മയക്കുമരുന്നിനു പണം കണ്ടെത്താന്‍ ബൈക്ക് മോഷണം; രണ്ട് യുവാക്കള്‍ പിടിയില്‍

എറണാകുളം: മയക്കുമരുന്നിനു പണം കണ്ടെത്താന്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന രണ്ടുപേരെ മട്ടാഞ്ചേരി പോലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി സ്വദേശികളായ ഷിറാസ് റിന്‍ഷാദ് എന്നിവരാണ് പിടിയിലായത്. ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ രണ്ടുപേരും. ഫോര്‍ട്ടുകൊച്ചി പരിസരത്തുനിന്നും തുടര്‍ച്ചയായി മോട്ടോര്‍സൈക്കിളുകള്‍ മോഷണം പോയിരുന്നു. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച്‌ അന്വേഷണത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലായത്. ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇവര്‍ ആറ് ബൈക്കുകള്‍ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച ബൈക്കുകള്‍ കേരളത്തിന് പുറത്താണ് വില്‍പന നടത്തിയിരുന്നത്. കൂടാതെ ബംഗളൂരു ചെന്നൈ സേലം എന്നിവിടങ്ങളിലും ഇവര്‍ ബൈക്ക് മോഷണം നടത്തിയിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ ഷിറാസ് ഒരു ബലാത്സംഗ കേസിലും നിരവധി മോഷണ കേസുകളിലും പ്രതിയാണ്. മോഷ്ടിച്ച ബൈക്കുകള്‍ വിറ്റ് കിട്ടുന്ന പണം മയക്കു മരുന്നിനായാണ് പ്രതികള്‍ ചെലവഴിച്ചിരുന്നത്. വിലയേറിയ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവ സുരക്ഷിതമായി സൂക്ഷിക്കണം എന്നും പോലീസ്…

വാ​ഗമണ്‍ ഓഫ് റോഡ് റേസ് കേസ്; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ ജോജു ജോര്‍ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി RDO ആര്‍.രമണന്‍ ഒരു ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. വാഗമണ്ണിലെ ഓഫ് റോഡ് റെയ്സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആര്‍ടിഒ നടന്‍ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്‍റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച്‌ ചൊവ്വാഴ്ച ആര്‍ടിഒ ഓഫീസില്‍ എത്തുമെന്ന് ഫോണില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറിയില്ല. ലൈസന്‍സ് റദ്ദാക്കുന്നതിനു മുന്‍പ് കേസിലുള്‍പ്പെട്ടയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും നോട്ടീസ് നല്‍കിയിരുന്നു. ഇവരും എത്താത്തതിനെ തുടര്‍ന്നാണ് തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ആര്‍ടിഒ തീരുമാനിച്ചത്.…

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

കൊച്ചി ∙ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദിവസത്തെക്കാള്‍ 16 പൈസ കുറഞ്ഞ്, ഡോളറിന് 77.60 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. വിദേശനിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതും രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തമാകുന്നതുമാണ് രൂപയ്ക്കു തിരിച്ചടിയാകുന്നത്.   രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി സാധനങ്ങളുടെ വില ഉയര്‍ത്തും. വിദേശയാത്രച്ചെലവും ഉയരും. എണ്ണവില രാജ്യാന്തര വിപണിയില്‍ ഉയരുന്നതും ഇന്ത്യന്‍ കറന്‍സിക്കു തിരിച്ചടിയാണ്. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വില 1.7% ഉയര്‍ന്ന് ബാരലിന് (159 ലീറ്റര്‍) 114 ഡോളറിനടുത്തെത്തി.

ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി

തൃശൂര്‍∙ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്ബ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31) എന്നിവരാണ് മരിച്ചത്. രഷ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് രഷ്മയെ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രഷ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രഷ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍നിന്നു രഷ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6.45ഓടെ മുറി…

കല്ലിടലിനു കെ റെയില്‍ ചെലവിട്ടത് 81 ലക്ഷം രൂപ

തിരുവനന്തപുരം ∙ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഇതുവരെ കല്ലിട്ടതു 190 കിലോമീറ്റര്‍ ദൂരത്തില്‍. 530 കിലോമീറ്ററാണു മൊത്തം ദൈര്‍ഘ്യം. സ്ഥാപിച്ച 6300 കല്ലുകളില്‍ മുന്നൂറ്റിയന്‍പതിലേറെ സമരക്കാര്‍ പിഴുതുമാറ്റിയെന്നാണ് ഔദ്യോഗിക കണക്ക്. 81 ലക്ഷം രൂപയാണ് കല്ലിടലിനു കെ-റെയില്‍ ചെലവിട്ടത്. സംഘര്‍ഷം രൂക്ഷമായതോടെ കല്ലിടല്‍ നേരത്തേ അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എവിടെയും കല്ലിട്ടിട്ടില്ല. എന്നാല്‍ കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്നായിരുന്നു കെ-റെയില്‍ വാദം. കല്ല് നിര്‍ബന്ധമല്ലെന്നു സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക്, കല്ലിടലിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ ചുമത്തിയ കേസുകളുടെ ഭാവിയും സര്‍ക്കാര്‍ തീരുമാനിക്കേണ്ടതുണ്ട്. നൂറുകണക്കിനു പേര്‍ക്കെതിരെ കേസെടുക്കുകയും പലരെയും ജയിലിലടയ്ക്കുകയും ചെയ്തു. അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തതായി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി പറയുന്നു.

വി​മാ​ന ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​നവ്

വി​മാ​ന ഇ​ന്ധ​ന​വി​ല​യി​ല്‍ (എ.​ടി.​എ​ഫ്) വ​ന്‍ വ​ര്‍​ധ​ന. കി​ലോ ലി​റ്റ​റി​ന് 6,188.25 രൂ​പ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് കൂ​ട്ടി​യ​ത്. 5.3ശ​ത​മാ​ന​മാ​ണ് വ​ര്‍​ധ​ന. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ കി​ലോ ലി​റ്റ​ര്‍ എ.​ടി.​എ​ഫി​ന് 1,23,039.71 (ലി​റ്റ​റി​ന് 123 രൂ​പ) രൂ​പ​യാ​യാ​ണ് വി​ല വ​ര്‍​ധി​ച്ച​ത്. ഈ ​വ​ര്‍​ഷം പ​ത്താ​മ​ത്തെ വി​ല വ​ര്‍​ധി​പ്പി​ക്ക​ലാ​ണി​ത്.   അ​ന്താ​രാ​ഷ്ട്ര എ​ണ്ണ​വി​ല വ​ര്‍​ധ​ന​യാ​ണ് എ.​ടി.​എ​ഫി​ന്റെ വി​ല കൂ​ട്ടാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ഒ​റ്റ​യ​ടി​ക്ക് പ​ത്തു രൂ​പ​വെ​ച്ച്‌ കൂ​ട്ടി​യ​ശേ​ഷം തു​ട​ര്‍​ച്ച​യാ​യി 41ാം ദി​വ​സ​വും അ​തേ​നി​ര​ക്ക് തു​ട​രു​ക​യാ​ണ്.

മദ്യപാനത്തിടെ തര്‍ക്കം; കണ്ണൂരില്‍ അനിയനെ ചേട്ടന്‍ കഴുത്ത് ഞെരിച്ച്‌ കൊന്നു

കണ്ണൂരില്‍ മദ്യപിക്കുന്നതിനിടെ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ അനുജനെ ചേട്ടന്‍ കഴുത്ത് ഞെരിച്ച്‌ കൊന്നു . കണ്ണൂര്‍ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരന്‍ അഖിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും നന്നായി മദ്യപിച്ചിരുന്നു. കേളകം കമ്ബിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് വാക്കു തര്‍ക്കമുണ്ടാവുകയും അഖിലേഷ് സഹോദരന്‍ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടുത്തിരുന്ന മുണ്ട് അഴിച്ച്‌ അഭിനേഷിന്‍റെ കഴുത്തില്‍ കുരുക്കിയാണ് കൊലപാതകം നടത്തിയത്. പിന്നീട് സഹോദരനെ കൊന്ന വിവരം അഖിലേഷ് തന്നെയാണ് കേളകം പോലീസില്‍ വിളിച്ച്‌ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുഴയരികില്‍ മൃതദേഹം കണ്ടത്. പേരാവൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അഭിനേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍…

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളില്‍ യാഥാര്‍ഥ്യമൊന്നുമില്ലെന്ന് നടന്‍

യാഥാര്‍ഥ്യമൊന്നുമില്ലെന്ന് നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി.നായര്‍ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശരത്തിനെ ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തള്ളി ശരത് രംഗത്തെത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒന്നും തനിക്കു കിട്ടിയിട്ടില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയ ശരത്തിന്റെ അറസ്റ്റ് രാത്രി എട്ടു മണിയോടെയാണ് രേഖപ്പെടുത്തിയത്. ‘ഈ കേസില്‍ ഞാന്‍ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ പറയുന്നതെല്ലാം ഞാന്‍ അംഗീകരിക്കണമെന്ന് ഇല്ലല്ലോ. എന്റെ ഭാഗം ഞാന്‍ കൃത്യമായി അവരെ അറിയിച്ചിട്ടുണ്ട്. പൊലീസുകാര്‍ വളരെ മാന്യമായാണ് എന്നോടു പെരുമാറിയത്.’ – ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ശരത് പ്രതികരിച്ചു. ‘തെളിവു നശിപ്പിച്ചു എന്നു…

അരവിന്ദ് കെജ്രിവാള്‍ കൊച്ചിയില്‍ : ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച്‌ പ്രവര്‍ത്തിക്കും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ ബദല്‍ രാഷ്ട്രീയത്തിന്‍റെ സാധ്യത തേടി കൊച്ചിയില്‍. ഇന്ന് ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഉള്ള തീരുമാനം ഉണ്ടാകും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വന്‍്റി ട്വന്‍്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബും ചേര്‍ന്ന് കിഴക്കമ്ബലത്തില്‍ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ തീരുമാനം പ്രഖ്യപിക്കും. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നല്‍കും. ഏതെങ്കിലും ഒരു മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. സാബു ജേക്കബ് ഇന്നലെ കൊച്ചിയില്‍ എത്തിയ കെജ്‌രിവാളുമായി ചര്‍ച്ച നടത്തി. രാവിലെ കെജ്‌രിവാള്‍ കൊച്ചിയില്‍ ആംആദ്മി നേതാക്കളുമായി ചര്‍ച്ച നടത്തും. കെജ്‌രിവാളിന് മുന്നില്‍ സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് നേതാക്കള്‍ അവതരിപ്പിക്കും. കെജ്‌രിവാളിന്‍റെ നിലപാട് പാര്‍ട്ടിയുടെ തുടര്‍ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ അന്തിമമാകും. കിഴക്കമ്ബലത്തെ ട്വന്‍റി 20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും…

18 വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: 18 വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. വിതുര മേമല സ്വദേശി കിരണ്‍കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം 30നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കിരണ്‍കുമാറുമായി പെണ്‍കുട്ടി രണ്ട് വര്‍ഷമായി അടുപ്പത്തിലാണ്. തുടര്‍ന്ന് ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്താം എന്ന ധാരണയിലെത്തി. പ്രതി ബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. മരിക്കുന്നതിന് തൊട്ട് മുമ്ബ് പെണ്‍കുട്ടി കിരണ്‍കുമാറുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു. മരിക്കാന്‍ പോകുന്നുവെന്ന് പ്രതിയോട് പെണ്‍കുട്ടി പറഞ്ഞതായാണ് സംശയം. കിരണ്‍കുമാര്‍ ഉടന്‍തന്നെ വീട്ടില്‍ വന്ന് നോക്കിയെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. ഇയാള്‍ തന്നെയാണ് ബന്ധുകളെ വിവരമറിയിച്ചതും. സംശയം തോന്നിയ ബന്ധുകള്‍ പൊലീസിനെ അറിയച്ചതിനെ തുടര്‍ന്നാണ് കിരണ്‍ കുമാറിനെ ചോദ്യം ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്നും പണം വാങ്ങാന്‍ വന്നതാണെന്നും അപ്പോള്‍ മൃതദേഹം കണ്ടു എന്നായിരുന്നു പ്രതിയുടെ മൊഴി. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് പ്രതിക്ക്…