ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹാൽദ്വാനിയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 29 ഏക്കർ പ്രദേശം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഒറ്റരാത്രികൊണ്ട് 50,000 ജനങ്ങളെ കുടിയൊഴിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. ഇത് മാനുഷികപ്രശ്നമാണ്. സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്നും കോടതി കൂട്ടിച്ചേർത്തു. ഉത്തരവ് നടപ്പാക്കിയാൽ ഏതാണ്ട് നാലായിരത്തിലധികം കുടുംബങ്ങളിലെ 50,000ൽ പരം ജനങ്ങളാണ് വഴിയാധാരമാകുക. വാസ മേഖലയായ ഇവിടെ വീടുകൾക്കു പുറമെ നാലു സർക്കാർ സ്കൂളുകളും 11 സ്വകാര്യ സ്കൂളുകളും ഒരു ബാങ്കും രണ്ട് വൻകിട കുടിവെള്ള ടാങ്കുകളും 10 മുസ്ലിം പള്ളികളും നാല് അമ്പലങ്ങളും ഒട്ടേറെ കടകളുമുണ്ട്. ഇവയിൽ മിക്കവയും പതിറ്റാണ്ടുകൾക്കു മുൻപേ നിർമിക്കപ്പെട്ടവയുമാണ്. നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ്, ഈ പ്രദേശം റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവിടുത്തെ ‘കയ്യേറ്റം’ ഒഴിപ്പിക്കണമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി, ജനുവരി ഒൻപതിനകം ഇവിടെനിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം 2022…
Day: January 5, 2023
കൊടൈക്കനാലിലെ ഉള്‍ക്കാട്ടില്‍ അകപ്പെട്ടു, യുവാക്കളെ മരംവെട്ടുകാര്‍ കണ്ടെത്തി
കോട്ടയം; കൊടൈക്കനാലിലെ കാട്ടിനുള്ളില്‍ കാണാതായ മലയാളികളെ കണ്ടെത്തി. മരംവെട്ടുകാരാണ് ഉപള്‍ക്കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തിയത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കൊടൈക്കനാലിലെ പൂണ്ടി ഉള്‍ക്കാട്ടില്‍ യുവാക്കളെ കാണാതാകുന്നത്. കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലുണ്ടായ യുവാക്കളെ കാണാതാവുകയായിരുന്നു.സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേക്ക് യാത്ര പോയത്. തുടര്‍ന്ന് ഇവരെ കാണാതായെന്ന് വീട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
തിരുവനന്തപുരത്ത് വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി യുവതി വീട്ടിൽ മരിച്ച നിലയിൽ
തിരുവനന്തപുരം∙ വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി യുവതിയുടെ മൃതദേഹം. തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ സാന്ദ്രയെ (20) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാന്ദ്ര മുറിയുടെ വാതിൽ തുറക്കാത്തതിനാൽ അമ്മ പുറത്തുനിന്ന് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു
ആനാവൂരിനെ നീക്കും; വി.ജോയ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും
തിരുവനന്തപുരം: വര്‍ക്കല എംഎല്‍എ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. ആനാവൂര്‍ നാഗപ്പന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെതുടര്ന്നാണ് തീരുമാനം. യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. ആനാവൂര്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷവും ജില്ലയിലെ നേതാക്കളുടെ പടലപിണക്കങ്ങളും തര്‍ക്കങ്ങളും തുടരുന്നതിനാല്‍ മറ്റാരെയും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തിരുന്നില്ല. ഒടുവില്‍ സമവായനീക്കമെന്ന നിലയിലാണ് ആനാവൂര്‍ വിഭാഗം വി.ജോയിയുടെ പേര് നിര്‍ദേശിച്ചത്. ഇടഞ്ഞ് നിന്ന കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗവും ഇതിനെ അംഗീകരിക്കുകയായിരുന്നു. നിലവില്‍ സിപിഎം സംസ്ഥാന സമിതിയംഗം കൂടിയാണ് വി.ജോയ്.
