പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക് ചക്ക നല്‍കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും.

തലമുറകളുടെ ആഹാര ആവശ്യം നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യവിളയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ടും കൊളസ്ട്രോൾ വളരെ കുറവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് വളരെ നല്ലതാണ്.പ്രത്യേകിച്ച്‌ കുട്ടികൾക്ക് ചക്ക നൽകുന്നത് എല്ലുകൾക്ക് ബലം നൽകും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക.

പ്രമേഹരോഗികൾക്ക് ചക്ക മിതമായ അളവിൽ കഴിക്കാം. ചക്കയിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹത്തിന്റെ സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും. പ്രമേഹരോഗികളിലെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താൻ ചക്കയ്ക്ക് കഴിയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ചക്കയിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകൾക്ക് ഗുണം ചെയ്യും. നിശാന്ധത പോലുള്ള രോഗങ്ങൾക്ക് പരിഹാരം കൂടിയാണ് ചക്ക. ചക്കയ്ക്ക് മധുരം നൽകുന്നത് സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തിൽ വിഘടിച്ച്‌ ശരീരത്തിന് ഊർജം നൽകും. ചർമ്മത്തിന് മൃദുത്വം നൽകാനും സഹായിക്കും. ചർമ്മത്തിനു മൃദുത്വം ഉണ്ടാകുന്നത് പ്രായക്കുറവ് തോന്നിക്കും.

ചക്കയിലടങ്ങിയ ഫൈറ്റോന്യൂട്രിയൻസിന് അർബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇവ അർബുദ കാരണമായ ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളുടെ നാശം സാവധാനത്തിലാക്കുന്നു. ആസ്ത്മ രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ് ചക്ക. ഇതുമാത്രമല്ല വിളർച്ച മാറാനും ചക്ക കഴിക്കുന്നത് നല്ലതാണ്. ധാരാളം കോപ്പർ അടങ്ങിയിട്ടുള്ളതിനാൽ തൈറോയിഡ് രോഗമുള്ളവർ ചക്ക കഴിക്കുന്നത് വളരെയധികം പ്രയോജനപ്പെടും. ഹോർമോൺ ഉത്പാദനം ശരിയായ രീതിയിൽ നടക്കുന്നതിനും ചക്ക സഹായിക്കുന്നു.

Related posts

Leave a Comment