ഉത്തരാഖണ്ഡ്: നൈനിറ്റാളില്‍ ബസ് അപകടത്തില്‍പെട്ട് ഏഴ് പേര്‍ മരിച്ചു. ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പെട്ടത്. അഞ്ച് സ്ത്രീകളും ഒരു കുട്ടിയും മരിച്ചവരില്‍ പെടുന്നു. നൈനിറ്റാള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സംഘം. നിയന്ത്രണം വിട്ട ബസ് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 28 പേരെ ഇതിനകം രക്ഷപ്പെടുത്തി. രക്ഷാദൗത്യം തുടരുകയാണെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
Day: October 9, 2023
ഇസ്രയേല്‍- പലസ്തീന്‍ ഏറ്റുമുട്ടല്‍: മരണം 1,100 കടന്നു, വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യ; സന്നാഹവുമായി യു.എസ്
ടെല്‍ അവീവ്: ഇസ്രയേലും പാലസ്തീനും തമ്മില്‍ ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1,100 കടന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ ഭാഗത്ത് 700 ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നുമാത്രം 260 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗാസയില്‍ നിന്ന് 424 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ നിരവധി അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതോടെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്കയും രംഗത്തെത്തി. അമേരിക്ക മെഡിറ്ററേനിയന്‍ കടലിലേക്ക് യുദ്ധക്കപ്പലുകളും പോര്‍ വിമാനങ്ങളും അയച്ചു. ഗാസയില്‍ 800 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലില്‍ കടന്ന ഹമാസിനെതിരെ പോരാട്ടം തുടരുകയാണ്. 74,000 പേര്‍ ക്യാംപുകളില്‍ അഭയം തേടി. നൂറിലേറെപ്പേരെ ബന്ദികളാക്കിയെന്ന് ഹമാസ് അറിയിച്ചു. 30 പേരെ ബന്ദികളാക്കിയെന്ന ഇസ്ലാമിക ജിഹാദ് ഗ്രൂപ്പ് വ്യക്തമാക്കി. ഹമാസിനെ അഭിനന്ദിച്ച് ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തി. പലസ്തീന്‍ പതാകയുമായി ആയിരക്കണക്കിന് ആളുകള്‍ ടെഹ്‌റാനിലെ…
ജലന്ധറില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
ചണ്ഡിഗഢ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. കംപ്രസര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിനു തീപിടിച്ചു. യശ്പാല്‍ ഗയ് (70), റുചി ഗയ് (40), മാന്‍ഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിഭാഗം സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചു.