ബലാത്സംഗക്കേസ്: സിഐ പി.ആര്‍.സുനുവിനെ പൊലീസ് സേനയില്‍നിന്നു പുറത്താക്കി

തിരുവനന്തപുരം: ബലാത്സംഗ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു. പൊലീസ് അക്‌ട് 86 പ്രകാരമാണ് നടപടി. ഈ വകുപ്പ് ഉപയോഗിച്ച്‌ സംസ്ഥാനത്ത് ആദ്യമായാണ് ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. മുളവുകാട് പട്ടികജാതിയില്‍പ്പെട്ട യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഡിജിപിയുടെ നടപടി. പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡിജിപി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല. 15 തവണ വകുപ്പ് തല നടപടിയും ആറ് തവണ സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു.

കാറിൽവച്ച് മോഡലിനെ പീഡിപ്പിച്ച കേസ്: ഡിംപിൾ ലാംബയ്ക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം

കൊച്ചി: കാസര്‍കോട് സ്വദേശിനിയായ മോഡല്‍ കാറില്‍ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിലെ പ്രതിയും മോഡലുമായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബയ്ക്ക് ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ ജില്ല വിട്ടു പോകരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ കേരളം വിട്ടു പോകരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. മോഡല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ സൂത്രധാരയാണ് ഇവര്‍ എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഡോളിയെന്നറിയപ്പെട്ടിരുന്ന ഇവര്‍ കൊച്ചിയില്‍ നിരവധി തവണ വരികയും ഫാഷന്‍ ഷോകളിലും പാര്‍ട്ടികളിലേക്കും മോഡലുകളെ വിതരണം ചെയ്യുന്നതും ഇവരാണെന്നും പറയുന്നു. കേസിലെ പ്രതി തൃശൂര്‍ സ്വദേശി വിവേകുമായി ഇവര്‍ പലസ്ഥലങ്ങളില്‍ പോയതിന്റെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. നവംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. ബാറില്‍ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി ബലാത്സംഗം ചെയ്തെന്നാണു കേസ്. പ്രതിയായ ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ…

ചന്ദ കോച്ചറിനും ദീപക് കോച്ചറിനും ജാമ്യം; അറസ്റ്റ് നിയമവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ എന്നിവർക്കു ജാമ്യം. ഇരുവരുടെ അറസ്റ്റ് നിയമപരമല്ലെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ കോച്ചർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് ഡിസംബർ 23നു ചന്ദ കോച്ചറിനെയും ദീപക് കോച്ചറിനെയും സിബിഐ അറസ്റ്റ് ചെയ്തത്. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം തങ്ങളെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന ഇരുവരുടെയും വാദം ബോംബെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം നടത്തുന്നതിനു നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള അനുമതി നിർബന്ധമാണെന്നും സിബിഐക്ക് ഇതു ലഭിച്ചിട്ടില്ലെന്നും ചന്ദ കോച്ചറും ദീപക് കോച്ചറും കോടതിയെ ബോധിപ്പിച്ചു. വിഡിയോകോൺ ഗ്രൂപ്പ് സിഇഒ വേണുഗോപാൽ ധൂത്, ദീപക് കൊച്ചാർ നിയന്ത്രിക്കുന്ന ന്യൂപവർ റിന്യൂവബിൾസ് (എൻആർഎൽ), സുപ്രീം എനർജി, വിഡിയോകോൺ ഇന്റർനാഷനൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്,…

അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് സൂചന; ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി

കാസര്‍കോട് അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണ്‍ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളില്‍ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ്ശരീരത്തിലുള്ളതെന്നും പറഞ്ഞത് ഇതനുസരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്നതിലേക്ക് പൊലീസെത്തിയത്. താന്‍ മാനസിക സംഘര്‍ഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചന. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. പെണ്‍കുട്ടിയുടെ കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നത് എന്നറിയാന്‍ ആന്തരിക അവയവങ്ങള്‍ രാസപരിശോധന ഫലം വരണം. കോഴിക്കോട്ടെ ലാബിലേക്ക് അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ പുറത്ത് വരും. എങ്കില്‍മാത്രമേ ഏത് തരത്തിലുള്ള വിഷമാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമാകുകയുള്ളൂ.