അടുത്തവര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് ഉള്‍പ്പെടുത്തും; സര്‍ക്കാര്‍ വെജും നോണ്‍വെജും കഴിക്കുന്നവര്‍ക്ക് ഒപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ വെജും നോണ്‍വെജും ഇവ രണ്ടും കഴിക്കുന്നവര്‍ക്കും ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 60 വര്‍ഷമായി കലോത്സവം നടന്നുവരികയാണ്. അന്ന് മുതല്‍ ശീലിച്ച രീതിയാണ് വെജിറ്റേറിയന്‍ ഭക്ഷണം. കായിക മേളയില്‍ വെജും മാംസാഹാരവും നല്‍കുന്നുണ്ട്. കലോത്സവത്തില്‍ 20,000 ലധികം ആളുകളാണ് ഭക്ഷണം കഴിക്കുന്നുണ്ട്. ഇവര്‍ക്ക് നോണ്‍വെജ് നല്കുന്നതില് ബുദ്ധിമുട്ടില്ല. കലോത്സവം അവസാനിക്കാന്‍ ഇനി രണ്ട് നാള് മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ നോണ്‍ വെജ് നല്കാന് കഴിയുമോയെന്ന കാര്യം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കാം. അടുത്ത വര്‍ഷം കലോത്സവത്തിന് എന്തായാലും മാംസാഹാരം ഉണ്ടായിരിക്കുമെന്നും ശിവന്‍കുട്ടി ഉറപ്പ് നല്കി. നോണ്‍വെജ് കഴിക്കുമ്ബോള്‍ കുട്ടികള്‍ക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്കയുണ്ട്. അല്ലാതെ മാംസാഹാരം നല്‍കരുതെന്ന നിര്‍ബന്ധം…
ഭക്ഷണ മെനു തീരുമാനിക്കുന്നത് സർക്കാർ; വിവാദങ്ങൾ കാര്യമാക്കുന്നില്ല: പഴയിടം
കോഴിക്കോട്∙ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ മെനുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്ന് കലോത്സവത്തിലെ മുഖ്യപാചകകാരനായ പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. ഭക്ഷണ മെനു തീരുമാനിക്കുന്നത് സർക്കാരാണ്. സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കലോത്സവത്തിൽ ഭക്ഷണം നൽകുന്നത് ഫുഡ് കമ്മിറ്റി നൽകിയിരിക്കുന്ന മെനു അനുസരിച്ചാണ്. അതിൽ മാറ്റം വരുത്തേണ്ടത് ഫുഡ് കമ്മിറ്റിയാണ്. ഫുഡ് കമ്മിറ്റി മാറ്റം വരുത്തണമെങ്കിൽ സർക്കാരാണ് മാറ്റം വരുത്തേണ്ടത്. ഏൽപ്പിച്ച ജോലി ചെയ്യുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല. വിവാദങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. അതു കാര്യമാക്കുന്നില്ല. കുട്ടികൾക്ക് സമയത്ത് ഭക്ഷണം കൊടുക്കുക എന്നതു മാത്രമേയുള്ളൂ’’– അദ്ദേഹം പറഞ്ഞു. സ്കൂൾ കലോത്സവത്തിൽ മാംസാഹാരം ഉൾപ്പെടുത്താത്തത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത കലോത്സവം മുതൽ മാംസാഹാരവും ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു.
ചിന്ത ജെറോമിന്റെ ശമ്പളം അരലക്ഷത്തില്‍ നിന്നും ഒരുലക്ഷമാക്കി
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന്റെ ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ചു നൽകാൻ ധനവകുപ്പിന്റെ അനുമതി. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കാനാണ് നീക്കം. ആറു ലക്ഷത്തോളം രൂപ മുൻകാല ശമ്പളമായി ചിന്തയ്ക്കു ലഭിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ചിന്ത. യുവജനകമ്മിഷൻ ചെയർപഴ്സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂൺ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുൻപ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതൽ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു. വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു. അതേസമയം, ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തു. 2017 ജൂൺ മുതൽ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നൽകാനുള്ള തുക അനുവദിക്കാനും…
പരിചയപ്പെട്ടത് കൊല്ലം ബീച്ചിൽ വച്ച്; ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്നു മരിച്ചു
കൊല്ലം: ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ നിന്നും കേരളാപുരം സ്വദേശിയായ യുവതിയുടെ പൂര്‍ണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയില്‍ കേസില്‍ അഞ്ചല്‍ സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍. 24 വയസ്സുകാരനെയാണ് പൊലീസ് പിടികൂടിയത്. മരണപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ ഇയാളുടെ കൈയില്‍നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച യുവതിക്കൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. 29ന് ബീച്ചില്‍ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പൊലീസിനോടു പറഞ്ഞത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. ഡിസംബര്‍ 29 മുതലാണ് കേരളാപുരം സ്വദേശിയായ…