കൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

കൊച്ചി∙ ലിസി ജംക്‌ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മിയെ ഇടിക്കുകയും ചെയ്തു. താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ മരിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അണ്ടര്‍ 19 വനിതാ ലോക കിരീടം; ഇന്ത്യന്‍ ടീമിന് അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച്‌ ബിസിസിഐ

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോക കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വനിതാ ക്രിക്കറ്റ് ഇന്ത്യയില്‍ പുതിയ ഉയരങ്ങള്‍ കൈവരിച്ചിരിക്കുകയാണെന്ന്, ജയ് ഷാ ട്വീറ്റ് ചെയ്തു. ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമായി അഞ്ചു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഷാ അറിയിച്ചു. ടീമിനെ ഷാ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്കു ക്ഷണിച്ചു. ഇവിടെയാണ് വിജയാഘോഷങ്ങള്‍ നടക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ്, ഷഫാലി വര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്.

കൊച്ചിയില്‍ യുവാവും യുവതിയും ചേര്‍ന്ന് 15,000 രൂപ വിലയുള്ള നായ്‌ക്കുട്ടിയെ ഹെല്‍മറ്റില്‍ വച്ച്‌ കടത്തി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: എറണാകുളത്ത് ഹെല്‍മറ്റിനുള്ളില്‍ നായ്‌ക്കുട്ടിയെ കടത്തിയ യുവതിയ്ക്കും യുവാവിനുമായി തിരച്ചില്‍. ബൈക്കിലെത്തിയ ഇരുവരും ചേര്‍ന്ന് നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍ നിന്ന് 15,000 രൂപ വിലയുള്ള നാല്‍പ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള നായ്‌ക്കുട്ടിയെയും വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് നായ്‌ക്കുള്ള തീറ്റയും മോഷ്ടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഇരുവരും നായയെ കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോള്‍ കൂട്ടില്‍നിന്ന് നായ്‌ക്കുട്ടിയെ പുറത്തെടുത്ത് യുവാവിന്റെ ഹെല്‍മറ്റിനുള്ളില്‍ വയ്ക്കുകയായിരുന്നു. സ്വിഫ്റ്റ് ഇനത്തില്‍പ്പെട്ട മൂന്ന് നായ്ക്കുട്ടികളില്‍ ഒന്നിനെയാണ് കാണാതായത്. ആലപ്പുഴ സ്വദേശിയ്ക്ക് വില്‍ക്കുന്നതിനായി ഇവയെ കടയില്‍ എത്തിച്ചതായിരുന്നു. നായയെയും കൊണ്ട് യുവതിയും യുവാവും കടന്നതിന് പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങാന്‍ ആലപ്പുഴ സ്വദേശി എത്തിയതോടെയാണ് മോഷണവിവരം കടയുടമ അറിയുന്നത്. നായ്‌ക്കുട്ടി ഓടിപ്പോയെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍…

ഭാര്യയ്ക്ക് മറ്റൊരു ബന്ധം; കൊന്നശേഷം മൃതദേഹത്തോട് ഭർത്താവിന്റെ ലൈംഗിക വൈകൃതം

കൊച്ചി∙ കാലടി കാഞ്ഞൂരില്‍ തമിഴ്നാട്ടുകാരി രത്നവല്ലിയുടെ കൊലപാതകം നടത്തിയ ഭര്‍ത്താവ് മഹേഷ്കുമാർ കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രത്ന‌വല്ലിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. മുത്തു എന്ന വ്യക്തിയുമായി അടുപ്പത്തിലായ രത്നവല്ലി, ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് പലതവണയായി മഹേഷിനെ അറിയിച്ചു. എന്നാൽ കുടുംബക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. പൊങ്കലിന് ജന്മനാടായ തെങ്കാശിയിൽ പോയ രത്നവല്ലിയെ മഹേഷ് കാലടിയിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. അന്നാണ് കൊലപാതകം നടത്തിയത്. കാഞ്ഞൂരിൽ ഇവർ താമസിക്കുന്ന വാടകവീടിനു സമീപമുള്ള ജാതിതോട്ടത്തിൽവച്ച് രത്നവല്ലിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്ത് ശരീരദ്രവം കണ്ടെത്തിയെങ്കിലും ലൈംഗികവേഴ്ച കൊലപാതകത്തിനു മുൻപാണോ ശേഷമാണോ എന്നതിൽ പൊലീസിന് വ്യക്തതയില്ലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം പൈശാചികമാണെന്ന് തെളിഞ്ഞത്.

