കല്‍പറ്റ: ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഹോട്ടലുടമകളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാള്‍ പിടിയില്‍. വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കിയെയാണ് പൊലീസ് പിടികൂടിയത്. അഭിഭാഷകനെന്ന വ്യാജേനയാണ് ഇയാള്‍ ഹോട്ടലുടമകളെ വിളിച്ച് തട്ടിപ്പ് നടത്തിയിരുന്നത്. പാര്‍സല്‍ വാങ്ങിയ ഭക്ഷണത്തിലുണ്ടായിരുന്ന റബര്‍ ബാന്‍ഡ് തൊണ്ടയില്‍ കുടുങ്ങി തന്റെ കുട്ടി ആശുപത്രിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് ഹോട്ടലുടമകളെ വിളിച്ചിരുന്നത്. വിശ്വസിപ്പിക്കാന്‍ ഭക്ഷണത്തിന് മുകളില്‍ റബര്‍ ബാന്‍ഡിട്ട് ഫോട്ടോയും അയച്ചു നല്‍കിയിരുന്നു.അഭിഭാഷകനെന്ന പരിചയപ്പെടുത്തി പാലക്കാട്, തൃശൂര്‍,വയനാട് ജില്ലകളില്‍ തട്ടിപ്പ് നടത്തിയ ബേസില്‍ എറണാകുളത്ത് നടത്തിയ തട്ടിപ്പിലാണ് കുടുങ്ങിയത്. വയനാട് നിന്നാണ് പ്രതി പിടിയിലായത്.
Day: January 12, 2023
പാചകം ചെയ്യുന്നവര്‍ക്കും സെര്‍വ് ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: ആരോഗ്യമന്ത്രി
പാചകം ചെയ്യുന്നവര്‍ക്കും സെര്‍വ് ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടല്‍ റെസ്റ്റോറന്റ് ഉടമകളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. എല്ലാ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധം. സമ്ബൂര്‍ണ ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടുക്കളയും ഫ്രീസറും ഉള്‍പ്പെടെ എല്ലാം ശുദ്ധിയാക്കണം. മയോണൈസില്‍ പച്ച മുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. പകരം പാസ്റ്ററൈസ്ഡ് മുട്ട ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു. പാഴ്സലില്‍ സ്റ്റിക്കര്‍ പതിക്കണം. കൊടുക്കുന്ന സമയം, ഉപയോഗിക്കാന്‍ കഴിയുന്ന സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തും. പാചകം ചെയ്യുന്നവര്‍ക്കും സെര്‍വ് ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ശുചിത്വം ഉറപ്പാക്കണം. വ്യക്തി ശുചിത്വവും വസ്ത്രങ്ങളിലെ ശുചിത്വവും ഉറപ്പാക്കണം. അത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപനങ്ങളിലെ എല്ലാവര്‍ക്കും ട്രെയിനിംഗ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഷവര്‍മ ഉണ്ടാക്കാന്‍ പഴകി ദുര്‍ഗന്ധം വമിക്കുന്ന കോഴി ഇറച്ചി; കളമശ്ശേരിയില്‍ 500 കിലോ പിടികൂടി
കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍, ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്. ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി. മാസങ്ങള്‍ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷവര്‍മ ഉണ്ടാക്കാനായി വച്ചിരുന്നതാണ് ഇതെന്നാണ് സൂചന. കളമശ്ശേരി എച്ച് എം ടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാറുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് പഴയ കോഴിയിറച്ചി എത്തിച്ചതെന്നാണ് വിവരം.
“നയാ പൈസ കൈയിലില്ല, പാപ്പരായിരിക്കുകയാണ്’: റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
തൃശൂര്‍: കോടികളുടെ നിക്ഷേപതട്ടിപ്പു നടത്തി മുങ്ങിയതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രവീണ്‍ റാണയെ ചോദ്യം ചെയ്യല്‍ തുടരുന്നു. താന്‍ പാപ്പരായിക്കഴിഞ്ഞെന്ന മൊഴിയാണ് റാണ പോലീസിനോട് പറയുന്നതെന്നാണ് സൂചന. ഒളിച്ചുതാമസിക്കാനുള്ള പൈസ പോലും കൈയിലുണ്ടായിരുന്നില്ലെന്നും വിവാഹമോതിരം വിറ്റാണ് ഒളിച്ചുതാമസിച്ചതെന്നും റാണ പറഞ്ഞതായി അറിയുന്നു. എന്നാല്‍ പോലീസിത് വിശ്വസിച്ചിട്ടില്ല. തട്ടിപ്പുനടത്തിയ കോടികള്‍ ഏതെല്ലാം ബിനാമി പേരുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നതും എവിടെയെല്ലാം നിക്ഷേപിച്ചുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. തന്‍റെ അക്കൗണ്ടില്‍ പത്തു പൈസയില്ലെന്നാണ് റാണ പോലീസിനോടു ആവര്‍ത്തിക്കുന്നത്. ഒളിച്ചുതാമസിക്കാന്‍ കോയമ്പത്തൂരിലെത്തിയപ്പോള്‍ തന്‍റെ വിവാഹമോതിരം വരെ വില്‍ക്കേണ്ടി വന്നുവെന്ന് ഇയാള്‍ പറയുന്നു. താന്‍ പൈസക്കായി പലരോടും ചോദിച്ചെങ്കിലും തന്നില്ലെന്നും വിദേശത്തു പോകാനുള്ള പദ്ധതി വരെ പൊളിഞ്ഞത് അങ്ങിനെയാണെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു. തന്നില്‍ നിന്നും പണം കടം വാങ്ങിയവര്‍ ഇപ്പോള്‍ പണം തിരിച്ചുകൊടുക്കാന്‍ തയാറാകുന്നില്ലെന്ന പരാതിയും ഇയാള്‍ ഉന്നയിക്കുന്നുണ്ട്. അതിനിടെ റാണയുടെ…
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഈ രണ്ട് കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മാരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന രണ്ട് കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ഉസ്ബക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ആംബ്രോണോള്‍ സിറപ്പ്, ഡോക്ക് -1- മാക്സ് സിറപ്പ് എന്നിവയ്ക്കാണ് ലോകാരോഗ്യ സംഘടന വിലക്കേര്‍പ്പെടുത്തിയത്. ലബോറട്ടറി വിശകലനത്തില്‍ ഈ രണ്ട് ഉല്‍പ്പന്നങ്ങളിലും കുട്ടികളുടെ ശരീരത്തിന് താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എത്തിലീന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ മരുന്നുകള്‍ കഴിച്ച് 19 കുട്ടികള്‍ മരിച്ചതായി ഉസ്ബക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാരിയോണ്‍ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷന്‍ ലൈസന്‍സ് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായത് നാല് ഇന്ത്യന്‍ കമ്പനികളുടെ ചുമയ്‌ക്കുള്ള മരുന്നുകളാണെന്ന് ആരോപണം…
വീട്ടമ്മയുടെ ചിത്രം അശ്ലീല വാട്സാപ് ഗ്രൂപ്പിൽ; പ്രതിയെ സംരക്ഷിക്കാന്‍ പൊലീസിന്റെ ശ്രമം
കൊച്ചി: അശ്ലീല വാട്സാപ് ഗ്രൂപ്പുകള്‍ വഴി വീട്ടമ്മയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ പൊലീസിന്റെ ശ്രമമെന്ന് ആരോപണം. കൊച്ചിയില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രതിയായ കേസില്‍ പരാതി പിന്‍വലിക്കാന്‍ ആലുവ റൂറൽ സൈബര്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത അയ്യമ്പുഴ പൊലീസ് അന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്. ‘ഞങ്ങള്‍ ആകെ തളര്‍ന്നിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ബസ് സ്റ്റോപ്പില്‍ പാവം പെണ്ണ് പോയി ബസ് കാത്ത് നിന്നതാണ്. അശ്ലീല വാട്സപ് ഗ്രൂപ്പില്‍ ഇട്ട് കമന്‍റുകളൊക്കെ എഴുതി അയക്കുമ്പോള്‍. ഒന്ന് പറഞ്ഞാല്‍ രണ്ടെന്ന് പറയുന്ന നാടാണ്. അങ്ങനെയൊക്കെ വന്നപ്പോള്‍ ആകെ തളര്‍ന്നിരിക്കാണ്. പൊലീസിന്‍റെ ഭാഗത്തു നിന്ന് ഇങ്ങനെയും കൂടി ആയപ്പോള്‍ ആകെ തളര്‍ന്നു.’ – പരാതിക്കാരിയുടെ കുടുംബം വ്യക്തമാക്കി. സിപിഎം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബിജുവാണ് പരാതിക്കാരിയായ വീട്ടമ്മയുടെ…
തിയേറ്ററില്‍ മോശം പെരുമാറ്റം’; പൊലീസ് നീതി നിഷേധിച്ചു; കൊച്ചിയില്‍ ഗതാഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം
കൊച്ചി: പൊലീസ് നീതി നിഷേധിച്ചെന്ന് ആരോപിച്ച് രാത്രി ഗതാഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം. രാത്രി പത്ത് മണിയോടെ കൊച്ചി പനമ്ബള്ളി നഗറിലായിരുന്നു നടക്കാവ് സ്വദേശിനിയുടെ പ്രതിഷേധം. തൃപ്പൂണിത്തുറയില്‍ തിയേറ്റര്‍ ജീവനക്കാരന്‍ തന്നെ ഉപദ്രവിച്ചുവെന്നും ഹില്‍പാലസ് പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസിന്‍റെ ബാരിക്കേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തിയതോടെ വാഹനയാത്രികരും പ്രകോപിതരായി. പ്രതിഷേധത്തിനൊടുവില്‍ രാത്രി പതിനൊന്ന് മണിയോടെ സൗത്ത് പൊലീസും വനിത പൊലീസും എത്തി പരാതി എഴുതി വാങ്ങിയ ശേഷമാണ് യുവതി പ്രതിഷേധം അവസാനിപ്പിച്ചത്