കൊല്ലം: ബൈക്കില്‍ സഞ്ചരിച്ച് സോപ്പുതേച്ച് കുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍.കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, ഭരണിക്കാവിലാണ് സംഭവം. സിനിമാപറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്. വൈകുന്നേരം മൈതാനത്ത് കളി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു അജ്മലും ബാദുഷയും. കനത്ത മഴയില്‍ നനഞ്ഞു കുതിര്‍ന്നപ്പോള്‍ സിനിമാ പറമ്പ് സ്വദേശികളായ യുവാക്കള്‍ക്ക് ഒരു പൂതി. യാത്ര അല്‍പ്പം സിനിമാറ്റിക്ക് ആക്കിക്കളയാം. പിന്നൊന്നുമാലോചിച്ചില്ല. ടീ ഷര്‍ട്ട് ഊരി. ഒരു സോപ്പ് സംഘടിപ്പിച്ച് മേലാകെ നന്നായങ്ങ് പതപ്പിച്ചു. തിരക്കേറിയ ഭരണിക്കാവ് ടൗണിലായിരുന്നു യുവാക്കളുടെ കുളി സഞ്ചാരം. ഈ ദൃശ്യങ്ങള്‍ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ നഗരത്തിലെ കുളി സഞ്ചാരം കാര്യമായെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. സോപ്പ് പതപ്പിച്ച് നടന്നവരെ പൊലീസ് പൊക്കി. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. പിഴയും അടപ്പിച്ചു. കൊല്ലം ശാസ്താംകോട്ടയിൽ ബൈക്കിൽ…
Day: November 5, 2022
ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച് സിം എത്തിച്ചു
തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ട് നേതാവിനായി ജയിലിലേക്ക് സിം കടത്താന്‍ ശ്രമം. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലായിരുന്നു സംഭവം. പെരുവന്താനത്ത് നിന്നും അറസ്റ്റിലായ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന സൈനുദീനെ കാണാനെത്തിയ ബന്ധുക്കളാണ് സിം കാര്‍ഡ് കൈമാറിയത്. ഇവര്‍ കൈമാറിയ ഖുറാനിനിലായിരുന്നു സിം കാര്‍ഡ് ഒളിപ്പിച്ചിരുന്നത്. സൂപ്രണ്ടിൻറെ പരാതിയില്‍ വിയ്യൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജയിലിൻറെ ചുമതലയുള്ള ഇന്ത്യ റിസര്‍വ് ബറ്റാലിയൻറെ സേനാംഗങ്ങളാണ് സിം കാര്‍ഡ് കണ്ടെത്തിയത്. ഭാര്യ നദീറ, മകന്‍ മുഹമ്മദ് യാസീന്‍, അച്ഛന്‍ മുഹമ്മദ് നാസര്‍ എന്നിവരാണ് സിം കടത്താന്‍ ശ്രമിച്ചത്. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്.
ട്രെയിനില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം; ദുരനുഭവമുണ്ടായത് തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ കോട്ടയം എക്സ്പ്രസില്‍
കൊല്ലം: ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം. കോട്ടയം എക്സ്പ്രസില്‍ തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്. അശ്ലീല പ്രകടനം നടത്തിയയാള്‍ വര്‍ക്കലയിലിറങ്ങി. ഇയാളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. വിദ്യാര്‍ഥിനിയുടെയും സഹോദരിയുടെയും നേരെയായിരുന്നു അശ്ലീപ്രദര്‍ശനം. അനിയത്തിയാണ് സംഭവം ആദ്യം കണ്ടത്. വീഡിയോ എടുക്കുന്നതു കണ്ടാണ് ഇയാള്‍ വര്‍ക്കല സ്റ്റേഷനിലിറങ്ങിയത്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയത് എന്നാണ് വിവരം. കുട്ടികളുടെ നമ്പര്‍ എടുത്ത് റെയില്‍വേ പോലീസ് അവരുമായി സംസാരിച്ചു. ദൃശ്യങ്ങള്‍ അവരുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളിലേക്ക്, ഇയാളെ കണ്ടെത്താന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ അയച്ചു കൊടുക്കുകയും ചെയ്തു. അതിന് ശേഷം ഇയാളെ കണ്ടെത്തുന്നതിന് മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയുമുണ്ടായി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നഗരസഭയിലേക്ക് തളളിക്കയറി പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തില്‍ മുങ്ങി നഗരസഭ. സത്യപ്രതിജ്ഞ ലംഘനമാണ് മേയര്‍ നടത്തിയതെന്ന് അരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയില്‍ തള്ളികയറി. തടയാന്‍ ശ്രമിച്ച പൊലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടായി. ശേഷം