കാസര്‍കോട്:പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി പീഡനക്കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി. നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് ഷിയാസ് പറഞ്ഞു. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാന്‍ ഇത് ഉപയോഗിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ഷിയാസിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ ബുധനാഴ്ചയാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍നിന്നു പിടികൂടിയത്. ഷിയാസിനെതിരെ കേരള പോലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പോലീസിനെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഷിയാസിനെ കാസര്‍കോട് ചന്തേര സ്റ്റേഷനില്‍ എത്തിച്ചത്. ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വന്‍തുക…
Day: October 7, 2023
ഇസ്രയേല്‍- പലസ്തീന്‍ പോര് മുറുകുന്നു; ഒരു മരണം, 3 പേര്‍ക്ക് പരിക്ക്; യുദ്ധാവസ്ഥയെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ഇസ്രയേല്‍- പലസ്തീന്‍ അതിര്‍ത്തിയില്‍ യുദ്ധാവസ്ഥ. ഗാസയില്‍ മുനമ്ബില്‍ നിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് വര്‍ഷത്തിനു പിന്നാലെയാണ് യുദ്ധസമാന സാഹചര്യം ഉടലെടുത്തത്. അതിര്‍ത്തിയില്‍ ‘യുദ്ധാവസ്ഥയാണെന്ന്’ ഇസ്രയേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ഹമാസിന്റെ ഭാഗത്തുനിന്നും ഇസ്രയേലിലേക്ക് വന്‍ റോക്കറ്റ് ആക്രമണമുണ്ടായത്. വലിയ സൈറണ്‍ ശബ്ദവും ഹമാസിന്റെ റോക്കറ്റ് ആക്രമണം കേട്ടാണ് പുലര്‍ച്ചെ ഇസ്രയേല്‍ നിവാസികള്‍ ഉണര്‍ന്നതു തന്നെ. ഉടന്‍തന്നെ സജ്ജരായ ഇസ്രയേല്‍ സേന, ഹമാസിനെതിരെ തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 60 വയസ്സുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഫാര്‍ അവീവിലെ വീടിനു മേല്‍ മിസൈല്‍ പതിച്ചായിരുന്നു മരണം. പാരാഗ്ലൈഡമാരെയും ആക്രമണത്തിന് ഉപയോഗിച്ചുവെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നു. ടെല്‍ അവീവിലേക്കും ജറുസേലേമിലേക്കും വലിയ തോതില്‍ മിസൈല്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഗാസ മുനമ്ബ് വഴി…
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ ഗൂഢാലോചന: മുഖ്യമന്ത്രി
കണ്ണൂര്‍: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂത്രധാരനെ കയ്യോടെ പിടികൂടി. സൂത്രധാരന്റെ കൂടെ പ്രവര്‍ത്തിച്ചവരും പിന്നില്‍ പ്രവര്‍ത്തിച്ചവരുമുണ്ട്. ഇല്ലാത്ത ഒരു കാര്യം കെട്ടിച്ചമച്ച് ആരോപണം ഉന്നയിക്കുകയാണ്. ഇതാദ്യത്തെ സംഭവമല്ല. ഇത്തരം ആരോപണത്തിന് ആയുസുണ്ടാവില്ല. സര്‍ക്കാരിനെതിരെ കെട്ടിച്ചമച്ച കഥകള്‍ ഇനിയും വരും. ഗൂഢാലോചനയ്ക്ക് പിന്നില്‍ ചില വ്യക്തികളും മാധ്യമസ്ഥാപനങ്ങളുമുണ്ട്. തെറ്റില്ലാതെ പ്രവര്‍ത്തിച്ചുവരുന്നതാണ് ആരോഗ്യവകുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ പ്രതിരോധത്തിലടക്കം ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കണ്ണൂരില്‍ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. അഖില്‍ മാത്യൂവിന്റെ പേര് വന്നതില്‍ പോലും ഗൂഢാലോചനയുണ്ട്. ഹരിദാസന്‍ എന്നൊരാള്‍ കൊടുത്ത പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ അന്നേദിവസം അഖില്‍ മാത്യൂ സ്ഥലത്തുണ്ടായിരുന്നില്ല, ആ സമയം പത്തനംതിട്ടയില്‍ ആണെന്ന് കണ്ടെത്തിയിരുന്നു എന്നാല്‍ മൂന്‍പ്…
പുതിയ ലോഗോയും ഡിസൈനുമായി മുഖംമിനുക്കി എയര്‍ ഇന്ത്യയുടെ പുതിയ എന്‍ട്രി
