കൊച്ചി : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്ന് എറണാകുളം സിജെഎം കോടതിയുടേതാണു നടപടി. കോടതി ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ വീണ്ടും അറസ്റ്റു ചെയ്യാനാണു പൊലീസ് തീരുമാനം. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. ശനിയാഴ്ചകളിൽ മുടങ്ങാതെ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നായിരുന്നു ജാമ്യം നൽകുമ്പോൾ കോടതി നിർദേശിച്ചിരുന്നത്. ഇതടക്കമുള്ള ജാമ്യ വ്യവസ്ഥകൾ ആർഷോ ലംഘിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. നേരത്തേയും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ആർഷോയുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്.
Day: January 24, 2023
കുഞ്ഞ് ജനിച്ചിട്ട് 27 ദിവസം; സ്ത്രീധനത്തെച്ചൊല്ലി ഭാര്യവീട് അടിച്ചുതകർത്ത് യുവാവും ഗുണ്ടകളും
കോട്ടയം: കുമാരനല്ലൂരിൽ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഭർത്താവും ഗുണ്ടാ സംഘവും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തു. യുവതിയുടെ ഭർത്താവായ തിരുവല്ല മുത്തൂർ സ്വദേശി സന്തോഷും കൂട്ടരുമാണ് വീട് അടിച്ചുതകർത്തത്. വീട്ടിലെത്തി അസഭ്യം വിളിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. സന്തോഷ് ഉൾപ്പെടെ നാലു പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് സംഭവം. കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ ഉടമസ്ഥതയിലുള്ള വീട് ആക്രമിച്ചത്. ഒരു വർഷം മുൻപാണ് വിജയകുമാരിയുടെ മകളും സന്തോഷും വിവാഹിതരായത്. 35 പവൻ സ്ത്രീധനമായി നൽകിയെങ്കിലും കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഗർഭിണിയായ യുവതി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തി. പ്രസവം കഴിഞ്ഞിട്ട് 27 ദിവസം മാത്രം ആകുമ്പോഴാണ് ഭർത്താവ് ഗുണ്ടാസംഘത്തിനൊപ്പം വന്ന് വീട് ആക്രമിക്കുന്നത്.
ശ്രീനന്ദയെ കഴുത്ത് ഞെരിച്ച് കൊലപ്പടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട്; കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍ കണ്ടെത്തി
കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മകളെ കഴുത്ത് ഞെരിച്ച് കൊലപ്പടുത്തിയതാണെന്ന പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മരിച്ച ശ്രീനന്ദയുടെ കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍ കണ്ടെത്തി. മകളെ കൊലപ്പെടുത്തിയത് അമ്മയാണെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. അയല്‍വാസി ചന്ദ്രന് വീട്ടില്‍ പോയപ്പോഴാണ് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടത്. അമ്മ നാരായണിയെയും മകള്‍ ശ്രീനന്ദയെയും ശനിയാഴ്ച വൈകിട്ട് വീടിനുമുന്നില്‍ കണ്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞിരുന്നു. ബീംബുങ്കാലില്‍ സ്വകാര്യ ബീഡിതെറുപ്പ് തൊഴിലാളിയായ നാരായണി ‘സമത’ കുടുംബശ്രീ യൂണിറ്റ് അംഗം കൂടിയാണ്. ശ്രീനന്ദ പഠിക്കാന്‍ മിടുക്കിയായിരുന്നു. 2020-ല്‍ എല്‍.എസ്.എസ് നേടിയിരുന്നു. ബീംബുങ്കാല്‍ ധ്വനി സര്‍ഗവേദി ‘തളിര്’ ബാലവേദിയുടെ മികച്ച പ്രവര്‍ത്തകയായിരുന്നു മരിച്ച ശ്രീനന്ദ. നാരായണിയുടെ മൃതദേഹം അടുക്കളയുടെ സമീപം ഷെഡില്‍ തൂങ്ങിയ നിലയിലും ശ്രീനന്ദയെ വീട്ടിനകത്ത്…