മകളുടെ പ്രണയബന്ധം ഇഷ്ടമായില്ല, കൊലപ്പെടുത്തി പിതാവ്; വീഡിയോയിട്ടു

”എൻറെ മകള്‍ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്. എൻറെ മകള്‍ക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാന്‍ അവളെ ബോക്സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ലെന്നും തുടരരുതെന്നും പലതവണ അപേക്ഷിച്ചിട്ടും അവള്‍ കൂട്ടാക്കിയില്ല. അതിനാല്‍ എൻറെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാന്‍ അവളെ കൊന്നു”- ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് തനിക്ക് താല്‍പര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16 വയസ് മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്തിയശേഷം പിതാവ് വരപ്രസാദ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയിലെ വാചകങ്ങള്‍ ആണിത്. മകള്‍ നികിതശ്രീയുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനില്‍ എത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു. സെല്‍ഫി വീഡിയോയും പൊലീസിനെ കാണിച്ചതോടെ വരപ്രസാദുമായി വീട്ടിലെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ച നിലയില്‍ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ അരവിന്ദ് എന്ന യുവാവിനൊപ്പം പലതവണ മകള്‍ പുറത്തു പോകുന്നത് ശ്രദ്ധയില്‍പെട്ട…

നാവികരെ മാറ്റിയത് ഹോട്ടലിലേക്കല്ല, മുറിയിൽ പൂട്ടിയിട്ടിരിക്കുന്നു

ന്യൂഡൽഹി ∙ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽനിന്ന് പുറത്തെത്തിച്ച 15 ജീവനക്കാരെയും തടവുകേന്ദ്രത്തിലേക്ക് മാറ്റിയതായി വിവരം. ഇവരെ മുൻപ് താമസിപ്പിച്ച ഹോട്ടലിലേക്കു തിരികെ എത്തിച്ചെന്നായിരുന്നു ആദ്യ വിവരം, എന്നാൽ കപ്പലിൽ നിന്ന് പുറത്തെത്തിച്ച സംഘത്തെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി വിജിത് വി.നായര്‍ പറഞ്ഞു. മുറിക്കു പുറത്ത് സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും വിജിത് പറഞ്ഞു.അതേസമയം, കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞിരുന്നു. ഗിനിയിലെ നാവികസേന അറസ്റ് ചെയ്ത കപ്പലിൻറെ ചീഫ് ഓഫീസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു. ഇതിനു പിന്നാലെയാണ് കപ്പലിലെ ജീവനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള 15 പേരെ തടവിലേക്കു മാറ്റിയത്. സർക്കാർ ഇടപെടൽ നിമിത്തം തന്നെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടഞ്ഞതായി സനു ജോസ് പ്രതികരിച്ചു.വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും എംബസിയും ഫലപ്രദമായി ഇടപെട്ടു.…

ഗിനിയില്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറില്ല; അറസ്റ്റിലായ മലയാളി ഓഫീസറെ കപ്പലിലെത്തിച്ചു

മലാബോ: എക്വറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞുവച്ച ഹീറോയിക്ക് ഇഡുന്‍ കപ്പലിലെ മലയാളി ഓഫീസര്‍ സനു ജോസിനെ നൈജീരിയക്ക് കൈമാറില്ല. അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസിനെ തിരികെ കപ്പലില്‍ തന്നെ എത്തിച്ചു. സനു ജോസിനൊപ്പം പിടിയിലായ മലയാളികളടക്കമുള്ള 15 ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറുന്നത് തടഞ്ഞതായും ഇവരെ ഹോട്ടലിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹോട്ടല്‍ തടവു കേന്ദ്രമാക്കിയാണ് ഇവരെ പാര്‍പ്പിച്ചിക്കുന്നത്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് നൈജീരിയക്ക് കൈമാറുന്നത് ഒഴിവാക്കിയത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടതും കൈമാറ്റം തടയുന്നതിന് കാരണമായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ 26 പേരാണുള്ളത്. ഇവരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 പേര്‍ ഇന്ത്യക്കാരാണ്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഇഡുന്‍ എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച്‌ തടഞ്ഞുവച്ചിരിക്കുന്നത്. കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍…

രണ്ടാം ദിനവും കോർപറേഷൻ ആസ്ഥാനം സംഘർഷ ഭൂമി

തിരുവനന്തപുരം : നിയമനങ്ങൾക്കു പാർട്ടി പട്ടിക ചോദിച്ചു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് എഴുതിയതായി പുറത്തുവന്ന കത്തിനെച്ചൊല്ലി രണ്ടാം ദിനവും കോർപറേഷൻ ആസ്‌ഥാനം സംഘർഷ ഭൂമി‍യായി. തിരുവനന്തപുരം മേയറുടെ ഓഫിസ് രണ്ടാംദിനവും ബിജെപി ഉപരോധിച്ചു. ഓഫിസിനു മുന്നില്‍ നിലത്ത് കിടന്ന് ബി ജെ പി കൗൺസിലർമാർ പ്രതിഷേധിച്ചു. മേയറുടെ ഓഫിസ് കവാടത്തിന് മുന്നില്‍ ബിജെപി കൊടി നാട്ടി. എസ് എ  ടി ആശുപത്രിയിൽ താൽക്കാലിക നിയമനത്തിനു പാർട്ടി പട്ടിക ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പ‍നു കത്തെഴുതിയതു താൻ തന്നെയാണെന്നും എന്നാൽ കത്ത് ആർക്കും കൊടുത്തില്ലെന്നും സമ്മതിച്ച കോർപ്പറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനെതിരെയും പ്രതിഷേധം ശക്‌തമാക്കി. മേയർ ആര്യ രാജേന്ദ്രനെയും ഡി.ആർ അനിലിനെയും ഓഫിസിൽ പ്രവേശിപ്പിക്കില്ലെന്നും പ്രതിഷേധക്കാർ നിലപാട് എടുത്തു. 295 താൽക്കാലിക നിയമനത്തിൽ പാർട്ടിയുടെ മുൻഗണനാ…