ഇറ്റലിയില്‍ കാറുകളുടെ വന്‍ കൂട്ടിയിടി ; ബോളിവുഡ് നടി ഗായത്രിജോഷിയും ഭര്‍ത്താവും പരിക്കില്ലാതെ രക്ഷപ്പെട്ടു

റോം: ഇറ്റലിയില്‍ ഉണ്ടായ വന്‍ അപകടത്തില്‍ രക്ഷപ്പെട്ട് ബോളിവുഡ് നടി ഗായത്രിജോഷിയും ഭര്‍ത്താവ് വികാസ് ഒബ്‌റോയിയും. അനേകം കാറുകള്‍ കൂട്ടിയിടിക്കുകയം വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്ത സംഭവത്തില്‍ ഇരുവരും ഭാഗ്യം കൊണ്ടു പരുക്കില്ലാതെ രക്ഷപ്പെട്ടു. നിലവില്‍ ഇറ്റലിയിലുള്ള നടിയും ഭര്‍ത്താവും സഞ്ചരിച്ച കാറും കൂട്ടയിടിയില്‍ പെടുകയായിരുന്നു. ഇരുവരും സഞ്ചരിച്ച വാഹനം കൂട്ടിയിടിച്ച വാഹനക്കൂട്ടത്തിനിടയിലേക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ സാര്‍ദീനിയായിലെ ഉള്‍നാടന്‍ പ്രദേശത്തെ ഒരു റോഡില്‍ ഒരു ലംബോര്‍ഗിനി കാറും ഫെരാരിയും ഒരുമിച്ച്‌ ഒരു ക്യാമ്ബര്‍ വാനിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള നീക്കത്തിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഈ കാറുകളിലേക്ക് അനേകം കാറുകള്‍ വന്നിടിച്ച്‌ കൂട്ടയിടിയായി മാറി. പെട്ടെന്ന് തന്നെ ഫെരാരി കാറില്‍ തീ പടര്‍ന്നു സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള ദമ്ബതികളായ 63 കാരി മെലീസ്സാ ക്രൗട്ട്‌ലിയും 67 കാരനായ മാര്‍ക്കസ് ക്രൗട്ട്‌ലിയും തീയില്‍ പെട്ടു. സര്‍ദീനിയയില്‍ ടൂലന്ദയില്‍ നിന്നും ഓള്‍ബിയയിലേക്ക് നടക്കുന്ന…

വൈദ്യുതി വാങ്ങല്‍: ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പുനഃസ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മീഷനോട് സര്‍ക്കാര്‍

തിരുവനന്തപുരം: പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നതുമായിബന്ധപ്പെട്ട ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പുനഃസ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടും. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്. വൈദ്യുതിനിയമം ചട്ടം 108 പ്രകാരമാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പുറമേ നിന്നുള്ള കമ്ബനികളില്‍ നിന്ന് യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 450 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു കരാറുണ്ടായത്. ഇതുപ്രകാരം 2016 മുതല്‍ വൈദ്യുതി ലഭിച്ചിരുന്നു. എന്നാല്‍ കരാറിന് റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയില്ലെന്ന് കാണിച്ച്‌ കമ്മീഷണ്‍ ഇക്കഴിഞ്ഞ മേയിലാണ് കരാര്‍ റദ്ദാക്കിയത്. ഇതിനു പിന്നാലെ സംസ്ഥാനത്ത് വലിയ വൈദ്യുതി പ്രതിസന്ധിയുമുണ്ടായിരുന്നു. കരാര്‍ റദ്ദാക്കിയതിനു പിന്നാലെ കമ്ബനികള്‍ കരാറില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. കരാര്‍ റദ്ദാക്കലിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കരാര്‍ പുനഃസ്ഥാപിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് മന്ത്രിസഭ…

പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

കൊച്ചി: ആതിരപ്പിള്ളി കാണിക്കാമെന്ന് പ്രലോഭിപ്പിച്ച്‌ പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോകുകയും പീഡനത്തിന് ഇരയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി പനങ്ങാട് സ്വദേശി സഫര്‍ഷായാണ് കുറ്റക്കാരനെന്ന് എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയത്. 2020 ജനുവരി ഏഴിനായിരുന്നു സംഭവം. വാല്‍പ്പാറയില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോകല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കല്‍, പീഡിപ്പിക്കാനായി തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍, പീഡനം, തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പ്രതിക്കുള്ള ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കലൂര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു പ്രതി. പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്്. കൊല്ലപ്പെടുന്ന സമയത്ത് പെണ്‍കുട്ടി നാലരമാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് സഫര്‍ഷാ ആണെന്ന് തെളിഞ്ഞിരുന്നു. കൊലപ്പെടുത്തിയ ശേഷം…

ചൈനീസ് ഫണ്ടിങ് ആരോപണം; ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത അറസ്റ്റില്‍

