‘ലക്ഷ്യമിട്ടത് മംഗളൂരുവിലെ പ്രമുഖ ക്ഷേത്രം’ – മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന

മംഗളൂരു : മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റന്‍ കൗണ്‍സില്‍ തീവ്രവാദ സംഘടന. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. അറബിയില്‍ ‘മജ്ലിസ് അല്‍മുഖാവമത്ത് അല്‍ഇസ്ലാമിയ’ എന്നും എഴുതിയിട്ടുണ്ട്. കര്‍ണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെയും ഭീകര സംഘടന ഭീഷണിപ്പെടുത്തി. നിങ്ങളുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടന്‍ കൊയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, അടിച്ചമര്‍ത്തുന്ന നിയമങ്ങള്‍, മതഭീകരത തുടങ്ങിയ സംഭവങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ ഈ ആക്രമണം നടത്തിയതെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ലക്ഷ്യം മംഗളൂരുവിലെ പ്രമുഖ ക്ഷേത്രമായിരുന്നുവെന്നാണ് ഇവരുടെ പ്രസ്താവനയില്‍ പറയുന്നത്. ‘കാവി ഭീകരതയുടെ കോട്ടയായ’ കദ്രിയിലെ ക്ഷേത്രമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഷാരിക്കിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചു; കൗമുദി  ടി വിയിലെ ‘അളിയൻസി’ന് മൂന്ന് പുരസ്കാരങ്ങൾ

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ മൂന്നു പുരസ്‌കാരങ്ങൾ നേടി കൗമുദി ടി വി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ ഹാസ്യ പരിപാടിയായ അളിയൻസ്. മികച്ച കോമഡി പ്രോഗ്രാമിനുള്ള പുരസ്‌കാരം അളിയൻസ് കരസ്ഥമാക്കി. അളിയൻസിലെ മികച്ച അഭിനയത്തിന് ചലച്ചിത്ര താരം മഞ്ജു പത്രോസിന് ജൂറിയുടെ പ്രേത്യേക പരാമർശവും ലഭിച്ചു. അളിയൻസ് സംവിധായകൻ രാജേഷ് തലച്ചിറക്ക് പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുംഅടങ്ങുന്നതാണ് പുരസ്ക്കാരം,  അളിയൻസിന്റെ നിർമ്മാതാവ് രാംജി കൃഷ്ണൻ ആറിന് പതിനയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവുംഅടങ്ങുന്നതാണ് പുരസ്ക്കാരം. അളിയൻസിലെ തങ്കം എന്ന പ്രധാന കഥാപാത്രത്തെ അയത്ന ലളിതമായി അവതരിപ്പിച്ച അഭിനയ മികവിന് ആണ് മഞ്ജു പത്രോസിന് പുരസ്‌കാരം എന്ന് ജൂറി പരാമർശിച്ചു. ശില്പവും പ്രശസ്തി പത്രവുമാണ് മഞ്ജു പത്രോസിന് ലഭിക്കുക. ജീവിത മുഹൂർത്തങ്ങളെ സ്വാഭാവികത ചോരാതെയും, അതിഭാവുകത്വം ഇല്ലാതെയും മിതവും നൈസര്ഗികവും ആയ അഭിനയ ശൈലിയിലൂടെയും അവതരിപ്പിച്ചുകൊണ്ട് ഹാസ്യം ജനിപ്പിക്കുന്ന പരിപാടി എന്ന്…

അന്യജാതിക്കാരനുമായി പ്രണയം, മറ്റൊരു വിവാഹത്തിന് വിസമ്മതിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മാതാവ് കൊലപ്പെടുത്തി

