നടിയെ ആക്രമിച്ച കേസ്; മൊഴി മാറ്റിയാല്‍ വീടുവെച്ച്‌ തരാമെന്ന് വാഗ്ദാനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ ലക്ഷങ്ങള്‍ നല്‍കാമെന്ന് ചിലര്‍ തന്നോട് പറഞ്ഞുവെന്ന് മാപ്പ് സാക്ഷിയായ വിപിന്‍ലാല്‍. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ വിപിന്‍ ലാല്‍ കാസര്‍കോട്ടെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നെ സമീപിച്ചതെന്ന് വിപിന്‍ ലാല്‍ പറയുന്നു. മൊഴി മാറ്റിയാല്‍ ലക്ഷങ്ങള്‍ നല്‍കാമെന്നും വീട് വച്ചുതരാമെന്നും വന്നവര്‍ പറഞ്ഞു. ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിപിന്‍ലാല്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീംകോടതി നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചിരുന്നു. ആറ് മാസത്തിനകം വിചാരണ നടത്തി വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കവെയാണ് മാര്‍ച്ചില്‍ കൊറോണ രോഗം വ്യാപിച്ചതും നടപടികള്‍ തടസപ്പെട്ടതും. വിചാരണ നടപടികള്‍ തുടങ്ങിയ വേളയിലാണ് ദിലീപിന് വേണ്ടി…

നീതുമോള്‍ ഇവിടെ കമോണ്‍… നിന്നെ കാണാന്‍ ചേച്ചിയും ഉണ്ടാകും, റോഡുവക്കില്‍ ഞങ്ങള്‍ കാത്തിരിക്കും

തൃശൂര്‍: തനിക്ക് കത്തയച്ച നീതുമോളെ കാത്തിരിക്കുകയാണ് വടക്കാഞ്ചേരി എം എല്‍ എയായ അനില്‍ അക്കര.കൂട്ടിനുളളത് രമ്യാ ഹരിദാസ് എം പിയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും . ഇവര്‍ വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ നീതുമാേള്‍ക്കായി ഇന്ന് രണ്ട് മണിക്കൂര്‍ കാത്തിരിക്കും. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്നു പറഞ്ഞ് സ്ഥലം എം എല്‍ എ അനില്‍ അക്കരയ്ക്കുളള ഒരു കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീതു ജോണ്‍സനെന്നായിരുന്നു കത്തെഴുതില്‍ ആള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലിചെയ്യുന്ന എന്റെ അമ്മയുടേത് ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെ പോലെ നഗരസഭ പുറമ്ബോക്കിലെ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്‌നമാണെന്നും കൗണ്‍സിലര്‍ ഇടപെട്ട് ഞങ്ങളുടെ പേരും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയുന്ന കത്തില്‍ രാഷ്ട്രീയം കളിച്ച്‌ തങ്ങളുടെ സ്വപ്നം തകര്‍ക്കരുതെന്നും എം എല്‍ എയോട്…

വിജയ് പി നായരുടെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്തു

തിരുവനന്തപുരം : സ്ത്രീകളെ അധിക്ഷേപിച്ച്‌ വിജയ് പി നായരിട്ട വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. യുട്യൂബ് ചാനല്‍ ഉള്‍പ്പടെയാണ് നീക്കം ചെയ്തത്. പോലീസിന്റെ ആവശ്യപ്രകാരമാണ് നടപടി. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്ത്രീകളെ അപമാനിക്കുന്ന വീഡിയോകള്‍ ചെയ്ത യൂട്യൂബര്‍ വിജയ് പി നായരുടെ അക്കൌണ്ടാണ് യുട്യൂബ് നീക്കം ചെയ്തത്. യുട്യൂബിലൂടെ അപമാനിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് നടപടി. പോലീസിന്റെ ആവശ്യപ്രകാരമാണ് അക്കൌണ്ട് നീക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ പോലീസിന്റെ ആവശ്യം ആദ്യം യുട്യൂബ് നിരസിച്ചിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പോലീസ് ആദ്യം ചുമത്തിയിരുന്നത്. ഇത് വിവാദമായപ്പോള്‍ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. വിജയ് പി നായരുടെ പരാതിയില്‍ ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ തിരിച്ച്‌ കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ മുന്‍കൂര്‍…

