അങ്കാറ: തുർക്കിയിൽ പാർലമെന്റ് കെട്ടിടത്തിന് സമീപം സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മന്ത്രിസഭാ യോഗം ചെരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കാറിൽ എത്തിയ ഭീകരൻ വണ്ടി നിർത്തിയതിന് ശേഷം ഗേറ്റിനടുത്തേക്ക് ഓടി അടുക്കുന്നതും പെട്ടന്ന് തന്നെ ഒരു ശക്തമായ സ്ഫോടനമുണ്ടാകുന്നതിന്റോയും ദൃശ്യങ്ങൾ കാണാൻ സാധിക്കും. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇയാൾ സ്വയം പൊട്ടിത്തെറിക്കുന്നത് കാണാം. കാറിൽ രണ്ട് പേരാണ് വന്നിറങ്ങുന്നത് എന്നും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഞായറാഴ്ച പ്രാദേശിക സമയം 9.30നായിരുന്നു പാർലമെന്റ് ആക്രമണമുണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റിലേക്കുള്ള് പ്രധാന ഗേറ്റിന് മുന്നിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ഇയാൾക്കൊപ്പമുള്ള ആളെ പോലീസ് വെടിവച്ച് വീഴ്ത്തി. രണ്ട് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. ശക്തമായ സ്ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെയുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും…
Day: October 2, 2023
ഷാരോണ്‍ കേസ്: വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം; സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ഗ്രീഷ്മ
തിരുവനന്തപുരം: വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കാമുകനായ ഷാരോണിനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ. നിലവില്‍ കേരളത്തിലാണ് വിചരണ നടക്കുന്നത്. കന്യാകുമാരിയിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഗ്രീഷ്മയുടെ കേസിലെ മറ്റു പ്രതികളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് നിലവില്‍ നടപടികള്‍ പുരോഗമിക്കുന്നത്. കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത് പ്രതികള്‍ക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാന്‍ തടസമാകും, കന്യാകുമാരിയില്‍ നിന്ന് വിചാരണ നടപടികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. കാമുകനായ ഷാരോണിന് കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ ഒന്നാംപ്രതിയാണ് ഗ്രീഷ്മ.…
ഇന്ത്യ-കാനഡ തർക്കം: രണ്ട് ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിച്ച് കാനഡ; ഇന്ത്യ നിർദ്ദേശിച്ചത് 5 സംഘടനകളുടെ പേര്
ഒട്ടാവ: ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം മോശമായിരിക്കെ രണ്ട് ഖലിസ്ഥാൻ സംഘടനകളെ നിരോധിച്ച് കാനഡ. ബബ്ബർ ഖഴ്സ ഇന്റർനാഷണൽ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് കാനഡ ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ അഞ്ച് സംഘടനകളെ നിരോധിക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. ഇതിന് ആവശ്യമായ സംഘടനകളുടെ പട്ടികയും ഇന്ത്യ കാനഡയ്ക്ക് കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കാനഡ അടക്കമുള്ള വിവിധ രാജ്യങ്ങളിലായി 11 ലധികം ഖലിസ്ഥാൻ ഭീകരവദാസംഘടനകളാണ് സജ്ജീവമായി പ്രവർത്തിക്കുന്നത്. കാനഡയ്ക്ക് പുറമെ, പാകിസ്ഥാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജൂൺ 18ന് ഖലിസ്ഥാൻ ഭീകരനായ ഹർദിപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ കാനഡ ബന്ധം കൂടുതൽ വഷളായിരുന്നു. ബന്ധം പഴയപടിയാക്കുന്നതിന് ഇരുകൂട്ടരും സംയുക്തമായി ചർച്ച ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ പറഞ്ഞിരുന്നു. കാനഡയ്ക്കെതിരെ അതിരൂക്ഷമായ സമീപനമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഭീകരതയ്ക്കും…
മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 6 വരെ നീട്ടി, ചുരാചന്ദ്പൂരില്‍ അനിനിശ്ചിതകാല അടച്ചുപൂട്ടല്‍
മണിപ്പൂര്‍ കലാപത്തിന്റെ സാഹചര്യത്തില്‍ ചുരാചന്ദ്പൂരില്‍ അനിശ്ചിത കാല അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് കുക്കി സംഘടന. എൻ ഐ എ, സി ബി ഐ സംഘങ്ങള്‍ അറസ്റ്റ് ചെയ്ത ഏഴ് പേരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കുക്കി സംഘടനകളുടെ പ്രതിഷേധം. സംഘര്‍ഷ സാഹചര്യത്തില്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം 5 ദിവസത്തേക്ക് നീട്ടി.എല്ലാ അതിര്‍ത്തികളും അടയ്ക്കും. വിദ്യാര്‍ത്ഥികളുടെ കൊലക്കേസില്‍ അടക്കം അറസ്റ്റിലായവരെ വിട്ടയ്ക്കണമെന്നാണ് ഇവര്‍ പറയുന്നത്. മണിപ്പൂരില്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പേര്‍ ഇംഫാലിലെ ചുരാചന്ദ്പൂരില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. നിയമത്തിന്‍റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്. മണിപ്പൂരില്‍ ഇൻറ്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് ഇവരെ കൊലപെടുത്തിയെന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ മണിപ്പൂര്‍ കലാപത്തിലെ പ്രതി…