ന്യുഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം പുതിയ ഡിസൈനും ലോഗോയും സ്വീകരിച്ച് പുതിയ എന്‍ട്രിക്ക് ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. പെയിന്റിംഗ് പൂര്‍ത്തിയാക്കിയ എ-350 വിമാനത്തിന്റെ ചിത്രങ്ങള്‍ X പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടുകൊണ്ടാണ് എയര്‍ ഇന്ത്യ മുഖംമിനുക്കിയ വിവരം അറിയിച്ചത്. വെള്ളയും കടുംചുവപ്പും വയലറ്റും സ്വര്‍ണനിറവും കലര്‍ന്നതാണ് പുതിയ ഡിസൈന്‍. ‘The Vista’ എന്ന പുതിയ ലോഗോയും നല്‍കിയിട്ടുണ്ട്. പാരമ്ബര്യത്തനിമ കൈവിടാതെ പുതിയ രൂപഭാവങ്ങളോടെ വിമാനത്തിന്റെ രൂപകല്‍പനയും നിറങ്ങളും ക്രമീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു. ഫ്രാന്‍സിലെ ടുളൂസിലെ വര്‍ക്ക്‌ഷോപ്പിലാണ് എയര്‍ ഇന്ത്യ മുഖംമിനുക്കുന്നത്. ഈ ശൈത്യകാല സീസണില്‍ പുതിയ വിമാനങ്ങള്‍ ഇന്ത്യയില്‍ സര്‍വീസിനെത്തും. ലോകമെമ്ബാടുമുള്ള യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ലോകനിലവാരത്തിലുള്ള ഓരു വിമാനക്കമ്ബനിയായി എയര്‍ ഇന്ത്യയെ മാറ്റിയെടുക്കുക എന്ന ആഗ്രഹമാണ് വിമാനത്തിലെ പുതിയ മാറ്റങ്ങളിലൂടെ പ്രകടമാകുന്നത്. ഇത് ആഗോള തലത്തില്‍ പുതിയ ഇന്ത്യയെ അഭിമാനപൂര്‍വം പ്രതിനിധീകരിക്കുകയും ചെയ്യുന്നു,…
കരുവന്നൂര്‍ കളളപ്പണകേസ്; പി ആര്‍ അരവിന്ദാക്ഷനെയും ജില്‍സിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ മൂന്നും നാലും പ്രതികളായ പിആര്‍ അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കുന്നത്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളുടെ ചുമതലയുള്ള എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് ഇഡിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. പിആര്‍ അരവിന്ദാക്ഷനെയും സികെ ജില്‍സിനെയും രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. പിആര്‍ അരവിന്ദാക്ഷന്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ ഇതുവരെയും സഹകരിച്ചിട്ടില്ല. ഇത്തവണയും കസ്റ്റഡിയില്‍ പോയാലും ചോദ്യം ചെയ്യലുമായി പിആര്‍ അരവിന്ദാക്ഷന്‍ സഹകരിക്കാന്‍ സാധ്യതയില്ല. എറണാകുളം സബ് ജയിലില്‍ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് ഇടയ്ക്ക് ഇരുവരെയും മാറ്റിയ സാഹചര്യത്തിലും ഇഡി കസ്റ്റഡി അപേക്ഷ നിര്‍ണ്ണായകമാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി രണ്ട് പേരെയും കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്ന് ഇഡി…
സിക്കിം പ്രളയം: മരണം 53 ആയി; 27 മൃതദേഹങ്ങള്‍ കണ്ടെടുത്തത് ടീസ്റ്റ നദിയില്‍ നിന്ന്
ന്യൂഡല്‍ഹി: സിക്കിമിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും ഏഴ് സൈനികരടക്കം 53 പേര്‍ മരിച്ചതായി ഇതുവരെയുള്ള സ്ഥിരീകരണം. 27 മൃതദേഹങ്ങള്‍ ടിസ്റ്റ നദീതീരത്തുനിന്നാണ് കണ്ടെത്തിയത്. ഇതില്‍ ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇനിയും 140 ലേറെ ഇനിയും കണ്ടെത്താനുണ്ട്. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 1,173 വീടുകള്‍ പൂര്‍ണ്ണമായും 2,413 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ടീസ്റ്റ നദിയിലെ എല്ലാ പാലങ്ങളും തകര്‍ന്നു. ടീസ്റ്റ-വി ഹൈഡ്രോപവര്‍ സ്‌റ്റേഷന്‍ ഒഴുകിപ്പോയി. ഉത്തര സിക്കിമില്‍ വാര്‍ത്താ വിനിമയ മാര്‍ഗങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെ മുഖ്യമന്ത്രി പ്രേം സിംഗ് തമാങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ രക്ഷാപ്രവര്‍ത്തനം, സമാശ്വാസം, പുനരുദ്ധാരണം എന്നീ മൂന്നുഘട്ടങ്ങളായി തിരിച്ചാണ് രക്ഷാദൗത്യം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചുങ്താങിലേക്ക് ഒരു റോഡ് തുറക്കുന്നതിനാണ് പ്രാഥമിക പരിഗണന. ഭൂമി ലഭിക്കുന്ന മുറയ്ക്ക് നാഗയേയും തൂങിനേയും ബന്ധിപ്പിക്കുന്ന…