തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി പ്രതാപചന്ദ്രന്റെ മരണത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. ഡിഐജി എ അക്ബറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പ്രതാപചന്ദ്രന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയുമായി സമീപിച്ചപ്പോള്‍ കെപിസിസി പ്രസിഡന്റ് ധാര്‍ഷ്ട്യത്തോടെ പെരുമാറിയാതായി പ്രജിത്ത് പ്രതാപചന്ദ്രന്‍ ന്യൂസ് 18 നോട് പ്രതികരിച്ചു. കെപിസിസി ട്രഷറര്‍ ആയിരുന്ന വി പ്രതാപചന്ദ്രന്റെ മരണം ചില പാര്‍ട്ടി നേതാക്കളുടെ മാനസിക സമ്മര്‍ദ്ദം മൂലം ആണെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. ആഴ്ചകള്‍ക്ക് മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇടപെട്ട് അത് പിന്‍വലിപ്പിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടി ഉണ്ടാകും എന്ന ഉറപ്പിന്മേല്‍ ആയിരുന്നു ഈ തീരുമാനം. എന്നാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് പ്രതാപചന്ദ്രന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്. പോലീസ് ആസ്ഥാനത്തെ ഡിഐജി അക്ബറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട…
Day: January 20, 2023
‘ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ’, ഉമ്മയാണ് സുന്ദരിയെന്ന് പ്രേക്ഷകര്‍
ബാലതാരമായി വന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് നസ്രിയ. പളുങ്ക് എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ താരം പിന്നീട് റിയാലിറ്റി ഷോകളില്‍ അവതാരകയായും എത്തി. പിന്നീട് നായികാ വേഷങ്ങളില്‍ സിനിമാ പ്രേമികളുടെ മനം കവര്‍ന്നു നസ്രിയ.മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കുഞ്ഞു താരമാണ് ഇപ്പോഴും നസ്രിയ. തന്റെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഫഹദിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് കരുതിയ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ ബിഗ്‌സ്‌ക്രീനില്‍ തിരികെ എത്തി. പിന്നീട് ഫഹദിനൊപ്പം തന്നെ ട്രാന്‍സ് എന്ന ചിത്രത്തില്‍ വേഷമിട്ടു. വിവാഹത്തിന് ശേഷമാണ് തെലുങ്ക് സിനിമയിലേക്ക് നസ്രിയ ചുവടു വച്ചത്. നാനി നായകനായെത്തിയ ചിത്രം മൊഴി മാറ്റി മലയാളത്തിലും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഉമ്മയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് നസ്രിയ. ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. https://www.instagram.com/p/CnmAf5cv3cq/
ഗുണ്ടാ ബന്ധം: പൊലീസ് സ്റ്റേഷനില്‍ സ്വീപ്പറൊഴികെ എല്ലാവര്‍ക്കും സ്ഥലംമാറ്റം; SHO ഉള്‍പ്പടെ 6 പേര്‍ക്ക് സസ്‌പെന്‍ഷന്‍; 24 പേരെ സ്ഥലംമാറ്റി
തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ മംഗലപുരം സ്റ്റേഷനിലെ ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌എച്ച്‌ഒ ഉള്‍പ്പടെയുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുകൂടാതെ സ്റ്റേഷനിലെ 24 പൊലീസുകാരെ സ്ഥലംമാറ്റിയിട്ടുണ്ട്. സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ഒഴികെ മുഴുവന്‍ പേര്‍ക്കുമെതിരെ നടപടി എടുത്തിട്ടുണ്ട്. ഗോപകുമാര്‍, അനൂപ് കുമാര്‍, ജയന്‍, കുമാര്‍, സുധി കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ് പി ഡി ശില്പയുടേതാണ് നടപടി. സ്ഥലംമാറ്റിയവര്‍ക്ക് പകരം മറ്റ് സ്റ്റേഷനിലെ 29 പൊലീസുകാരെ മംഗലപുരം സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്. മംഗലപുരം സ്റ്റേഷനിലെ പോലീസുകാരുടെ ഗുണ്ടാ- മണല്‍ മാഫിയാ ബന്ധം പുറത്തായതിന് പിന്നാലെയാണ് കര്‍ശന നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പ് തലനടപടികള്‍ തുടരുകയാണ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ മൂന്ന് പൊലീസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പീഡനക്കേസ് പ്രതികളെയും അന്വേഷണം അട്ടിമറിച്ചവരെയുമാണ് പിരിച്ചുവിട്ടത്. ശ്രീകാര്യം…
അപര്‍ണ ബാലമുരളിയോടുള്ള മോശം പെരുമാറ്റം; വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോളേജ് അധികൃതര്‍. എറണാകുളം ലോ കോളജ് പ്രിന്‍സിപ്പലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ ഇതിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസനും അപര്‍ണയടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ ലോ കോളജിലെത്തിയത്. നടിക്ക് പൂ നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അപ്പോള്‍ തന്നെ അസ്വസ്ഥയാകുകയും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളജ് യൂണിയനും രംഗത്തെത്തിയിരുന്നു.
വനിതാ താരങ്ങളുടെ ലൈംഗികാരോപണം; റെസ്ലിങ്ങ് ഫെഡറേഷന്‍ പ്രസിഡൻറ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് രാജിവെച്ചേക്കും
റെസ്ലിങ്ങ് ഫെഡറേഷന്‍ പ്രസിഡൻറ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് രാജിവെച്ചേക്കും. വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാരോപണം ഉയര്‍ത്തി സമരം ചെയ്യുന്നതിൻറെ പശ്ചാത്തലത്തിലാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് രാജിവെച്ചേക്കുമെന്ന സൂചന ഉയരുന്നത്. 24 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് കായികമന്ത്രാലയം ബ്രിജ്ഭൂഷണ്‍ സിംഗിനോട് ആവശ്യപ്പെട്ടിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈസര്‍ഗഞ്ജിലെ ബിജെപി എംപി കൂടിയാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്. ഗുസ്തി താരങ്ങളുടെ ആരോപണത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡൻറ് പിടി ഉഷ പ്രതികരിച്ചിരുന്നു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളുടെ കനത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് തന്റെ സ്വകാര്യ ട്വിറ്റര്‍ ഹാന്‍ഡിലൂടെ ഒളിമ്ബ്യന്‍ പിടി ഉഷ നയം വ്യക്തമാക്കിയത്. വനിതാ ഗുസ്തി താരങ്ങളുടെ ആരോപണം ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ അന്വേഷിക്കും, പി.ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡൻറ് എന്ന നിലയില്‍ അംഗങ്ങള്‍ക്ക് ഇടയില്‍ ഗുസ്തിതാരങ്ങളുടെ വിഷയം ഉന്നയിച്ചു എന്ന് പിടി ഉഷ തന്റെ…
ഗുജറാത്തി പാരമ്പര്യത്തില്‍ ഗോല്‍ധാന ചടങ്ങ്; അനന്ത് അംബാനി-രാധിക മെര്‍ച്ചന്‍റ് വിവാഹനിശ്ചയം നടന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹനിശ്ചയ ചടങ്ങുകള്‍ മുംബൈയില്‍ നടന്നു. മുകേഷ് അംബാനിയുടെ വസതിയായ അന്‍റീലിയയില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹനിശ്ചയത്തില്‍ പങ്കെടുത്തു. ആചാരപരമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്. ഗുജറാത്തി ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ തലമുറകളായി പിന്തുടരുന്ന ഗോല്‍ ധന, ചുനരി വിധി തുടങ്ങിയ പാരമ്പര്യ ചടങ്ങുകള്‍ വിവാഹനിശ്ചയത്തോട് അനുബന്ധിച്ച് നടന്നു. കുടുംബ ക്ഷേത്രങ്ങളില്‍ പ്രത്യേക ചടങ്ങുകളും വഴിപാടുകളും ഉണ്ടായിരുന്നു. ഗോല്‍ ധന എന്നാല്‍ ഗുജറാത്തി പാരമ്പര്യത്തില്‍ വിവാഹത്തിന് മുമ്പുള്ള ഒരു ചടങ്ങാണ്. ഇത് ഒരു വിവാഹനിശ്ചയത്തിന് സമാനമാണ്. വിവാഹനിശ്ചയ ചടങ്ങ് നടക്കുന്ന വരന്റെ സ്ഥലത്ത് ഗോല്‍ധാന പ്രസാദം വിതരണം ചെയ്യുന്നു. വധുവിന്റെ കുടുംബം വരന്റെ വസതിയില്‍ സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി എത്തി. തുടര്‍ന്ന് ദമ്പതികള്‍ മോതിരം കൈമാറി. മോതിരക്കൈമാറ്റത്തിന് ശേഷം…
പൊലീസ് ഇടപെട്ടു; വിഷക്കായ കഴിച്ച് ജീവനൊടുക്കിയ അമ്മയുടെ മൃതദേഹം മക്കളെ കാണിക്കും
തൃശൂര്‍: പാവറട്ടിയില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആശയുടെ മൃതദേഹം മക്കളെ കാണിക്കാമെന്ന് ഒടുവിൽ ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചു. പത്തും നാലും വയസുള്ള കുട്ടികളെ മൃതദേഹം കാണാന്‍ കൊണ്ടുവരില്ലെന്നായിരുന്നു ആദ്യമെടുത്ത നിലപാട്. ആശയുടെ കുടുംബം പൊലീസിനു പരാതി നൽകിയതിനു പിന്നാലെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി കുടുംബവുമായി ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്നാണ് തീരുമാനമുണ്ടായത്. കേണപേക്ഷിച്ചിട്ടും ഭർത്താവ് സന്തോഷിന്റെ കുടുംബം വഴങ്ങുന്നില്ലെന്ന് ആശയുടെ കുടുംബം പറഞ്ഞിരുന്നു. ഭര്‍തൃവീട്ടിലെ പീഡനംമൂലം ആശ വിഷക്കായ കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം, മൃതദേഹം കാണിച്ചശേഷം കുട്ടികളെ തിരികെ കൊണ്ടുപോകുമെന്നാണ് ധാരണ. പാവറട്ടി കവര വേലുക്കുട്ടിയുടെയും വത്സലയുടെയും മകളായ ആശയെ, ഈ മാസം 12നാണ് ഭർതൃഗൃഹത്തിൽ വച്ച് വിഷക്കായ കഴിച്ച് അവശയായ നിലയിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ മരിച്ചു. സഞ്ജയ്, ശ്രീറാം എന്നിവരാണ് മക്കൾ. 12 വർഷമായി…