പ്രവര്‍ത്തകര്‍ നഗരസഭയില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. പിന്നാലെ ബിജെപി കൗണ്‍സിലര്‍മാരും യുവമോര്‍ച്ച പ്രവര്‍ത്തകരും നഗരസഭയില്‍ ശക്തമായ പ്രതിഷേധം നടത്തുന്നു. നഗരസഭയുടെ കീഴിലുള്ള 295 താല്‍ക്കാലിക ഒഴിവുകളിലേയ്ക്കുള്ള മുന്‍ഗണനാ പട്ടിക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് നല്‍കണമെന്ന് മേയറുടെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ചകത്ത് പുറത്ത് വന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പുറത്ത് വന്നത്. എന്നാല്‍ കത്ത്…
സഹപാഠിയെ അടിച്ചും തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചും ക്രൂരത; ആന്ധ്രയില്‍ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഹൈദരാബാദ്: സഹപാഠിയെ ഹോസ്റ്റലിൽ മുറിയില്‍ അടിച്ചും തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചും ക്രൂരത കാണിച്ച നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വെസ്റ്റ ഗോദാവരി ജില്ലയിലുള്ള ഭീമവരാലുള്ള സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. സഹപാഠിയെ വടികൊണ്ടും പിവിസി പൈപ്പുകൊണ്ടും അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. മര്‍ദ്ദനമേല്‍ക്കുന്നയാള്‍ മാപ്പുപറയുന്നതും അക്രമികളോട് അപേക്ഷിക്കുന്നതും കാണാം. മര്‍ദ്ദനമേല്‍ക്കുന്നയാളുടെ ഷര്‍ട്ട് വലിച്ചുകീറിയ നിലയിലാണ്. എസ്സ് ആര്‍കെആര്‍ എന്‍ജിനീയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഏതാനും ദിവസം മുന്‍പാണ് ഈ സംഭവം നടന്നത്. മര്‍ദ്ദനമേറ്റ അങ്കിത് എന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളാണ് . കൈകളിലും നെഞ്ചിലും കാര്യമായ ക്ഷതങ്ങളുണ്ട്. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമല്ല. ഈ വിദ്യാര്‍ത്ഥികള്‍ ഒരു സ്വകാര്യ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. കോളജ് പ്രിന്‍സിപ്പലിനേയും ബന്ധപ്പെട്ട മറ്റ് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു.
ആര്യാ രാജേന്ദ്രന്‍ അഴിമതിയുടെ ആള്‍ രൂപം; പ്രായം കുറഞ്ഞ മേയറുടെ വീര്യം കൂടിയ അഴിമതി കഥകള്‍
തിരുവനന്തപുരം: അഴിമതിയിലും വിവാദങ്ങളിലും നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നത്. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പേരില്‍ സിപിഎം ഉയര്‍ത്തിക്കാട്ടിയ ആര്യാ രാജേന്ദ്രന്‍ അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ഏറ്റെടുത്തതു മുതല്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്നത് വഴിവിട്ട സഹായങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ ജോലിക്കെടുക്കാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വഴിവിട്ട നീക്കം. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. വലിയ ജനരോഷമാണ് മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സിപിഎം ഭരണസമിതിക്കെതിരെയും ഉയരുന്നത്. തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡില്‍ സ്വകാര്യഹോട്ടലിന് അനധികൃതമായി പാര്‍ക്കിംഗ് അനുവദിച്ചു കൊണ്ടുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെ ഇടപെടല്‍ മാസങ്ങള്‍ക്ക് മുൻപാണ് പുറത്തു വന്നത്.…
കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനമേറ്റ കുട്ടിയെ മറ്റൊരാള്‍ തലയ്‌ക്കടിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന്റെ പേരില്‍ യുവാവ് ചവിട്ടി താഴെയിട്ട കുട്ടിയെ മറ്റെരാളും മര്‍ദ്ദിച്ചു. മുഹമ്മദ് ഷിഹാദിന് മുന്‍പ് കുട്ടിയെ മറ്റൊരു വഴിപോക്കന്‍ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുട്ടിയ്‌ക്ക് ചവിട്ടേല്‍ക്കുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാറിനുള്ളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു ആറ് വയസ്സുകാരന്‍ ഗണേശ്. ആ സമയം അതുവഴി വന്നയാള്‍ ഇത് കണ്ടു. തുടര്‍ന്ന് കുട്ടിയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കഴുത്തില്‍ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പിടിച്ചു മാറ്റിയിട്ടും കുട്ടി വാഹനത്തിന് അടുത്തേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഷിഹാദ് ഗണേശിനെ ചവിട്ടിയത്. അതേസമയം ചവിട്ടുന്നതിന് പുറമേ ഷിഹാദ് കുട്ടിയുടെ തലയ്‌ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറില്‍ ചാരി നില്‍ക്കുകയായിരുന്ന കുട്ടിയെ പുറത്തിറങ്ങി വന്ന ഷിഹാദ് ആദ്യം ഭയപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ തലയ്‌ക്ക് അടിച്ചു. എന്നാല്‍ കുട്ടി…
ഗവർണർക്കെതിരെ നിയമോപദേശത്തിന് സർക്കാർ ചെലവഴിച്ചത് 46.90 ലക്ഷം
തിരുവനന്തപുരം : ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളെ സംബന്ധിച്ച് നിയമോപദേശം തടിയതിനു സർക്കാർ ചിലവഴിച്ചത് 46.90 ലക്ഷം രൂപ. നിയമവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ ഇത്രയേറെ ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇതിൽ ലോകായുക്ത, സർവകലാശാല ഭേദഗതി ബിൽ അടക്കമുള്ള 4 ബില്ലുകൾക്കും കഴിഞ്ഞ വർഷം നിയമസഭ പാസാക്കിയ രണ്ടു ബില്ലുകൾക്കും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് നിയമോപദേശം നൽകിയതിനു സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ ഫാലി എസ്.നരിമാൻ മാത്രം നൽകിയത് 30 ലക്ഷം രൂപ. അഡ്വ. സുഭാഷ് ശർമയ്ക്ക് 9.90 ലക്ഷം രൂപ നല്‍കി. സഫീർ അഹമ്മദിന് 3 ലക്ഷവും ക്ലാർക്ക് വിനോദ് കെ.ആനന്ദിന് 3 ലക്ഷവും പ്രതിഫലമായി നൽകി. അഡ്വ. ജനറലിന്റെ നിർദേശം അനുസരിച്ചാണ്…
ബൈക്കില്‍ സഞ്ചരിക്കവെ സോപ്പ് തേച്ച് കുളി; വീഡിയോ വൈറല്‍, യുവാക്കള്‍ക്കെതിരെ കേസെടുത്തു
കൊല്ലം: ബൈക്ക് യാത്രക്കിടെ സോപ്പ് തേച്ചു കുളിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭരണിക്കാവ് ജങ്ഷനിലൂടെ അര്‍ദ്ധ നഗ്നരായി കുളിച്ചുകൊണ്ട് യാത്ര ചെയ്ത അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിനാണ് പൊലീസ് കേസെടുത്തത്. നാലു ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ശാസ്താംകോട്ട പൊലീസ് ഇരുവരെയും വിളിപ്പിച്ചത്. ‘കളി കഴിഞ്ഞ് വരുന്നതിനിടെ മഴ പെയ്തു, ഇതോടെ കുളിക്കാനുള്ള കൗതുകത്തിന് ചെയ്തതാണ്’, എന്നാണ് ഇരുവരും പൊലീസിന് നല്‍കിയ വിശദീകരണം. അതേസമയം സംഭവ സമയം യുവാക്കള്‍ ലഹരിയോ മറ്റ് പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവാക്കള്‍ ഇരുവരും സിനിമാപ്പറമ്പ് സ്വദേശികളാണ്.
തെളിവു നശിപ്പിക്കാൻ ശ്രമം; പൊലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീട്ടിൽ പൂട്ടുപൊളിച്ച് അജ്ഞാതൻ
തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളില്‍ ആരോ കയറിയെന്ന് സംശയം. കേസന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പൊലീസ് നേരത്തെ സീല്‍ ചെയ്തിരുന്നു. പൊലീസ് സീല്‍ ചെയ്ത വാതില്‍ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. തമിഴ്‌നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും. ഗ്രീഷ്മയുടെ ചോദ്യം ചെയ്യല്‍ തടസ്സപ്പെടുത്താനുള്ള ഗൂഡ നീക്കമാണ് ഈ പദ്ധതിയും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെജെ ജോണ്‍സണാണ് ഗ്രീഷ്മയിലെ കൊലയാളിയെ കണ്ടെത്തിയത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് കിട്ടിയത്. തെളിവെടുപ്പും നടത്തണം. ഇതിനിടെ ജോണ്‍സണിന്റെ ശ്രദ്ധ ഇന്നത്തേക്ക് മാറ്റാനാണ് ആരോ ഗ്രീഷ്മയുടെ വീടിന്റെ പൂട്ടു പൊളിച്ചതെന്ന സൂചന ശക്തമാണ്. ഗ്രീഷ്മയുടെ അമ്മയ്ക്ക് മൂന്ന് ഹോദരങ്ങളുണ്ട്. ഒരു സഹോദരിയും രണ്ട് സഹോദരന്മാരും. ഇതില്‍ ഇളയ സഹോദരന്‍ കേസില്‍…