ജനങ്ങളേയും വനപാലകരേയും ദിവസങ്ങളായി ചുറ്റിച്ച കാട്ടാന ഒടുവില്‍ കുടുങ്ങി; മയക്കുവെടിവെച്ച്‌ പിടിച്ചു, മുത്തങ്ങയിലേക്ക് കൊണ്ടുപോകും

സുല്‍ത്താന്‍ ബത്തേരി : ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരിയില്‍ ജനങ്ങളെ ഭീതിയില്‍ ആഴ്ത്തിയ അരിരാജ എന്ന പിഎംടു കാട്ടാനയെ വനപാലകര്‍ പിടികൂടി. മണിക്കൂറുകളോളം നീണ്ടു നിന്ന പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് പിഎംടിവിനെ മയക്കുവെടിവെച്ചാണ് പ്രത്യേക ദൗത്യ സംഘം പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ദൗത്യ സംഘത്തിന് ആനയുടെ സമീപത്തേയ്ക്ക് എത്തി മയക്കുവെടി വെയ്ക്കാനായത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പിഎംടുവിനെ വെടിവെച്ചത്. ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പിഎം ടുവിനെ കൊണ്ടു പോകാനുള്ള ലോറി കാട്ടിനുള്ളിലേക്ക് പോകും. ലോറിക്ക് പോകാനുള്ള വഴി ജെസിബി വച്ച്‌ ഒരുക്കിയിട്ടുണ്ട്. 150 പേര്‍ അടങ്ങുന്ന ദൗത്യസംഘമാണ് ആനയെ പിടികൂടിയത്. ഇവര്‍ക്കൊപ്പം രണ്ട് കുങ്കി ആനകളുമുണ്ട്. ആനയെ മയക്കുവെടിവെച്ച്‌ പിടികൂടാനായി പ്രവര്‍ത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നാട്ടിലെങ്ങും ഭീതി വിതിച്ച പിഎംടുവിനെ പിടികൂടുന്നതിനായി കുറച്ചു…

കരുനാഗപ്പള്ളിയിലെ ഒരു കോടിയുടെ ലഹരിവേട്ട: ലോറി സിപിഎം നേതാവിന്റേത്; വാടകയ്ക്ക് നല്‍കിയതെന്ന് കൗണ്‍സിലര്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ പിടികൂടിയ ലഹരിവസ്തുക്കള്‍ കടത്തിയത് സിപിഎം നേതാവിന്റെ ലോറിയിലാണെന്ന് കണ്ടെത്തി. ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിന്റേതാണ് ലോറി എന്നാണ് കണ്ടെത്തിയത്. ഒരു കോടി രൂപയുടെ പാന്‍മസാലയാണ് ഇന്നലെ കരുനാഗപ്പള്ളിയില്‍ വെച്ച്‌ പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് പച്ചക്കറികള്‍ക്കൊപ്പം ലോറികളില്‍ കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ടു ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ എന്‍ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വാഹന ഉടമയായ ഷാനവാസിന് കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിക്ക് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസ് പറയുന്നത്. കരാര്‍ സംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തു വിട്ടിട്ടുണ്ട്.…

ആഭ്യന്തര സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു; 7 പേർക്ക് പരുക്ക്

കൊല്ലം∙ ആഭ്യന്തര സെക്രട്ടറി വി.വേണുവും കുടുംബവും സഞ്ചരിച്ച ഒൗദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ആഭ്യന്തര സെക്രട്ടറി വി.വേണു, ഭാര്യയും തദ്ദേശ വപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരൻ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്ക് പരുക്കേറ്റു. എല്ലാവരെയും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ വിദഗ്ധ ചികിൽസയ്ക്കായി തിരുവനന്തപുരത്തേക്കു മാറ്റാൻ സാധ്യത. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

