എറണാകുളം പറവൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിച്ചു. വസന്ത് വിഹാര്‍ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. രാവിലെ ഭക്ഷണത്തില്‍ നിന്നും തേരട്ടയെ കിട്ടിയതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. ശേഷം നഗരസഭാ അധികൃതരാണ് ഹോട്ടല്‍ അടപ്പിച്ചത്. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് സൂക്ഷിച്ചിരുന്നത്. പലതവണ ഈ ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.
Day: January 26, 2023
കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ ആളുടെ അയല്‍വാസിയും മരിച്ച നിലയില്‍; ദുരൂഹതയെന്ന് പൊലീസ്
കോഴിക്കോട്: മധ്യവയസ്‌കനെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്ബത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ അയല്‍വാസി ബാബുവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന്‍ ഓട്ടോ റിക്ഷാ തൊഴിലാളിയുമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തൊട്ടില്‍പ്പാലം പെലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.
അപകടകരമായി KSRTC ഓടിച്ചാല്‍ ഡ്രൈവര്‍ക്കെതിരെ നടപടി; വീഡിയോ വാട്‌സ്‌ആപ്പില്‍ അയയ്ക്കാന്‍ ഗതാഗതവകുപ്പ് നമ്പര്‍
തിരുവനന്തപുരം: അമിതവേഗതയിലും അപകടകരമായും ഓടുന്ന കെഎസ്‌ആര്‍ടിസി ബസുകളുടെ വീഡിയോ പകര്‍ത്തി വാട്‌സ്‌ആപ്പില്‍ അയയ്ക്കാന്‍ സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയില്‍പെട്ടാല്‍ 91886-19380 എന്ന വാട്സാപ് നമ്പരില്‍ വിഡിയോ അയയ്ക്കാം. പരാതി ലഭിച്ചാല്‍ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യും. ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത നടപടി എടുക്കാനുമാണ് തീരുമാനം. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കുഴല്‍മന്ദം അപകടം ഉള്‍പ്പെടെ പരിഗണിച്ചാണ് പുതിയ നീക്കം. കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ അനാസ്ഥ കാരണമാണ് കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായത്. ബസിന്റെ പിന്നില്‍ വന്ന വാഹനത്തില്‍ അപകടത്തിന്റെ പൂര്‍ണ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ രണ്ടാഴ്ച മുന്‍പ് പിരിച്ച് വിട്ടിരുന്നു.
ദിലീപേട്ടാ ഇതാണ് എന്റെ പെണ്ണ്! പ്രണയിനിയെ ‘ജനപ്രിയ’ നായകന് പരിചയപ്പെടുത്തി കാളിദാസ് ജയറാം
രണ്ട് ദിവസം മുൻപായിരുന്നു ജയറാമിന്റെ അടുത്ത ബന്ധുവിൻറെ കല്യാണം. താരകുടുംബത്തിനൊപ്പം കാളിദാസിൻറെ പ്രണയിനി തരിണി കലിംഗരായരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൻറെ കാമുകിയെ നടന്‍ ദിലീപിന് പരിചയപ്പെടുത്തുന്ന കാളിദാസിൻറെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ദിലീപിനെക്കൂടാതെ നടന്മാരായ പ്രഭു, സിദ്ധാര്‍ഥ്, വിക്രം പ്രഭു, അരുണ്‍ വിജയ് അടക്കമുള്ള പ്രമുഖരെയും വീഡിയോയില്‍ കാണാം. https://www.instagram.com/reel/CnjZlzLJdlB/?utm_source=ig_embed&ig_rid=39055666-c10e-490a-8126-b4a7fbfabb92 https://www.instagram.com/reel/CnrkPUoPSOp/?utm_source=ig_embed&ig_rid=98374c32-1df0-4c30-aa21-eba7f910ee61 https://www.instagram.com/p/CnwmLGCpbLQ/?utm_source=ig_embed&ig_rid=f852e918-28b7-4655-927a-e0db86b87f87
പുതുമകളുമായി രാജ്യം 74–ാം റിപ്പബ്ലിക് ദിനത്തിൻറെ നിറവിൽ
ഭാരതം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഏകദേശം 65,000 ആളുകളാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കുക. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പോലീസിന് പുറമേ അര്‍ദ്ധസൈനിക വിഭാഗവും എന്‍എസ്ജിയും ഉള്‍പ്പെടുന്ന പരേഡിന് ആറായിരത്തോളം ജവാന്മാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്. ഏറെ പുതുമ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പുതുതായി നിര്‍മ്മിച്ച കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതാണ്. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണത്തൊഴിലാളികള്‍, കര്‍ത്തവ്യപഥത്തിലെ ശുചീകരണ തൊഴിലാളികള്‍, റിക്ഷക്കാര്‍, പാല്‍-പച്ചക്കറി-പലവ്യജ്ഞന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്ക് പരേഡില്‍ പ്രത്യേക ക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. കര്‍ത്തവ്യപഥില്‍ വിവിഐപി സീറ്റിലിരുന്നാകും പരേഡിന് സാക്ഷ്യം വഹിക്കുക. വജ്ര സെല്‍ഫ് പ്രൊപ്പല്‍ഡ് ഗണ്‍സ്, അക്ഷയ്-നാഗ് മിസൈല്‍ സിസ്റ്റം തുടങ്ങി ഇന്ത്യന്‍ സേന തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധോപകരണങ്ങള്‍ തുടങ്ങിയവ പരേഡില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശീയമായി വികസിപ്പിച്ച 105 എംഎം…
അനില്‍ ആന്റണിയില്‍ കണ്ണും നട്ട് ബി.ജെ.പി. , പ്രമുഖ ക്രൈസ്‌തവ സഭയുടെ പിന്തുണ
കൊച്ചി : കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ.ആന്റണി രംഗത്തു വന്നത് അപ്രതീക്ഷിതമല്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കുറച്ചുനാളായി ബി.ജെ.പി. നേതൃത്വവുമായി അനിലിന് അടുത്ത ബന്ധമുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബായി കേരളത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്ന ബി.ജെ.പി. അനിലിനെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. പ്രമുഖ ക്രൈസ്‌തവസഭയുടെ പിന്തുണയും അനിലിനുണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. സഭയുടെ പിന്തുണയോടെ കേരളത്തില്‍ മൂന്നു സീറ്റാണു ബി.ജെ.പി. ഉന്നം വയ്‌ക്കുന്നത്. നാലു സീറ്റില്‍ മികച്ച മുന്നേറ്റം നടത്താമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി പ്രഫഷണലുകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ബി.ജെ.പി. ശ്രമം നടത്തുന്നുണ്ട്. ഈ നീക്കത്തില്‍ അനിലിന് ഏറെ സഹായിക്കാനാവുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്തിന്റെ മകനെതന്നെ ലഭിച്ചാല്‍, ദേശീയ തലത്തിലും ബി.ജെ.പിക്കു വലിയ നേട്ടമാണ്. ഉയര്‍ന്ന സ്‌ഥാനം നല്‍കാന്‍ അവര്‍ തയാറുമാണ്.…
സ്വതന്ത്ര മാധ്യമങ്ങളെ ഞങ്ങള്‍ പിന്തുണക്കുന്നു’: ബി.ബി.സി ഡോക്യുമെന്‍ററി ഇന്ത്യയില്‍ വിലക്കിയതിനെതിരെ യു.എസ്
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്‍ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയതിനെതിരെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്. ഇത് പത്രസ്വാതന്ത്ര്യത്തിന് എതിരാണെന്നും അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഇന്ത്യയുള്‍പ്പടെ ലോകത്തെമ്ബാടും ഉയര്‍ത്തിക്കാട്ടേണ്ട സമയമാണിതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ബുധനാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. “ലോകമെമ്ബാടുമുള്ള സ്വതന്ത്ര മാധ്യമങ്ങളെ വാഷിങ്ടണ്‍ പിന്തുണക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നത് ഞങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. ലോകരാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഇതേ കാര്യം തന്നെയാണ്. ഇന്ത്യയുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് ഞങ്ങള്‍ സ്വീകരിച്ചത്”- നെഡ് പ്രൈസ് പറഞ്ഞു. അതേസമയം, തിങ്കളാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബി.ബി.സി ഡോക്യുമെന്‍ററിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അതിനെ പറ്റി തനിക്ക് അറിവില്ലെന്നും എന്നാല്‍ യുനൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയുമായുള്ള…
‘ഒന്നിച്ച് മുന്നേറാം’: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്രത്തിന്റെ 75–ാം വർഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതെന്നും സ്വതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിച്ചതോടെയാണ് രാജ്യത്തിന്റെ 74–ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുതുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യപഥിലെത്തി ദേശീയ പതാക ഉയര്‍ത്തും. ഇൗജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി. गणतंत्र दिवस की ढेर सारी शुभकामनाएं। इस बार का यह अवसर इसलिए भी विशेष है, क्योंकि इसे हम आजादी के अमृत महोत्सव के दौरान मना रहे हैं। देश के महान स्वतंत्रता सेनानियों के सपनों को साकार करने के लिए हम एकजुट होकर आगे…