പാലക്കാട് : ട്രെക്കിങിന് പോയി മലമ്ബുഴ ചെറാട് കൂര്‍മ്ബാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുനൊപ്പം ഉണ്ടായിരുന്നത് ഒന്‍പത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍.
ബാബു നിര്‍ബന്ധിച്ചിട്ടാണ് മല കയറാന്‍ പോയതെന്നും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. പകുതി ദൂരം മാത്രമാണ് താനും കൂട്ടുകാരനും മല കയറിയത്. ദാഹിച്ചപ്പോള്‍ താഴെ ഇറങ്ങുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.
‘ഞങ്ങള്‍ കളിച്ച് കൊണ്ടിരിക്കുമ്ബോഴാണ് ചേട്ടന് മല കയറാന്‍ വന്ന് വിളിക്കുന്നത്.
അമ്മ ഈ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. ആദ്യമായിട്ടാണ് മല കയറാന്‍ പോകുന്നത്. രാവിലെ 10 മണിയോടെയാണ് മല കയറാന്‍ തുടങ്ങിയത്. പകുതി ദൂരം കയറിയപ്പോള്‍ ക്ഷീണിച്ചു. ഇനി വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ മുകളിലേക്ക് കയറാന്‍ ചേട്ടന് നിര്‍ബന്ധിച്ചു. ഇതോടെയാണ് അല്‍പ്പദൂരം കൂടി കയറിയത്. എന്നാല്‍, ഇനി വരുന്നില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ മുകളിലേക്ക് തനിയെ പോകുമെന്നും അവിടെയെത്തി
മലയില്‍ കൊടി നാടിയിട്ടേ വരൂ എന്നാണ് ഞങ്ങളോട് ചേട്ടന് പറഞ്ഞത്. പന്ത്രണ്ട് മണിക്ക് മുന്‍പേ ഞങ്ങള്‍ തിരികെയിറങ്ങി. ക്ഷീണം കാരണം കിടന്ന് ഉറങ്ങുകയായിരുന്നു. ആംബുലന്‍സിന്റേയും വണ്ടികളുടേയും ശബ്ദം കേട്ടപ്പോഴാണ് അപകടം സംഭവിച്ചുവെന്നും, താഴെ വീണുവെന്നും അറിയുന്നത്. കൂട്ടുകാരന് ഫോട്ടോയും അയച്ച് തന്നിരുന്നു’-കുട്ടി പറഞ്ഞു.
അതേസമയം ബാബുവിനും കൂടെ മല കയറിയവര്ക്കുമെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായും ഇക്കാര്യം സംസാരിച്ചു. നടപടി നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.