‘ഒരു ട്രാൻസ്‌ജെൻഡറിനോട് തോറ്റു, എന്റെ മെഡല്‍ തിരിച്ചുവേണം’:ഏഷ്യൻ ഗെയിംസ് മെഡല്‍ നേടിയ ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം
ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ മെഡല്‍ നഷ്ടമായത് ട്രാൻജെൻഡൻ കാരണമെന്ന ആരോപണവുമായി ഇന്ത്യൻ താരം. . ഇന്നലെ നടന്ന വനിതാ ഹെപ്റ്റാത്‌ലനില്‍ നാലാമത് എത്തിയ സ്വപ്ന ബര്‍മൻ ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തന്നെ പിന്തള്ളി മൂന്നാമതെത്തി വെങ്കല്‍ മെഡല്‍ നേടിയ താരം ട്രാൻജെൻഡര്‍ ആണെന്ന് സ്വപ്ന പറഞ്ഞു. ‘ചൈനയിലെ ഹാങ്‌ഷൗവില്‍ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസില്‍ ഒരു ട്രാൻസ്‌ജെൻഡര്‍ വനിതയോട് എനിക്ക് എന്റെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡല്‍ നഷ്ടമായി. അത്ലറ്റിക്സ് നിയമങ്ങള്‍ ലംഘിച്ചു. അതുകൊണ്ട് എനിക്ക് എന്റെ മെഡല്‍ തിരികെ വേണം. സഹായിക്കൂ, ദയവായി എന്നെ പിന്തുണയ്ക്കൂ’ തോല്‍വിക്ക് പിന്നാലെ ബര്‍മാൻ ട്വീറ്റ് ചെയ്തു. ഞായറാഴ്ച നടന്ന വനിതകളുടെ ഹെപ്റ്റത്തലണ്‍ മത്സരത്തില്‍ നാലാമതായാണ് സ്വപ്ന ഫിനീഷ് ചെയ്തത്. നാലു പോയിന്റ് വ്യത്യാസത്തിലാണ് സ്വപ്നയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. മൂന്നാമതെത്തിയ ഇന്ത്യയുടെ തന്നെ നന്ദിനി അഗസരയ്‌ക്കാണ് വെങ്കല…
കുടുംബവഴക്ക്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ഭര്‍ത്താവ് വെട്ടിപരുക്കേല്‍പ്പിച്ചു, പ്രതി ഒളിവില്‍
കോഴിക്കോട്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്കൻ വെട്ടിപരുക്കേല്‍പ്പിച്ചു. പാറമലയില്‍ പാലാട്ടില്‍ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവരെയാണു ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (52) വെട്ടിയത്. ഇന്നു രാവിലെ ആറുമണിയോടെയാണു സംഭവം നടന്നത്. കുടുംബവഴക്കാണു ആക്രമണത്തിനു പിന്നില്‍. ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കും വെട്ടേറ്റു. ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു. പരുക്കു ഗുരുതരമായതിനാല്‍ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രണ്ടുവര്‍ഷമായി ബിന്ദുവും ഷിബുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ ഷിബു ഒളിവിലാണു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
പാലക്കാട് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മരണത്തിലേക്ക് എത്തിച്ചത് സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമെന്ന് കുറിപ്പ് ; യുവാവ് അറസ്റ്റില്‍
പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയെ കഴിഞ്ഞ 19 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്നാണ്. കേസില്‍ തുടരന്വേഷണം നടത്തുകയാണെവന്നും അതിന്റെ ഭാഗമായി തെളിവ് ശേഖരണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. എസ് സി എസ്ടി ആക്‌ട് പ്രകാരം ആത്മഹത്യാ പ്രേരണക്കാണ് കേസ് എടുത്തത്. മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മലമ്ബുഴ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ ജന്മദിനം ആഘോഷമാക്കി രാജ്യം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാര്‍ഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. രാഷ്ട്ര പിതാവിനോടുള്ള ആദരസൂചകമായി രാജ്യമെമ്ബാടും വിപുലമായ ആഘോഷമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരം അര്‍പ്പിക്കും. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ഥനയും നടക്കും. അതേസമയം ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ പത്ത് മണിക്ക് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. എല്ലാവരുടെയും ഉത്തരവാദിത്തമാണ് സ്വച്ഛഭാരതം എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകള്‍, നഗരസഭകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നുണ്ട്. പദ്ധതികളുടെ സംഘാടനത്തിനായി ഒരു വെബ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. പൗരന്‍മാരെ ഈ യജ്ഞത്തിലേക്ക് ആകര്‍ഷിക്കുന്നതിനായാണ്…