ചെന്നൈ: അന്യജാതിക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മാതാവ് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുന്നല്‍വേലിയില്‍ ഇന്നലെയാണ് സംഭവം. അറുമുഖ കനി- പിച്ചൈ ദമ്പതികളുടെ മകളായ പി അരുണയാണ് (19) കൊല്ലപ്പെട്ടത്. അരുണയെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അറുമുഖ കനിയെ അയല്‍ക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അരുണയുടെ പിതാവും സഹോദരനും ചെന്നൈയില്‍ ഓട്ടോ ഓടിക്കുന്നവരാണ്. കോയമ്പത്തൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ അരുണ താന്‍ അന്യജാതിക്കാരനായ യുവാവുമായി പ്രണയത്തിലാണെന്ന് അമ്മയോട് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിനെക്കുറിച്ച്‌ സംസാരിക്കുന്നതിനായി അരുണയെ മാതാവ് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് സ്വജാതിക്കാരനായ യുവാവുമായി മാതാവ് തന്റെ വിവാഹം ഉറപ്പിച്ച വിവരം അരുണ അറിയുന്നത്. അരുണയുമായുള്ള വിവാഹം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈ യുവാവിന്റെ വീട്ടുകാര്‍ ഇന്നലെ അരുണയുടെ വീട്ടില്‍ എത്താനും തീരുമാനമായിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാരോട് തന്റെ പ്രണയബന്ധത്തെക്കുറിച്ച്‌ അറിയിക്കുമെന്ന് അരുണ മാതാവിനോട് പറഞ്ഞു. ഇതില്‍ പ്രകോപിതയായ അറുമുഖ കനി…

തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ജാക്ക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചില്‍ തുടരുകയാണ്. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന്‌ സ്വദേശി കെ ഖാലിദ് (52) സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സ്വദേശി ഷാനിബിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ ഒന്‍പതുമുതല്‍; ഫലം മെയ് പത്തിനകം

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 9ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 70 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടാകും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ 10ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 30ന് അവസാനിക്കും. ഫെബ്രുവരി 27ന് മുതല്‍ മാര്‍ച്ച്‌ മൂന്ന് വരെയാണ് മാതൃകാപരീക്ഷകള്‍. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് 25നകം ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 25നും ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളായി ഒന്‍പത് ലക്ഷത്തിലധികം പേരാണ്…

നടി ഗൗരി കൃഷ്ണൻ വിവാഹിതയായി: വിഡിയോ

സീരിയൽ താരം ഗൗരി എം.കൃഷ്ണനും സംവിധായകൻ മനോജ് പേയാടും വിവാഹിതരായി. നവംബർ 24ന് ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകള്‍. ചുവപ്പ് കസവു ബോർഡറുള്ള വെള്ള പട്ടു സാരിയിലാണ് ഗൗരി വധുവായി ഒരുങ്ങിയത്. ട്രെഡീഷനൽ സ്റ്റൈലിലുള്ള ഹെവിആഭരണങ്ങളും ആക്സസറൈസ് ചെയ്തു. കസവു മുണ്ടും വെള്ള കുർത്തയുമായിരുന്നു മനോജിന്റെ വേഷം. ഗൗരി നായികയായ പൗർണിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. തിരുവനന്തപുരം സ്വദേശിയാണ്. അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. കോട്ടയം സ്വദേശിയാണ്. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർ‌ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.

നടൻ കമൽ ഹാസന് പനി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സുവുമുണ്ടായതിനെ തുടർന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് കമൽഹാസനെ പ്രവേശിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും ഗുരുതര പ്രശ്നങ്ങളില്ലാത്തതിനാൽ വ്യാഴാഴ്ച തന്നെ ആശുപത്രി വിടാമെന്നും അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ്ണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയ ശേഷം പനിബാധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇന്ത്യൻ ടുവിന്റെ തിരക്കുകളിലാണ് താരമിപ്പോൾ.

