തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വിവാദ കത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സംഘര്‍ഷ ഭൂമി. ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് കോര്‍പ്പറേഷനുള്ളില്‍ നടന്നത്. നഗരസഭയ്ക്കുള്ളിലെ ഗ്രില്ല് പൂട്ടിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സാധാരണക്കാര്‍ അടക്കം ഓഫീസിലേയ്ക്ക് വരുന്ന ഗ്രില്ലാണ് സിപിഎം കൗണ്‍സിലര്‍മാര്‍ പൂട്ടിയിട്ടത്. ഗ്രില്ല് തുറക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ക്ഷേമകാര്യ കമ്മറ്റി ചെയര്‍മാനെ ബിജെപി പൂട്ടിയിട്ടു. ഇതിന് പിന്നാലെ സിപിഎം കൗണ്‍സിലര്‍മാര്‍ കൈയേറ്റം ആരംഭിച്ചു. സിപിഎം കൗണ്‍സിലര്‍മാരുടെ അക്രമണത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. പിന്നാലെ കൗണ്‍സിലര്‍മാര്‍ക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും കോര്‍പ്പറേഷനിലേയ്‌ക്കെത്തി. ഭരണസമിതിയുടെ വഴി വിട്ട നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് വി.വി.രാജേഷ് പറഞ്ഞു. ബിജെപിയ്ക്ക് പുറമെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്ര് നടത്തിയ മാര്‍ച്ചിനു നേരേ ജലപീരങ്കിയും കണ്മീര്‍ വാതകവും പ്രയോഗിച്ചു. മൂന്നു…
Day: November 7, 2022
ഗുരുവായൂരിലെ വിവാഹവേദിയില്‍ വരനും കൂട്ടരും, രാവിലെ മുതല്‍ വൈകിട്ടുവരെ സൈക്കിള്‍ ചവിട്ടിയത് 150 കിലോമീറ്റര്‍
ഗുരുവായൂര്‍ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി വരന്‍ വിവാഹവേദിയായ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കെത്തിയത് സൈക്കിളില്‍ 150 കിലോമീറ്റര്‍ ദൂരം പിന്നിട്ട്. കോയമ്പത്തൂര്‍ തൊണ്ടപുത്തൂര്‍ സെന്തില്‍ രാമന്റെയും ജ്യോതി മണിയുടെയും മകന്‍ ശിവസൂര്യയും (28) കൂട്ടുകാരുമാണ് വിവാഹത്തിനായി കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് സൈക്കിളിലെത്തിയത്. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശിവസൂര്യയുടെ വിവാഹം. വിവാഹത്തിന് സൈക്കിളില്‍ പോകാമെന്ന് വരന്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടുകാര്‍ കട്ടയ്ക്ക് ഒപ്പം നിന്നു. പിന്നെ മടിച്ചില്ല, ‘റൈഡ് ടു മാര്യേജ്’ കോയമ്പത്തൂര്‍ ടു ഗുരുവായൂര്‍’ എന്നെഴുതിയ ബോര്‍ഡും വച്ച് സംഘം ഗുരുവായൂരിലേയ്ക്ക് തിരിച്ചു. ശനിയാഴ്ച്ച രാവിലെ ആറിന് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട അവര്‍ വൈകിട്ട് അഞ്ചോടെ ഗുരുവായൂരിലെത്തി. കണ്ണൂര്‍ പാനൂര്‍ വീട്ടില്‍ സത്യന്റെ മകള്‍ അഞ്ജനയായിരുന്നു വധു. കിഴക്കേ നടയിലെ ദേവസ്വം ഗസ്റ്റ് ഹൗസായ കൗസ്തുഭത്തിലാണ് വരനും വധുവും കുടുംബാംഗങ്ങളും തങ്ങിയത്. രാവിലെ ക്ഷേത്രത്തിലെത്തി തൊഴുത് താലി…
സാമ്പത്തിക സംവരണം ശരിവച്ച് നാല് ജഡ്ജിമാര്‍: എതിര്‍ത്ത് ഒരാള്‍
ന്യൂഡൽഹി∙ തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച ഭേദഗതിയായിരുന്നു ബെഞ്ചുപരിഗണിച്ചത്. സാമ്പത്തിക സംവരണം ശരിവച്ച് നാല് ജഡ്ജിമാര്‍. സുപ്രിം കോടതിയില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ നാല് പേരും മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് വിധിച്ചു. 10 ശതമാനം സംവരണമാവും മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ലഭിക്കുക. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ്…
കത്ത് തയാറാക്കിയത് ഏരിയ കമ്മിറ്റി അംഗം; പല താൽക്കാലിക നിയമനങ്ങളും