റംസിയുടെ ആത്മഹത്യ; ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ജാമ്യം

കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുട‍ര്‍ന്ന് റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍, പ്രതി ഹാരിസിന്‍റെ സഹോദരഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കൊല്ലം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ലക്ഷ്മി പ്രമോദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. ഒക്ടോബ‍ര്‍ ആറ് വരെ ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. നടിക്കെതിരെ തെളിവുകള്‍ ഒന്നുതന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഹാരിസിന്‍റെ മാതാവ് ആരിഫാബീവിക്കെതിരെയും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ഫോണ്‍ ഇപ്പഴും സൈബര്‍സെല്ലിന്‍റെ പക്കലാണ്. സൈബര്‍ സെല്ലിന്‍റെ ഭാഗത്ത് നിന്നും നിയമപരമായ മറുപടി ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം, ലക്ഷ്മിപ്രമോദിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കുമെന്ന് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ ഉറപ്പ് നല്‍കിയിരുന്നതായി മരിച്ച യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.…

സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് ഗുരുതരം : നാലു ജില്ലകളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് ഗുരുതരം , രോഗ വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗം കൂടുതല്‍ പടരുന്ന നാലു ജിലകളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പരിഗണിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്ന് ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേരും. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കുമെങ്കിലും ഏതാണ്ട് ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഇന്നലെ മുതല്‍ 14 ദിവസത്തേക്കു നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍ ശ്രീകുമാറും വ്യക്തമാക്കി. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍…

മുള്‍മുനയില്‍ തിരുവനന്തപുരം, കോവിഡ് നിയന്ത്രിക്കാനായില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്?

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിദിനം പുതിയതായി രോഗ ബാധിതരാവുന്നവരുടെ എണ്ണം തുടര്‍ച്ചയായി എഴായിരം പിന്നിട്ടത് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടു. ഈ സാഹചര്യം തുടര്‍ന്നാല്‍ കേരളം നീങ്ങുന്നത് ഗുരുതരമായ പ്രതിസന്ധിയിലേക്കാണെന്ന് ഇതിനോടകം അധികൃര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച മാധ്യമങ്ങളെ കണ്ട് നല്‍കിയ മുന്നറിയിപ്പും കേരളത്തിലെ സാഹര്യങ്ങളുടെ ഗുരുതരാവസ്ഥയെ കുറിച്ചായിരുന്നു. സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമാണ് നടക്കുന്നത് എന്നായിരുന്നു ആരോഗ്യ മന്ത്രി നല്‍കിയമുന്നറിയിപ്പ്. കോവിഡിനെ നിസാരമായി കാണരുത് എന്ന നിലപാടും ആരോഗ്യമന്ത്രി പങ്കുവച്ചു. സാഹചര്യം തുടര്‍ന്നാല്‍ വീണ്ടും ഒരു ലോക്ക് ഡൗണിലേക്ക് പോവേണ്ട സാഹചര്യം സംസ്ഥാനത്ത് ഉണ്ടായേക്കുമെന്നും കെ കെ ശൈലജ ടീച്ചര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന…

വൈത്തിരി വെടിവെപ്പ്: കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീല്‍ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കല്‍പ്പറ്റ: വൈത്തിരി റിസോര്‍ട്ടില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജലീലിന്‍റെ കൈവശമുണ്ടായിരുന്നതായി കാണിച്ച്‌ പൊലീസ് ഹാജരാക്കിയ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടേയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീലിന്‍റെ വലതുകയ്യില്‍ വെടിമരുന്നിന്‍റെ അംശം ഇല്ല. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ പൊലീസിന്‍റെ തോക്കില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീല്‍ വെടിയുതിര്‍ത്തപ്പോഴാണ് തിരികെ വെടിവെച്ചതെന്ന പൊലീസ് ഭാഷ്യം നിഷേധിക്കുകയാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. ഇത് ജലീലിന്‍റെ ബന്ധുക്കള്‍ക്ക് ലഭ്യമായതോടെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നത്. ജലീലിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് തോക്ക് കണ്ടെടുത്തിരുന്നു. ജലീല്‍ വെടിവെച്ചത് ഈ തോക്ക് ഉപയോഗിച്ചാണ് എന്നായിരുന്നു ഭാഷ്യം. എന്നാല്‍, ഈ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെടിവെക്കുന്ന ആളുടെ കൈയില്‍ വെടിമരുന്നിന്‍റെ സാന്നിധ്യം ഉണ്ടാകും. എന്നാല്‍, ജലീലിന്‍റെ വലതുകൈയില്‍ വെടിമരുന്നിന്‍റെയോ ഈയത്തിന്‍റെയോ അംശം ഇല്ല.…

