സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്- ന്യൂ ഇയര്‍ ബംപര്‍ BR 89 ലോട്ടറി ഫലം പ്രഖ്യാപിച്ചു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയായ 16 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com/ല്‍ ഫലം ലഭ്യമാകും. സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ഒന്നാം സമ്മാനം [16 Crore] XD 236433 സമാശ്വാസ സമ്മാനം (3,00,000/-) XA 236433 XB 236433 XC 236433 XE 236433 XG 236433 XH 236433 XJ…
Day: January 19, 2023
എന്റെ സന്തോഷമാണ് നീ; ഇനിയും കാത്തിരിക്കാന്‍ വയ്യ; ഗോപിസുന്ദറിനോട് അമൃത
ഗായിക അമൃത സുരേഷ് പങ്കാളി ഗോപിസുന്ദറിനായി കുറിച്ച വരികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. റിമ കല്ലിങ്കലിന്റെ ചുവടുകളാല്‍ സന്പന്നമാണ് ഗാനരംഗങ്ങള്‍. കെ.എസ്. ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് ‘അനുരാഗമധുചഷകം പോലെ’. പി.ഭാസ്കരന്റെ വരികള്‍ക്ക് എം.എസ്.ബാബുരാജാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഭാര്‍ഗവീനിലയത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ്. ജാനകിയാണ്. നീലവെളിച്ചത്തിനു വേണ്ടി ഈ ഗാനം പുനഃരാവിഷ്കരിച്ചത് ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ്. ടൊവിനോ തോമസ്, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം
പാലായില്‍ നാടകീയ രംഗങ്ങള്‍; കറുത്ത വസ്ത്രം ധരിച്ചെത്തി ബിനു പുളിക്കകണ്ടം; ബിനുവിനെ മാറ്റിയതില്‍ വിഷമമെന്ന് ജോസിന്
ഏറെ അനിശ്ചിതത്വത്തിന് ഒടുവില്‍ പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം തന്നെ തെരഞ്ഞെടുത്തതില്‍ പ്രതികരണമറിയിച്ച് ജോസിന് ബിനോ. ബിനു പുളിക്കകണ്ടത്തെ മാറ്റിയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ജോസിന് ബിനോ മാധ്യമങ്ങളോട് പറഞ്ഞു. ഉള്ളുകൊണ്ട് അംഗീകരിച്ച നേതാവ് ഇപ്പോഴും ബിനു പുളിക്കകണ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും ജോസിന് ബിനോ പറഞ്ഞു. താന്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്നായിരുന്നു സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നേതൃത്വം ജോസിനെ തെരഞ്ഞെടുത്തശേഷമുള്ള ബിനു പുളിക്കകണ്ടത്തിന്റെ ആദ്യ പ്രതികരണം. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് ബിനു തെരഞ്ഞെടുപ്പിന് എത്തിയത്. കറുത്ത വസ്ത്രം ധരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായിട്ടല്ലെന്നും ബിനു മാധ്യമങ്ങളോട് പറഞ്ഞു.കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്…
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം 82 ലക്ഷം, ചികിത്സിക്കാന്‍ പണമില്ല; താന്‍ മരിച്ചാല്‍ പാര്‍ട്ടി പതാക പുതപ്പിക്കാന്‍ ആരും വരേണ്ടെന്ന് സിപിഎം പ്രവര്ത്തകന്
തൃശൂര്‍ : ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടും ചികിത്സയ്ക്കാണെന്ന് അറിയിച്ചിട്ടും പണം നല്‍കാത്തതില്‍ സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഎം പ്രവര്ത്തകന്. താന്‍ മരിച്ചു കഴിഞ്ഞാല്‍ ആരും പാര്‍ട്ടി പതാക പുതപ്പിക്കാന്‍ വീട്ടിലേക്ക് വരേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തെഴുതിയിരിക്കുന്നത്. തൃശൂര്‍ മാപ്രാണം സ്വദേശിയായ സിപിഎം പ്രവര്ത്തകന് ജോഷി ആന്റണിയാണ് ബാങ്കിന് കത്തെഴുതിയിരിക്കുന്നത്. കരുവന്നൂര്‍ ബാങ്കില്‍ 82 ലക്ഷം രൂപയാണ് ജോഷി നിക്ഷേപിച്ചിരിക്കുന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് നിലവില്‍ ചികിത്സയിലാണിപ്പോള്‍ ജോഷി. ചെവിയില്‍ ഒരു സര്‍ജറിയും കഴിഞ്ഞു. ഇത്രയും തുകയുടെ ബാങ്ക് നിക്ഷേപം ഉണ്ടായിട്ടും ചികിത്സിക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണിപ്പോള്‍ അദ്ദേഹം. ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനായി പലതവണ ജോഷി സമീപിച്ചെങ്കിലും അധികൃതര്‍ നല്‍കിയില്ല. പിന്നീട് ചികിത്സാ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം രണ്ട് ലക്ഷം രൂപ മാത്രം പിന്‍വലിക്കാമെന്ന് ബാങ്ക് അറിയിച്ചു. പിന്നീട് പ്രതിസന്ധി ചൂണ്ടിക്കാട്ടി ബാങ്കിന് കത്തെഴുതിയപ്പോള്‍ പത്ത്…