ഫ്ലാറ്റില്‍ പൊലീസ് തൊട്ടരികെ, മറ്റൊരു ലിഫ്റ്റിലൂടെ രക്ഷപ്പെട്ട് പ്രവീണ്‍ റാണ; തിരച്ചില്‍ ഊര്‍ജിതം; നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീണ്‍ റാണ പൊലീസിനെ കബളിപ്പിച്ച്‌ കൊച്ചി കലൂരിലെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. പൊലീസ് മുകളിലേക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റ് വഴി റാണ രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന രണ്ട് കാറുകളടക്കം നാല് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പൊലീസ് പ്രത്യേക സംഘങ്ങളായി തിരഞ്ഞ് പ്രവീണ്‍ റാണയ്ക്കായി തിരച്ചില്‍ തുടരുകയാണ്. നിക്ഷേപ തട്ടിപ്പകേസുമായി ബന്ധപ്പെട്ട് 22 കേസുകളില്‍ പ്രതിയാണ് പ്രവീണ്‍ റാണ. പ്രവീണ്‍ റാണ, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ‘സേഫ് ആന്റ് സ്‌ട്രോങ്ങ് നിധി’ എന്ന സാമ്ബത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാല്‍പ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്. തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ്…

കോട്ടയത്തെ മലപ്പുറം കുഴിമന്ത്രി ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ മുഹമ്മദ് സിറാജുദ്ദീന്‍ മലപ്പുറത്ത് അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് എന്ന നഴ്സ് മരിച്ച സംഭവത്തില്‍ മലപ്പുറം കുഴിമന്ത്രി ഹോട്ടലിന്‍റെ ഉടമ ലത്തീഫ് അറസ്റ്റിലായതിന് പിന്നാലെ ഹോട്ടലിലെ മുഖ്യപാചകക്കാരനും അറസ്റ്റിലായി. മുഖ്യപാചകക്കാരനായ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് മലപ്പുറത്ത് പിടിയിലായത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ നിന്നാണ് സിറാജുദ്ദീനെ പിടികൂടിയത്. ഭക്ഷ്യവിഷബാധയേറ്റുള്ള രശ്മിയുടെ മരണത്തില്‍ പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടത്തുന്നത്. നേരത്തെ മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് സ്വദേശി ഐ.എ. ലത്തീഫാണ് അറസ്റ്റിലായത്. അല്‍ഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സ് രശ്മി രാജ് (33) ജനവരി രണ്ടിനാണ് മരിച്ചത്. ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. രശ്മിയുടെ മരണത്തിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ മറ്റ് എട്ട് പേര്‍ കൂടി. കോട്ടയത്ത്…

അഞ്ജു ശ്രീയുടെ മരണം വിഷം ഉള്ളില്‍ച്ചെന്ന്; ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്

കാസര്‍ഗോഡ് : കോളജ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളില്‍ച്ചന്നാണെന്നും പോസ്റ്റ്മോര്‍ട്ടം പ്രഥാമിക റിപ്പോര്‍ട്ട്. ചെമ്മനാട് പരവനടുക്കം ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ (17) മരണത്തിലാണ് ദുരൂഹത ഏറുന്നത്. ഹോട്ടലില്‍നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചല്ല അഞ്ജു ശ്രീയുടെ മരണമെന്നാണ് ഫോറന്‍സിക് സര്‍ജന്‍റെ നിഗമനം. എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷാശം കണ്ടെത്തുകയും ചെയ്തു. ഈ വിഷം മൂലം കരള്‍ തകരാറിലായതാണ് മരണത്തിനു കാരണമായത്. ഇതിനൊപ്പം മഞ്ഞപ്പിത്തവും പിടിപെട്ടിരുന്നു. പെണ്‍കുട്ടി ഭക്ഷണം വാങ്ങിയ അല്‍ റൊമാന്‍സിയ ഹോട്ടലില്‍നിന്ന് ശേഖരിച്ച സാമ്പിളുകളിലും സംശയത്തിന് ഇടനല്‍കുന്നതൊന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെ അഞ്ജു ശ്രീയുടെ ആന്തരികാവയവങ്ങള്‍ പോലീസ് പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ യിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 5.15നായിരുന്നു മരണം.