്രാധാ ധാന്യം നൽകിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം. പൂർണ്ണമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾ നൽകിക്കൊണ്ട്, അവരുടെ വികാരവിചാരങ്ങൾക്കൊപ്പമാണ്…

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു

അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കോടെ പാസായ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ (101) അന്തരിച്ചു. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെ ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. കാര്‍ത്ത്യായനിയമ്മ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പഠിതവായിരുന്നു. നാല്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98ശതമാനം മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്.വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍ പി സ്‌കൂളിലായിരുന്നു 2017 ലെ അക്ഷരലക്ഷം പരീക്ഷ എഴുതിയത്. ഈ ചിതിരം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെയായിരുന്നു പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയെന്നുള്ള വിവരം പ്രഖ്യാപിച്ചത്. 2018-ലെ നാരീശക്തി പുരസ്‌കാരജേതാവാണ്. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്.