പിണറായി സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ തട്ടിപ്പില്‍ സിബിഐ ‘ പണി ‘ തുടങ്ങി; നഗരസഭയിലെത്തി ഫയലുകള്‍ കൊണ്ടുപോയി

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ അഴിമതി അന്വേഷണത്തില്‍ ത്വരിത നടപടികളുമായി അന്വേഷണസംഘം. വടക്കാഞ്ചേരി നഗരസഭയില്‍ എത്തിയ സിബിഐ സംഘം ബില്‍ഡിങ് പെര്‍മിറ്റ് ഫയലുകളുമായി മടങ്ങി. മൂന്നംഗം സംഘമാണ് എത്തിയത്. യൂണിടാക്കും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാര്‍ എങ്കിലും ഇതിലെ രണ്ടാമത്തെ കക്ഷി സര്‍ക്കാരാണ്. മാത്രമല്ല ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും ചെയര്‍മാനും സിഇഒയും സര്‍ക്കാരിന്റ ഭാഗമാണെന്നും ഇതിനാല്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നുമാണ് സിബിഐ നിലപാട്. അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐയുടെ അന്വേഷണം. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും പങ്കില്ലെന്നും വിദേശ സഹായം നേരിട്ട് സ്വീകരിച്ചില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം…

ബാലഭാസ്‌കറിന്റെ മരണം; സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ സാമ്ബത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജിതം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ വിഷ്ണു സോമസുന്ദരത്തിന്റെ സാമ്ബത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ബാലഭാസ്‌കര്‍ വിഷ്ണു സോമസുന്ദരത്തിന് 50 ലക്ഷം രൂപ നല്‍കിയതായി സിബിഐ കണ്ടെത്തി. ഈ പണം സ്വര്‍ണക്കടത്തില്‍ നിക്ഷേപിച്ചുവെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ബാലഭാസ്‌കര്‍ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരത്തിനും പ്രകാശന്‍ തമ്ബിക്കും സാമ്ബത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് മുന്‍പ് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണ സംഘവും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നത്. Read Also : ‘അപകടസമയം കാര്‍ ഓടിച്ചത് ആരാണെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നു’; വെളിപ്പെടുത്തി ചികിത്സിച്ച ഡോക്ടര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ വിഷ്ണു സോമസുന്ദരത്തിന് 2018 മാര്‍ച്ചിലാണ് പണം നല്‍കിയത്. എന്നാല്‍ ഈ പണം വിഷ്ണു സോമസുന്ദരം തിരിച്ചുനല്‍കിയിട്ടില്ല. 50 ലക്ഷം രൂപ സ്വര്‍ണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് സിബിഐ സംഘത്തിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷ്ണു സോമസുന്ദരത്തിന്റെയും പ്രകാശന്‍…

പാലാരിവട്ടത്തെ ‘പഞ്ചവടിപ്പാലം’ പൊളിക്കുന്നു; സിനിമയിറങ്ങിയിട്ട് ഇന്ന് 36 വര്‍ഷം തികയുന്നു

കാലഘട്ടത്തെ അതിജീവിക്കുന്ന കഥകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് കെ ജി ജോര്‍ജ്. 1984ല്‍ ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചവടിപ്പാലം. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘പാലം അപകടത്തില്‍’ എന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ച ഈ ചിത്രം രാഷ്ട്രീയ അക്ഷേപഹാസ്യ ചിത്രമാണ്. രാഷ്ട്രീയ ലാഭത്തിനായി നല്ല രീതിയില്‍ നിലനിന്നിരുന്ന പാലം പൊളിച്ച്‌ മറ്റൊന്ന് പണിയുകയും അവസാനം അതിനെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളും, അഴിമതിയും അപകടവും ദുരന്തവുമാണ് ചിത്രത്തിലൂടെ പറയുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍മ്മിക്കുകയും പാലത്തില്‍ വിള്ളല്‍ ഉണ്ടാകവുകയും ചെയ്തതോടെ പാലാരിവട്ടം പാലം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും വഴിവെച്ചു. നിലവില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിക്കുന്ന അഴിമതിക്കേസില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബലക്ഷയം ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന പാലാരിവട്ടം പാലം ഇന്ന് പൊളിക്കാന്‍ ആരംഭിക്കുകയാണ്. 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ്…