എല്ലാം വിറ്റുപെറുക്കി ട്വിറ്റര്‍, ഓഫീസിലെ പക്ഷി ശില്പം വിറ്റത് 1,00,000 ഡോളറിന്
സാന്‍ഫ്രാന്‍സിസ്കോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാന്‍ഫ്രാസിസ്കോ ഓഫീസിലെ വസ്തുക്കള്‍ വിറ്റഴിച്ച് ട്വിറ്റര്‍. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ 600-ലധികം വസ്തുക്കളാണ് കമ്പനി ലേലത്തില്‍ വിറ്റത്. ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും വിലകൂടിയ ഇനം ട്വിറ്റര്‍ ലോഗോ ആയ പക്ഷി ശില്പമാണ്. 1,00,000 ഡോളറിനാണ് ഇത് വിറ്റഴിക്കപ്പെട്ടത്. നാല് അടിയോളം ഉയരമുള്ള ഈ ശില്പം ആരാണ് വാങ്ങിയതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇനം പത്ത് അടിയോളം വലുപ്പമുള്ള ട്വിറ്റര്‍ പക്ഷിയുടെ നിയോണ്‍ ഡിസ്പ്ലേ ആയിരുന്നു. ഇത് 40,000 ഡോളറിനാണ് (3,21,8240) വിറ്റുപോയത്. ബിയര്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് കെഗറേറ്ററുകള്‍, ഫുഡ് ഡിഹൈഡ്രേറ്റര്‍, പീസ അവന് എന്നിവ 10000 ഡോളറിലധികം (815233 രൂപ) തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടത്. ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പ്ലാന്റര്‍ വിറ്റത് 15000 ഡോളറിനും (12,21,990). മരത്തിന്റെ കോണ്‍ഫറന്‍സ് റൂം മേശ വിറ്റത് 10500…
ടിക്കറ്റ് വില 850 രൂപ മുതൽ, ഏകദിനം കാണാൻ 29,408 കാണികൾ; ഗാലറി നിറച്ച് ഹൈദരാബാദ്
ഹൈദരാബാദ്: ഇന്ത്യ– ന്യൂസീലൻഡ് ഒന്നാം ഏകദിന മത്സരം കാണാൻ ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെത്തിയത് 29,408 പേർ. ആകെ 39,112 സീറ്റുകളുള്ള സ്റ്റേഡിയത്തിൽ 75 ശതമാനവും കാണികൾ നിറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിൽ 16,210 കാണികളാണ് എത്തിയത്. കോംപ്ലിമെന്ററി ടിക്കറ്റ് ഉൾപ്പെടെയാണിത്. 9695 കോംപ്ലിമെന്ററി ടിക്കറ്റുകളൊഴികെ 29417 ടിക്കറ്റുകളാണ് ഹൈദരാബാദ് ഏകദിനത്തിനായി വിൽപനയ്ക്കു വച്ചത്. 850 രൂപ മുതൽ 20,650 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. 500 രൂപയായിരുന്നു തിരുവനന്തപുരത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. പൊരുതിക്കളിച്ച ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. തോൽവിയുടെ വക്കിൽനിന്നും തിരിച്ചടിച്ച് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ സന്ദർശകരെ, ഒടുവിൽ ഇന്ത്യ വീഴ്ത്തിയത് 12 റൺസിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ്…
പാലാ നഗരസഭയില്‍ സി.പി.എം ചെയര്മാന് സ്ഥാനാര്‍ത്ഥിയായി ജോസിന് ബിനോ
പാലാ നഗരസഭയില്‍ സി.പി.എം ചെയര്മാന് സ്ഥാനാര്‍ത്ഥിയായി ജോസിന് ബിനോയെ തെരഞ്ഞെടുത്തു. തീരുമാനം അംഗീകരിക്കുന്നതായി കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു പ്രതികരിച്ചു. നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്. എല്‍ഡിഎഫ് ധാരണ പ്രകാരം നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ആന്റോ ജോസ് പടിഞ്ഞാറെക്കര രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പകല്‍ 11ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ്. വരണാധികാരി പാലാ വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ കെ ജയശ്രീയുടെ അധ്യക്ഷതയിലാകും തെരഞ്ഞെടുപ്പ്. 26 അംഗ കൗണ്‍സിലില്‍ ഭരണമുന്നണിയായ എല്‍ഡിഎഫിന് 17ഉം യുഡിഎഫിന് എട്ടും ഒരു സ്വതന്ത്രനുമാണ് അംഗങ്ങളായുള്ളത്.
16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: 16 കോടി ഒന്നാം സമ്മാനമായുള്ള ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കേടുപ്പ് ഇന്ന്. കേരള ലോട്ടറി ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിൻറെത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ക്കിഭവനിലാണ് നറുക്കെടുപ്പ് നടക്കുക. ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. പത്ത് പരമ്പരഖലിലായാണ് ക്രിസ്മസ് ബമ്പര്‍ അച്ചടിച്ചിരുന്നത്. കഴിഞ്ഞതവണ 43 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇനി 54,000 ടിക്കറ്റുകള്‍ കൂടി വിറ്റുതീരാനുണ്ട്. അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഇന്ന് വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. 25 കോടിയുടെ തിരുവോണം ബമ്പര്‍ ഹിറ്റായിതിന് പിന്നാലെയായിരുന്നു ക്രിസ്മസ് ബമ്പറിന്റെ സമ്മാനത്തുക ഉയര്‍ത്തിയത്. ക്രിസ്മസ്…
രാഹുല്‍ ഗാന്ധി പപ്പുവല്ല; സ്മാര്‍ട്ടായ വ്യക്തിയെന്ന് രഘുറാം രാജന്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പപ്പുവല്ലെന്നും സ്മാര്‍ട്ടായ വ്യക്തിയാണെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. രാഹുലിനെ സംബന്ധിച്ച് ഇത്തരമൊരു ചിത്രം ഖേദകരമാണ്. തനിക്ക് അദ്ദേഹവുമായി ഒരു പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. ഒരിക്കലും അദ്ദേഹം പപ്പുവല്ല. സ്മാര്‍ട്ടായ വ്യക്തിയാണെന്നാണ് തനിക്ക് മനസിലായിട്ടുള്ളതെന്ന് രഘുറാം രാജന് പറഞ്ഞു. മുന്‍ഗണനകളെ കുറിച്ച് എല്ലാവര്ക്കും ധാരണയുണ്ടായിരിക്കണം. വെല്ലുവിളികളെ മനസിലാക്കാനും അതിന്റെ തീവ്രത അളക്കാനും സാധിക്കണം. ഇത് ചെയ്യാന്‍ രാഹുല്‍ ഗാന്ധി നല്ല കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലും രഘുറാം രാജന് പങ്കെടുത്തിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവെ 2023ല്‍ ഇന്ത്യ വലിയ സാമ്പത്തിക വെല്ലുവിളി നേരിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരിഷ്കാരങ്ങള്‍ കൊണ്ടു വരാന്‍ രാജ്യത്തിന് കഴിയാത്തതാണ് വെല്ലുവിളികള്‍ക്കുള്ള പ്രധാനകാരണം. നയങ്ങള്‍ രൂപീകരിക്കുമ്പോൾ മിഡില്‍ ക്ലാസിനെയാണ് പരിഗണിക്കേണ്ടതെന്നും രഘുറാം രാജന് വ്യക്തമാക്കിയിരുന്നു.
30നും 31നും പണിമുടക്ക്; നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
തിരുവനന്തപുരം: 30,31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയപണിമുടക്ക് പ്രഖ്യാപിച്ചതോടെ ഈ മാസത്തെ അവസാന നാലുദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. 28,29 തീയതികള്‍ നാലാംശനിയും ഞായറുമാണ്. ഇത് രാജ്യത്തുടനീളമുള്ള ബാങ്കിങ് സേവനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ബാങ്ക് ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് സന്ദര്‍ശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാന്‍ മാനേജ്മെന്റുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശമ്പള പരിഷ്ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് പണിമുടക്ക്. സെറ്റില്‍മെൻറ് , ബാങ്കുകളിലെ അഞ്ച് പ്രവൃത്തിദിനങ്ങള്‍, പ്രമോഷനുകള്‍, ശമ്പള -പെന്ഷന് ഫിക്സേഷന് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് സംസ്ഥാന കണ്‍വീനര്‍ മഹേഷ് മിശ്ര പറഞ്ഞു. കഴിഞ്ഞ 28 മാസമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച മുംബൈയില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ ആവശ്യങ്ങളില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎഫ്ബിയും പറഞ്ഞു. തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനത്തിലേക്ക് സംഘടനകള്‍ നീങ്ങിയത്.