ഭക്ഷണത്തിൽ തേരട്ട; ദോശമാവ് അഴുക്കുപുരണ്ട പാത്രത്തിൽ: പറവൂരിൽ ഹോട്ടൽ അടപ്പിച്ചു

എറണാകുളം പറവൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിച്ചു. വസന്ത് വിഹാര്‍ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. രാവിലെ ഭക്ഷണത്തില്‍ നിന്നും തേരട്ടയെ കിട്ടിയതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. ശേഷം നഗരസഭാ അധികൃതരാണ് ഹോട്ടല്‍ അടപ്പിച്ചത്. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് സൂക്ഷിച്ചിരുന്നത്. പലതവണ ഈ ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.

കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ ആളുടെ അയല്‍വാസിയും മരിച്ച നിലയില്‍; ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: മധ്യവയസ്‌കനെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്ബത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ അയല്‍വാസി ബാബുവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന്‍ ഓട്ടോ റിക്ഷാ തൊഴിലാളിയുമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തൊട്ടില്‍പ്പാലം പെലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.

അപകടകരമായി KSRTC ഓടിച്ചാല്‍ ഡ്രൈവര്‍ക്കെതിരെ നടപടി; വീഡിയോ വാട്‌സ്‌ആപ്പില്‍ അയയ്ക്കാന്‍ ഗതാഗതവകുപ്പ് നമ്പര്‍

തിരുവനന്തപുരം: അമിതവേഗതയിലും അപകടകരമായും ഓടുന്ന കെഎസ്‌ആര്‍ടിസി ബസുകളുടെ വീഡിയോ പകര്‍ത്തി വാട്‌സ്‌ആപ്പില്‍ അയയ്ക്കാന്‍ സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയില്‍പെട്ടാല്‍ 91886-19380 എന്ന വാട്സാപ് നമ്പരില്‍ വിഡിയോ അയയ്ക്കാം. പരാതി ലഭിച്ചാല്‍ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യും. ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത നടപടി എടുക്കാനുമാണ് തീരുമാനം. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കുഴല്‍മന്ദം അപകടം ഉള്‍പ്പെടെ പരിഗണിച്ചാണ് പുതിയ നീക്കം. കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ അനാസ്ഥ കാരണമാണ് കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായത്. ബസിന്റെ പിന്നില്‍ വന്ന വാഹനത്തില്‍ അപകടത്തിന്റെ പൂര്‍ണ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ രണ്ടാഴ്ച മുന്‍പ് പിരിച്ച്‌ വിട്ടിരുന്നു.

ദിലീപേട്ടാ ഇതാണ് എന്റെ പെണ്ണ്! പ്രണയിനിയെ ‘ജനപ്രിയ’ നായകന് പരിചയപ്പെടുത്തി കാളിദാസ് ജയറാം

രണ്ട് ദിവസം മുൻപായിരുന്നു ജയറാമിന്റെ അടുത്ത ബന്ധുവിൻറെ കല്യാണം. താരകുടുംബത്തിനൊപ്പം കാളിദാസിൻറെ പ്രണയിനി തരിണി കലിംഗരായരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൻറെ കാമുകിയെ നടന്‍ ദിലീപിന് പരിചയപ്പെടുത്തുന്ന കാളിദാസിൻറെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ദിലീപിനെക്കൂടാതെ നടന്മാരായ പ്രഭു, സിദ്ധാര്‍ഥ്, വിക്രം പ്രഭു, അരുണ്‍ വിജയ് അടക്കമുള്ള പ്രമുഖരെയും വീഡിയോയില്‍ കാണാം.     View this post on Instagram A post shared by Zero Gravity Photography (@zerogravityphotography)   View this post on Instagram A post shared by kalidas Jayaram Times (@kalidas_jayaram_times) View this post on Instagram A post shared by kalidas Jayaram Times (@kalidas_jayaram_times)

പുതുമകളുമായി രാജ്യം 74–ാം റിപ്പബ്ലിക് ദിനത്തിൻറെ നിറവിൽ

ഭാരതം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഏകദേശം 65,000 ആളുകളാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കുക. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പോലീസിന് പുറമേ അര്‍ദ്ധസൈനിക വിഭാഗവും എന്‍എസ്ജിയും ഉള്‍പ്പെടുന്ന പരേഡിന് ആറായിരത്തോളം ജവാന്മാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്. ഏറെ പുതുമ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പുതുതായി നിര്‍മ്മിച്ച കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതാണ്. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണത്തൊഴിലാളികള്‍, കര്‍ത്തവ്യപഥത്തിലെ ശുചീകരണ തൊഴിലാളികള്‍, റിക്ഷക്കാര്‍, പാല്‍-പച്ചക്കറി-പലവ്യജ്ഞന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്ക് പരേഡില്‍ പ്രത്യേക ക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. കര്‍ത്തവ്യപഥില്‍ വിവിഐപി സീറ്റിലിരുന്നാകും പരേഡിന് സാക്ഷ്യം വഹിക്കുക. വജ്ര സെല്‍ഫ് പ്രൊപ്പല്‍ഡ് ഗണ്‍സ്, അക്ഷയ്-നാഗ് മിസൈല്‍ സിസ്റ്റം തുടങ്ങി ഇന്ത്യന്‍ സേന തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധോപകരണങ്ങള്‍ തുടങ്ങിയവ പരേഡില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശീയമായി വികസിപ്പിച്ച 105 എംഎം…

അനില്‍ ആന്റണിയില്‍ കണ്ണും നട്ട്‌ ബി.ജെ.പി. , പ്രമുഖ ക്രൈസ്‌തവ സഭയുടെ പിന്തുണ

കൊച്ചി : കോണ്‍ഗ്രസ്‌ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ.ആന്റണി രംഗത്തു വന്നത്‌ അപ്രതീക്ഷിതമല്ലെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കുറച്ചുനാളായി ബി.ജെ.പി. നേതൃത്വവുമായി അനിലിന്‌ അടുത്ത ബന്ധമുണ്ട്‌. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബായി കേരളത്തില്‍ മാറ്റങ്ങള്‍ വേണമെന്ന്‌ ആഗ്രഹിക്കുന്ന ബി.ജെ.പി. അനിലിനെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്‌. പ്രമുഖ ക്രൈസ്‌തവസഭയുടെ പിന്തുണയും അനിലിനുണ്ടെന്നാണ്‌ ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. സഭയുടെ പിന്തുണയോടെ കേരളത്തില്‍ മൂന്നു സീറ്റാണു ബി.ജെ.പി. ഉന്നം വയ്‌ക്കുന്നത്‌. നാലു സീറ്റില്‍ മികച്ച മുന്നേറ്റം നടത്താമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി പ്രഫഷണലുകളെ പാര്‍ട്ടിയിലേക്ക്‌ അടുപ്പിക്കാന്‍ ബി.ജെ.പി. ശ്രമം നടത്തുന്നുണ്ട്‌. ഈ നീക്കത്തില്‍ അനിലിന്‌ ഏറെ സഹായിക്കാനാവുമെന്നാണ്‌ ബി.ജെ.പിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗത്തിന്റെ മകനെതന്നെ ലഭിച്ചാല്‍, ദേശീയ തലത്തിലും ബി.ജെ.പിക്കു വലിയ നേട്ടമാണ്‌. ഉയര്‍ന്ന സ്‌ഥാനം നല്‍കാന്‍ അവര്‍ തയാറുമാണ്‌.…