കാഞ്ഞങ്ങാട്: വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്‌റ്റിക് മാലിന്യത്തില്‍നിന് ലഭിച്ച അരലക്ഷം രൂപ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് ഹരിതകര്‍മ സേനാംഗങ്ങള്‍ മാതൃകയായി. കാസര്‍കോട് ജില്ലയിലെ മടിക്കൈ പഞ്ചായത്ത് ആറാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ സി. സുശീലയും പി.വി. ഭവാനിയുമാണ് പണം തിരികെ നല്‍കിയത്. കുളങ്ങാട്ടെ രാജീവന് വീട് പണിയാനായി പഞ്ചായത്തില്‍ നിന്നും ലഭിച്ച പണമായിരുന്നു ഇത്. വീടിന് അടച്ചുറപ്പില്ലാത്തതിനാല്‍ സുരക്ഷിതമെന്ന് കരുതി വീടിന് പുറത്തെ പ്ലാസ്റ്റിക് മാലിന്യത്തില്‍ സൂക്ഷിച്ചതായിരുന്നു. ഇത് അബദ്ധത്തില്‍ ഹരിതകര്‍മസേനക്ക് കൈമാറുകയായിരുന്നു. വാര്‍ഡിലെ നിരവധി വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സുശീലയും ഭവാനിയും തരംതിരിക്കുന്നതിനിടെ, പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി രാജീവന്‍റെ ഫോണ്‍ വന്നു. കൂലിപ്പണിക്കാരനായ രാജീവന്‍ വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായത് എന്നും ഇവരെ അറിയിച്ചു. തുടര്‍ന്ന് മാലിന്യം മുഴുവന്‍ അരിച്ചുപെറുക്കിയ ഇരുവരും പണം കണ്ടെത്തുകയായിരുന്നു. വിവരം ഉടമയെ വിളിച്ച്…
Day: January 21, 2023
പാകം ചെയ്ത സമയവും മറ്റും രേഖപ്പെടുത്തിയ സ്റ്റിക്കർ ഇല്ലാത്ത പാഴ്സൽ നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം എന്നാണ് നിർദേശിച്ചിരിക്കുന്നത്. ഫുഡ്‌സേഫ്റ്റി സ്റ്റാൻഡേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്തു രണ്ടു മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
മകൻ ലഹരിക്കേസിൽ എക്സൈസ് പിടിയിൽ; അമ്മ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം∙ ലഹരിമരുന്നുമായി കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ യുവാവിന്റെ മാതാവ് തൂങ്ങിമരിച്ച നിലയിൽ. കഴക്കൂട്ടം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേയ്സ് ക്ലെമന്റാണ്(55) മരിച്ചത്. ശനിയാഴ്ച പുലർച്ചെയോടെ അഞ്ചുമണിയോടെയാണ് ഗ്രേയ്സ് ആത്മഹത്യ ചെയ്തത്. 4 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനു ഗ്രേയ്സിന്റെ മകൻ ഷൈനിനെ ഇന്നലെ വൈകിട്ട് അറസ്റ്റു ചെയ്തിരുന്നു. ഷൈന്‍ സ്ഥിരമായി ലഹരി വിൽപ്പന നടത്താറുണ്ടായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്. മകനെ എക്സൈസ് പിടികൂടിയ വിവരം അറിഞ്ഞ ഗ്രേയ്സ് മാനസിക സംഘർഷത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തൂങ്ങിമരിക്കാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധുക്കൾ കയറ് കഴുത്തിൽനിന്ന് ഊരിമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജമ്മുവില്‍ ഇരട്ടസ്‌ഫോടനം; 6 പേര്‍ക്ക് പരുക്ക്
ജമ്മു കശ്മീരില്‍ ഇരട്ട സ്‌ഫോടനം. ജമ്മുവിലെ നര്‍വാള്‍ മേഖലയിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. റിപ്പബ്ലിക് ദിനത്തിനു മുന്‍പ് ആക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. മുന്നറിയിപ്പ് നിലനില്‍ക്കെയാണ് നര്‍വാള്‍ മേഖലയില്‍ ഇരട്ടസ്‌ഫോടനമുണ്ടായത്. പ്രദേശം മുഴുവന്‍ വളഞ്ഞിരിക്കുകയാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായും എഡിജിപി മുകേഷ് സിങ് പറഞ്ഞു. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണു വിവരം. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. 15 മിനുട്ട് ഇടവേളകളില്‍ വാഹനങ്ങളിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. സംഭവത്തില്‍ വിശദമായ പരിശോധനയും അന്വേഷണം ആരംഭിച്ചു.
‘ഇത് എന്റെ മരണമൊഴി, ജീവിതത്തിലെ അവസാനത്തെ കോള്‍’; പൊലീസിനെ അറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പൊലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തിരുവനന്തപുരംവെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് ആണ് മരിച്ചത്. 28 വയസായിരുന്നു. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും യുവാവ് പൊലീസിനെ അറിയിച്ചു. വിഴിഞ്ഞം പൊലീസിനെയാണ് ഇയാള്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്. പൊലീസ് യുവാവിനെ പരാമവധി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം. തന്റെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആക്രമിച്ച യുവാവിനെ തടഞ്ഞതിന് പൊലീസ് തന്റെ പേരില്‍ കള്ളക്കേസ് എടുത്തതാണ് താന്‍ മരിക്കാന്‍ കാരണമെന്ന് യുവാവ് പറയുന്നു. തൊടപുഴ സിഐക്കെതിരെയാണ് യുവാവിന്റെ പരാതി. ഈ ഫോണ്‍ കോള്‍ കഴിയുന്നതോടെ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. പൊലീസിനെ വിളിച്ച ശേഷം ഫോണിലെ കോണ്ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്ക് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം സെന്റ് ചെയ്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഫോണ്‍വിളിക്ക് പിന്നാലെ പൊലീസ് ഇയാളെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.