കൊച്ചി: വര്‍ഗീയതയുടെ വിഷം ചീറ്റുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഈ സര്‍ക്കാരിന്റെ കീഴില്‍ മൗലികവാദ ശക്തികളോട് സഹിഷ്ണുതാപരമായ സമീപനമാണെന്നാണ് താന്‍ പറഞ്ഞത്. കോണ്‍ഗ്രസ്, എല്‍.ഡിഎഫ് സര്‍ക്കാരുകളുടെ കീഴില്‍ അത് നടന്നിട്ടുണ്ട്. ജൂണില്‍ നടന്ന എലത്തൂര്‍ സ്‌ഫോടനക്കേസിലും കണ്ടതാണ്. താന്‍ വര്‍ഗീയതയുടെ വിഷയം ചീറ്റുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ ഒരു സമുദായത്തിനെതിരെയും പറഞ്ഞിട്ടില്ല. ഹമാസിനെതിരെയാണ് പറഞ്ഞത്. ഹമാസ് നേതാവ് കേരളത്തിലെ യോഗത്തില്‍ സംസാരിക്കുന്നതിനെ മുഖ്യമന്ത്രി എതിര്‍ക്കുന്നില്ല. തന്നെ വര്‍ഗീയവാദിയെന്ന് വിളിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് ധാര്‍മ്മിക അവകാശമുണ്ടെന്ന് അറിയില്ല. താനോ തന്റെ പാര്‍ട്ടിയോ ഇന്നലെ പറഞ്ഞതില്‍ ഒരു സമുദായത്തെയോ പാര്‍ട്ടിയേയോ വേദനിപ്പിച്ചിട്ടില്ല. ഹമാസിന്റെ നേതാവിന് എങ്ങനെ ഇവിടെ സംസാരിക്കാന്‍ കഴിയുന്നുവെന്നാണ് താന്‍ ചോദിച്ചത്? അങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുമ്ബോള്‍ ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ നടക്കുമെന്നാണ് പറഞ്ഞത്. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി…
Month: October 2023
നടി രഞ്ജുഷ മേനോന്‍ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍
തിരുവനന്തപുരം: സീരിയല്‍ -സിനിമ നടി രഞ്ജുഷ മേനോന്‍ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. 35 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. രാവിലെ ഒമ്ബത് മണിയോടെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സീരിയല്‍ സംവിധായകനായ ഭര്‍ത്താവ് മനോജ് മേനോന്‍ രാവിലെ പുറത്തുപോയിരുന്നു. ഇന്ന് സീരിയന്‍ ഷൂട്ടിംഗിന് പോകാന്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സെക്യൂരിറ്റിയെ വിളിച്ച് വിവരം അറിയിച്ചു. സെക്യൂരിറ്റി ഫ്‌ളാറ്റില്‍ വന്ന് ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒമ്ബത് മണിയോടെ തിരികെ എത്തിയ മനോജ് ഫ്‌ളാറ്റിനു പിന്നില്‍ ഗോവണി വച്ച് ഇവര്‍ താമസിക്കുന്ന ഒന്നാം നിലയില്‍ കയറി. പിന്‍വശത്ത് തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറി പരിശോധിക്കുമ്ബോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സൂര്യ ടിവിയിലെ ആനന്ദരാഗം,…
’20 കോടി നല്‍കിയില്ലെങ്കില്‍, ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നല്ല ഷൂട്ടര്‍മാരുണ്ട്’; മുകേഷ് അംബാനിക്ക് വധഭീഷണി
മുംബൈ: റിലയന്‍സ് ഇന്‍ഡസീട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി. ഈ ആഴ്ച ആദ്യം ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. 20 കോടി രൂപനല്‍കിയില്ലെങ്കില്‍ വധിക്കുമെന്നാണ് സന്ദേശം. ഷദബ് ഖാന്‍ എന്നയാളാണ് മെയില്‍ അയച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ‘ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ വധിക്കും. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ മികച്ച ഷൂട്ടര്‍മാരുണ്ട്’ എന്നാണ് സന്ദേശം. ഭീഷണി സന്ദേശം ശ്രദ്ധയില്‍പെട്ടതോടെ അംബാനിയിലെ മുംബൈയിലെ വസതിയായ അന്റിലിയയിലെ സെക്യുരിറ്റി ഉദ്യോഗസ്ഥര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. ഐപിസി സെക്ഷന്‍ 387, 506 (2) എന്നിവ പ്രകാരം ഗാംദേവി പോലീസ് കേസെടുത്തു. അജ്ഞാതനായ വ്യക്തിക്കെതിരെയാണ് കേസ്. ഇതാദ്യമായല്ല അംബാനിക്ക് ഭീഷണി എത്തുന്നത്. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയേയും കുടുംബത്തെയും ലക്ഷ്യമിട്ട് ഭീഷണി ഫോണ്‍വിളിച്ച ബിഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അംബാനി കുടുംബത്തിന്റെ അന്റിലിയ വസതിയും എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലും…
പെണ്‍കുട്ടിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്
തൃശൂരില്‍ ബസ് കാശ്‌കുറഞ്ഞതിനാല്‍ പെണ്‍കുട്ടിയെ ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണം നടത്തി നിയമാനുസൃതമായി നടപടി സ്വീകരിക്കുന്നതിനായി നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. ബാലാവകാശ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. ബസ് ചാര്‍ജ് കുറവായിരുന്നതിന്റെ പേരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസ് കണ്ടക്ടര്‍ പാതി വഴിയില്‍ ഇറക്കിവിടുകയായിരുന്നു. അഞ്ച് രൂപയായിരുന്നു ബസ് ചാര്‍ജ് എന്നാല്‍ കുട്ടിയുടെ കൈവശം രണ്ട് രൂപ മാത്രമാണ് ഉണ്ടായിരുന്നത്.ഇതിനെ തുടര്‍ന്നാണ് പഴമ്ബാലക്കോട് എസ്‌എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വഴിയില്‍ ഇറക്കിവിട്ടത്. രണ്ട് രൂപ വാങ്ങിയതിന് ശേഷം വീടിന് രണ്ട് കിലോമീറ്റര്‍ മുന്നിലുള്ള സ്‌റ്റോപ്പില്‍ വിദ്യാര്‍ത്ഥിനിയെ ഇറക്കിവിടുകയായിരുന്നു. നാട്ടുകാരാണ് വഴിയില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ വീട്ടിലെത്തിച്ചത്. സംഭവത്തില്‍ ബസ് കണ്ടക്ടര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.
ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ ; ടാങ്കുകള്‍ ഗാസയില്‍, കരയുദ്ധം തുടങ്ങിയതായി ഹമാസ് ; യുു എന്നില്‍ പ്രമേയം, ഇന്ത്യ വിട്ടു നിന്നു
കനത്തനാശം വിതച്ച വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധം തുടങ്ങിയതായി ഹമാസ്. തങ്ങളുടെ മേഖലയില്‍ ഇസ്രായേല്‍ സൈന്യവുമായി മുഖാമുഖം ഏറ്റുമുട്ടല്‍ നടക്കുന്നതായും ആശുപത്രിയ്ക്കും അഭയാര്‍ത്ഥി ക്യാമ്ബിനും സമീപം ഇസ്രായേല്‍ ബോംബാക്രമണം നടത്തിയെന്നും ഹമാസ് ആരോപിച്ചു. ഗാസയിലെ വാര്‍ത്താവിനിമയ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതായും ഹമാസ് പറഞ്ഞു. ഇസ്രായേല്‍ ഗാസയില്‍ അതിരൂക്ഷമായ ബോംബാക്രമണം അഴിച്ചുവിട്ടു. ഒരു ആശുപത്രിക്കുള്ളില്‍ നിന്നാണ് ഹമാസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രായേല്‍ ആരോപണം. വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഗ്രൗണ്ട് ഓപ്പറേഷനും തുടങ്ങുന്നതായി ഇസ്രായേല്‍ സൈനികവക്താവ് ദാനിയേല്‍ ഹാഗരി വ്യക്തമാക്കി. ഇസ്രായേല്‍ ടാങ്കുകള്‍ ഗാസയില്‍ പ്രവേശിച്ചു. അതേശക്തിയില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹമാസ്. യുദ്ധത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 9000 ലേക്ക് കടക്കുകയാണ്. ഇസ്രായേലില്‍ 1,400 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാസാ മുനമ്ബില്‍ 7,326 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഹമാസ് ആരോഗ്യമന്ത്രാലം പറയുന്നത്. കൊല്ലപ്പെട്ടവര്‍ സാധാരണക്കാരും കൂടുതലും കുട്ടികളുമാണെന്നും ഹമാസ് ആരോപിക്കുന്നു. ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തലിനുള്ള പ്രമേയം…
മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും; സുരേഷ് ഗോപി മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം. അപമര്യാദയായി മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. ഇതില്‍ മറ്റ് നിയമ നടപടികളും സ്വീകരിക്കും. സുരേഷ് ഗോപിയുടെ പെരുമാറ്റം ജോലി ചെയ്യുന്ന് എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് കെ യു ഡബ്ല്യു ജെ പ്രസ്താവനയില്‍ പറഞ്ഞു. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്ബോള്‍ തന്നെ അവര്‍ കൈ തട്ടി മാറ്റുന്നതായി കാണാന്‍ സാധിക്കും. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രസ്താവനയില്‍…
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിവാദം ; ശശി തരൂരിന് വിമര്‍ശനവുമായി സിപിഎമ്മും ഇസ്‌ളാമിക സംഘടനകളും
കൊച്ചി: മുസ്ലിംലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തില്‍ വന്‍ വിവാദം. സിപിഎമ്മും സുന്നി അനുകൂല സംഘടനകളും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. ഹമാസ് തീവ്രവാദി സംഘടനയാണെന്ന രീതിയിലുള്ള പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. വിമര്‍ശനവുമായി സമസ്തയുടെ പോഷക സംഘടനാ ഭാരവാഹികളും രംഗത്തു വന്നു. സമസ്തയുടെ യുവജന വിഭാഗമായ എസ്‌കെഎസ്‌എസ്‌എഫ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഇസ്രയേലിനെതിരെ നടന്നത് ഭീകരാക്രമണമെന്ന ശശി തരൂരിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തി എന്നാണ് സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചത്. നേരത്തേ പരിപാടിയില്‍ വിശ്വപൗരനെ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ വിവാദം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയില്‍ ശശി തരൂരിന്റെ പ്രസംഗത്തിലെ പരാമര്‍ശവും വിമര്‍ശകര്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്. തരൂരിന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും സിപിഐഎം നേതാവ് എം സ്വരാജും രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയില്‍…
ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്, പിന്നാലെ കഴുത്തറത്ത് ആത്മഹത്യ; കുന്നന്താനത്ത് നടുക്കം
പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തിരുവല്ല മല്ലപ്പള്ളി കുന്നന്താനത്താണ് സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടൻ നായരാണ് (48) ഭാര്യ ശ്രീജ മേനോനെ (38) കുത്തിയ ശേഷം കഴുത്തറത്ത് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച പുലർച്ചയോടെ ശ്രീജയുടെ വീട്ടിലായിരുന്നു സംഭവം. പുലർച്ചെ വീട്ടിലെത്തിയ വേണുക്കുട്ടൻ ശ്രീജയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ മാതാപിതാക്കളാണ് മകളെ കുത്തേറ്റ നിലയിൽ കണ്ടത്. കഴുത്തിലും വയറിലും മുറിവേറ്റ നിലയിലായിരുന്നു വേണുക്കുട്ടൻ. ശ്രീജയെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞു. വേണുക്കുട്ടനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കീഴ്വായ്പൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കുടുംബപ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ടുമാസമായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു. വേണുക്കുട്ടന് ഗൾഫിലായിരുന്നു ജോലി. ശ്രീജ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഒരു മകളുണ്ട്. സംഭവത്തിൽ കീഴ്വായ്പൂർ പോലീസ്…
കൊലപാതകി റോബര്‍ട്ട് കാര്‍ഡ്, അമേരിക്കന്‍ സൈന്യത്തിലെ മൂന്‍ ഇന്‍സ്ട്രക്ടര്‍ ; മനോരോഗ കേന്ദ്രത്തില്‍ നിന്നും പുറത്തുവന്നത് അടുത്തിടെ
വാഷിംഗ്ടണ്‍: അമേരിക്കയിലെ വടക്കന്‍ സ്‌റ്റേറ്റായ മെയ്‌നിലെ ലൂയിസ്ടൗണില്‍ ബുധനാഴ്ച 22 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി അമേരിക്കന്‍ പോലീസ്. അമേരിക്കന്‍ സൈന്യത്തിലെ മൂന്‍ ഇന്‍സ്ട്രക്ടര്‍ ആയിരുന്ന റോബര്‍ട്ട് കാര്‍ഡ് ആണ് അക്രമിയെന്നാണ് സൂചന. വെടിവെയ്പിന് പിന്നാലെ അക്രമിയുടെ ദൃശ്യം പോലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. അതിശക്തിയേറിയ റൈഫിളും ചൂണ്ടി നില്‍ക്കുന്ന നിലയിലുള്ള ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്. നാല്‍പ്പതു വയസ്സുകാരനായ കാര്‍ഡ് അമേരിക്കന്‍ ആര്‍മി റിസര്‍വീലെ മൂന്‍ ഫയര്‍ആം ഇന്‍സ്ട്രക്ടറായിരുന്നു. ഇയാള്‍ മനോരോഗിയാണെന്ന് പോലീസ് പറയുന്നു. ഹാലൂസിനേഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മാനസീകാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തുവന്നത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കാരോട് കരുതലോടെ ഇരിക്കാനും വീടിനുള്ളില്‍ തന്നെ കഴിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. നേരത്തേ പുറത്തുവിട്ട ട്വീറ്റില്‍ തങ്ങള്‍ അക്രമി വന്ന വാഹനം കണ്ടെത്താനുള്ള നീക്കത്തിലാണെന്നും കറുത്ത നിറമടിച്ച…
ഗതാഗതക്കുരുക്കില്‍ ക്രമം തെറ്റിച്ചു; കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് യുവാക്കള്‍, കസ്റ്റഡിയില്‍
തൃശൂര്‍: ഒല്ലൂരില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് യുവാക്കള്‍. ഒല്ലൂര്‍ സെന്ററിലെ ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു യുവാക്കളുടെ മര്‍ദനം. തൊടുപുഴ സ്വദേശിയായ അബ്ദുള്‍ ഷുക്കൂറിനാണ് മര്‍ദനമേറ്റത്. മൂന്നംഗ സംഘമാണ് ഡ്രൈവറെ മര്‍ദിച്ചത്. ഒല്ലൂര്‍ ജങ്ഷനില്‍ സാധാരണയായി രാവിലെ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഈ സമയത്ത് എത്തിയ കെഎസ്ാര്‍ടിസി ബസ് ബ്ലോക്കില്‍ കിടക്കാതെ എല്ലാ വാഹനങ്ങളെയും ഓവര്‍ടേക്ക് ചെയ്ത് മുന്‍ഭാഗത്തേക്ക് എത്തി. ഇതിനിടെ എതിര്‍ഭാഗത്തുകൂടി വന്ന ബൈക്ക് യാത്രികരായ യുവാക്കള്‍ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ബൈക്ക് യാത്രികന്‍ കൈയിലുളള ഹെല്‍മെറ്റ് കൊണ്ട് ഡ്രൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് യാത്രികനായ ബിജിത്ത്, ലോറി ഡ്രൈവര്‍ മര്‍ഷൂദ്, ക്ലീനര്‍ മിന്നൈ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.