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ചൈനീസ് ഫണ്ടിങ് ആരോപണത്തില്‍ കസ്റ്റഡിയില്‍. ഡല്‍ഹി പോലീസാണ് ഓഫീസിലെ റെയ്ഡിന് പിന്നാലെ പ്രബീര്‍ പുരകായസ്തയെ കസ്റ്റഡിയിലെടുത്തത്. ചാനലിനെതിരെ യുഎപിഎ ആക്‌ട് പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. പുരകായസ്തയെ ചോദ്യം ചെയ്യലിനായി ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച്‌ മാധ്യമ സംഘടനകളും ഇൻഡ്യ മുന്നണിയും രംഗത്തെത്തിയിട്ടുണ്ട്. എൻഎജെ, ഡിയുജെ, കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം എന്നീ സംഘടനകളാണ് വിമര്‍ശനമുയര്‍ത്തിയത്. മാധ്യമ പ്രവര്‍ത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്നും സംഘടനകള്‍ ആരോപിച്ചു. ഇൻഡ്യ മുന്നണി ബിജെപി സര്‍ക്കാര്‍ മാധ്യമങ്ങളെ ബോധപൂര്‍വം അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ചു. സത്യം പറയുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ മാത്രമാണ് സര്‍ക്കാരിന്റെ നടപടി. മാധ്യമങ്ങളെ മുഖപത്രമാക്കി മാറ്റാൻ ശ്രമമെന്നും…

സിക്കിമില്‍ മേഘവിസ്‌ഫോടനം; മിന്നല്‍ പ്രളയം, നദി കരകവിഞ്ഞു, 23 സൈനികരെ കാണാതായി

ന്യുഡല്‍ഹി: വടക്കന്‍ സിക്കിമില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. അപ്രതീക്ഷിത പ്രളയത്തില്‍ സൈനിക കേന്ദ്രം ഒലിച്ചുപോയി. 23 സൈനികരെ കാണാതായി. സൈനിക വാഹനങ്ങളും ഒഴുക്കില്‍പെട്ടു. ലക്കന്‍ താഴ്‌വരയിലെ ടീസ്റ്റ നദി കരകവിഞ്ഞു. ലൊനാക് തടാകത്തിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഇതിന്റെ ആഘാതത്തില്‍ തടാകം കരകവിയുകയും നദിയില്‍ അടക്കം ജലനിരപ്പ് ഉയരുകയും താഴ്‌വര മുഴുവന്‍ വെള്ളത്തിലാവുകയുമായിരുന്നു. ഇന്നു പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. തടാകം കരകവിഞ്ഞതോടെ ചുങ്താങ് അണക്കെട്ട് പെട്ടെന്ന് തുറന്നുവിട്ടതും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ ഇടയാക്കി. താഴ്‌വാരത്തില്‍ 15-20 അടിവരെ ജലനിരപ്പ് ഉയര്‍ന്നു. പ്രകൃതിക്ഷോഭത്തില്‍ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. സിങ്താമിലെ ബര്‍ദാങില്‍ പാര്‍ക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഏതാണ്ട് 41 വാഹനങ്ങള്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഈസ്‌റ്റേണ്‍ കമാന്‍ഡ് അറിയിച്ചു. ഇന്റര്‍നെറ്റ് ലഭ്യതക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ…

കന്യാകുമാരിയില്‍ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കന്യാകുമാരി: കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുതി ലൈനിന്ന് ഷോക്കേറ്റ് കന്യാകുമാരി ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തെരുവുവിളക്കിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈന്‍ ആണ് കനത്ത മഴയില്‍ പൊട്ടിവീണത്. വീടിനു സമീപമുള്ള കെട്ടിടത്തിലേക്ക് പൊട്ടിവീണ ലൈനില്‍ നിന്നാണ് ഇവര്‍ക്ക്് ഷോക്കേറ്റത്. അട്ടൂര്‍ തോപ്പവിള സ്വദേശി അശ്വിന്‍ (21) അപകടത്തില്‍പെട്ടു. അശ്വിനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ ചിത്ര (46), സഹോദരി ആതിര (26) എന്നിവരുമാണ് മരിച്ചത്. ആതിര എട്ടു മാസം ഗര്‍ഭിണിയാണ്. ഇന്നലെ രാത്രിയാണ് അപകടം. കനത്ത മഴയായതിനാല്‍ നാട്ടുകാര്‍ക്കും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞില്ല. വൈദ്യുതി ഓഫീസില്‍ വിളിച്ചറിയിച്ച്‌ ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. അതിനകം തന്നെ മൂന്നു പേരും മരണമടഞ്ഞിരുന്നു. ചിത്രയുടെ ഭര്‍ത്താവ് സാം മാത്രമാണ് രക്ഷപ്പെട്ടത്. തിരുവട്ടാര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യുതി ലൈന്‍…