108 കോടിയും 1300 പവനും തട്ടിയെന്ന് മരുമകനെതിരെ പ്രവാസിയുടെ പരാതി

ആലുവ: 108 കോടിയിലധികം രൂപയും 1300 പവനും ഒന്നരക്കോടിയോളം രൂപ വിലവരുന്ന ആഡംബരകാറും തട്ടിയെടുത്തതായി മരുമകനെതിരെ പ്രവാസിയുടെ പരാതി. ആലുവ തൈനോത്തില്‍ റോഡില്‍ താമസിക്കുന്ന അബ്ദുള്‍ ലാഹിര്‍ ഹുസൈനാണ് കാസര്‍കോട് ചെര്‍ക്കളം സ്വദേശിയായ മുഹമ്മദ് ഹഫീസി (28)നെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതിയുടെ അന്വേഷണച്ചുമതല ഡിവൈ.എസ്.പി പി. രാജീവിന് കൈമാറിയിട്ടുണ്ട്. 2018ലായിരുന്നു മുഹമ്മദ് ഹഫീസും അബ്ദുള്‍ ലാഹിര്‍ ഹുസൈന്റെ മകളുമായുള്ള വിവാഹം. 1300 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നരക്കോടിയോളം രൂപ വിലവരുന്ന റേഞ്ച് റോവറും സ്ത്രീധനമായി നല്‍കി. കാസര്‍കോട്, മംഗലാപുരം മേഖലയില്‍ കുദ്രോളി ബില്‍ഡേഴ്സ് എന്ന പേരില്‍ പിതാവ് മുഹമ്മദ് ഷാഫിക്കൊപ്പം കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയായിരുന്നു മുഹമ്മദ് ഹഫീസ്. ദുബായില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുകയാണ് അബ്ദുള്‍ ലാഹി‌ര്‍ ഹുസൈന്‍. പ്രതിയുമായുള്ള മകളുടെ വിവാഹ മോചന നടപടികള്‍ പുരോഗമിക്കുകയാണ്. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച്‌…

കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോ.വിജുമോനെതിരെ കേസെടുത്തു

തലശേരി; ഫുട്ബോള്‍ കളിക്കിടെ വീണ് പരിക്കേറ്റ് ചികിത്സതേടിയ പതിനേഴുകാരന്റെ ഇടതുകൈയുടെ മുട്ടിനുതാഴെ മുറിച്ചുമാറ്റിയ സംഭവത്തില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ്. കുട്ടിയെ ആദ്യം പരിശോധിച്ച അസ്ഥിരോഗ വിദഗ്ധന്‍ ഡോ. വിജുമോനെതിരെയാണ് ചികിത്സാ പിഴവിന് പൊലീസ് കേസെടുത്തത്. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുല്‍ത്താന്‍ ബിന്‍ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്. ഡോക്ടറുടെ ചികിത്സാ പിഴവ് മൂലമാണ് മകന്റെ കൈമുറിച്ചുമാറ്റേണ്ടി വന്നതെന്ന പിതാവിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടറടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഹിമാചലിനെ ഇന്തൊനീഷ്യയിൽ ഹിറ്റാക്കി മോദി, ഫലം 8ന്

ഹിമാചൽ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ്, ഹിമാചലിലെ പത്രക്കാർക്കു കൗതുകമുള്ളൊരു വാർത്താവിവരം ലഭിക്കുന്നു. അസ്സലൊരു ഫീച്ചറിനു പറ്റിയ ആ ടിപ്പ്. ലഭിച്ചതാകട്ടെ ബിജെപി–സർക്കാർ കേന്ദ്രങ്ങളിൽനിന്ന്. വരുന്ന 15, 16തീയതികളിൽ ഇന്തൊനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്കു നമ്മുടെപ്രധാന മന്ത്രി നരേന്ദ്രമോദി ഹിമാചലിന്റെ തനത് ഉൽപന്നങ്ങൾ സമ്മാനമായി നൽകും. ഹിമാചൽ ഉൽപന്നങ്ങൾക്ക് രാജ്യാന്തര തലത്തിൽ വലിയ ഖ്യാതി കിട്ടും. പോരെ, പൂരം. ഇവിടെ പത്രങ്ങളായ പത്രങ്ങളിൽ ഹിമാചലിന്റെ പാരമ്പര്യം ഉയർത്താൻ പ്രധാനമന്ത്രി നടത്തുന്ന ഈ ഉദ്യമങ്ങളെക്കുറിച്ചു വലിയ വാർത്തകൾ വരുന്നു. മോദി ഇതാദ്യമല്ല, ഇതിനു മുൻപും ഹിമാചലിന്റെ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സമർഥിച്ചുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറയുന്നു. ഈ വാർത്തയിലോ മോദിയുടെ ഉദ്യമത്തിലോ ഒരു തെറ്റും ഇല്ലെന്നു മാത്രമല്ല, വൈവിധ്യമാർ‌ന്ന പാരമ്പര്യവും അതിനു പോന്ന ഉൽപന്നങ്ങളും സ്വന്തമായുള്ള ഒരു നാടിനെ സംബന്ധിച്ച് ഇതു…