തിരുവനന്തപുരം ∙ കോർപറേഷനിലെ താൽക്കാലികനിയമനത്തിനു പാർട്ടിപട്ടിക ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം. അതു കൈമാറിയതു ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക്. ഇദ്ദേഹം ലോക്കൽ കമ്മിറ്റിക്കു കീഴിലെ വാട്സാപ് ഗ്രൂപ്പുകളിൽ കത്ത് പങ്കുവച്ചു.അവിടെ നിന്നും കത്ത് പുറത്തായി. ഇരുവർക്കുമെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.ഔദ്യോഗിക ലെറ്റർഹെഡിൽ കത്ത് തയാറാക്കിയത് എങ്ങനെയെന്നാണ് ഇനി കണ്ടെത്തേണ്ടത്. കത്ത് സംബന്ധിച്ചു മേയർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു.നഗരത്തിലെ പല താൽക്കാലിക നിയമനങ്ങളും നിയന്ത്രിക്കുന്നത് ഈ ഏരിയ കമ്മിറ്റി അംഗമാണ്. മെഡിക്കൽ കോളജ് ഭാഗത്തെ ഒരു ട്രസ്റ്റ് ഓഫിസ് കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെയും ലോക്കൽ സെക്രട്ടറി ഉൾപ്പെടുന്ന സംഘത്തിന്റെയും പ്രവർത്തനം. സിപിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ ഒത്താശയോടെയാണ് ഇതെല്ലാം. മിക്ക ദിവസവും നേതാവ് ഇവിടെയെത്തും. ഉദ്യോഗാർഥികളെ ഇവിടേക്കു വിളിപ്പിക്കുന്നതും നിയമനം സംബന്ധിച്ചു തീരുമാനം…
കൈരളിക്കും മീഡിയ വണ്ണിനും വിലക്ക് ; കൈരളി ന്യൂസ് റിപ്പോര്‍ട്ടറെ ഇറക്കി വിട്ട് ഗവര്‍ണര്‍
കൊച്ചി∙ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ രണ്ടു ചാനലുകളെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘കേഡർ മാധ്യമങ്ങളോടു സംസാരിക്കില്ലെന്ന് പറഞ്ഞ ഗവണർ, കൈരളി, മീഡിയ വൺ ചാനലുകളോടാണ് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടത്. സർവകലാശാല വിഷയത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. തെറ്റായ കാര്യങ്ങൾ ഉയർത്തിക്കാണിച്ച് ഈ ചാനലുകൾ ഗവർണർക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് ഗവർണർ ആരോപിച്ചു. രാജ്ഭവനില്‍ നിന്ന് ക്ഷണം ലഭിച്ചാണ് എല്ലാ മാധ്യമങ്ങളും എത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുസംബന്ധിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നു ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം, വൈസ് ചാൻസലർമാരുടെ മറുപടി വായിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്ന് ഗവർണർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയെ വിമർശിക്കാനാകില്ല. അതുപോലെ താൻ നിയമിച്ചവർ തന്നെ വിമർശിക്കരുത്. സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നും ഗവർണർ ആരോപിച്ചു. മേയറുടെ കത്തിലടക്കം സർക്കാരിന് ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ട്. സർവകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. ഇതിനാണ് അവർ ജനങ്ങളോടു മറുപടി പറയേണ്ടത്.…
‘പറക്കുംതളിക മോഡല്‍’ കല്യാണഓട്ടം; കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
കെഎസ്‌ആര്‍ടിസി ബസിന്റെ ‘പറക്കുംതളിക’ മോഡല്‍ കല്യാണ ഓട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. മുന്‍വശത്തെ കാഴ്ച മറയ്ക്കും രീതിയില്‍ വഴി കാണാത്ത വിധം അലങ്കാരം നടത്തി ബസ് നിരത്തിലിറക്കിയതിനാണ് കേസ്. കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു സംഭവം വിവാദമായതിന് പിന്നാലെ വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സര്‍വീസിന് അയക്കരുതെന്ന് കെഎസ്‌ആര്‍ടിസി കോതമംഗലം ഡിപ്പോ അധികൃതരോട് എംവിഡി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സര്‍വീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാന്‍ ജോയിന്‍റ് അര്‍ടിഒ നിര്‍ദേശവും നല്‍കിയിരുന്നു. കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലിമായി സസ്പെന്‍ഡ് ചെയ്യും. ഇന്നലെ രാവിലെയാണ് കെഎസ്‌ആര്‍ടിസി ബസ് ദിലീപ് ചിത്രമായ ‘പറക്കും തളിക’യിലെ ബസിനെ അനുസ്മരിപ്പിക്കും വിധം ‘അലങ്കരിച്ച്’ ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് അലങ്കരിച്ചിരുന്നത്. കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന്…