ആധാറിലെ വിലാസം മാറ്റാന്‍ പുതിയ മേല്‍വിലാസ രേഖ വേണ്ട; കുടുംബാംഗത്തിന്റെ ‘സഹായം’ മതി

മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ ആധാറിലെ മേല്‍വിലാസം ആധാര്‍ പോര്‍ട്ടല്‍ വഴി (myaadhaar.uidai.gov.in) അപ്ഡേറ്റ് ചെയ്യാം. വിലാസം അപ്ഡേറ്റ് ചെയ്യാന്‍ നിലവില്‍ പുതിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. അത്തരം രേഖകളില്ലാത്ത വ്യക്തിക്കും മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിലാസം അപ്ഡേറ്റ് ചെയ്യാം. ഓണ്‍ലൈന്‍ ആധാര്‍ സേവനത്തിലെ ‘ഹെഡ് ഓഫ് ഫാമിലി’ അധിഷ്ഠിത അപ്ഡേഷന്‍ സൗകര്യമാണ് ഇതിന് ഉപയോഗിക്കേണ്ടത്. 50 രൂപയാണ് അപേക്ഷാ ഫീസ്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളിലൊന്ന് സമര്‍പ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയാകും ഈ സൗകര്യം ലഭ്യമാകുക. വിലാസം അപ്ഡേറ്റ് ചെയ്തു കഴിയുമ്ബോള്‍, ഇക്കാര്യം എസ്‌എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. എന്തെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിക്കപ്പെട്ടാല്‍, അപേക്ഷാ ഫീസ് തിരികെ നല്‍കില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ക്ക് പേര് രണ്ട് തവണയും ജെന്‍ഡര്‍ ഒരു തവണയും ജനനത്തീയതി ഒരു തവണയും മാത്രമേ…

ഷര്‍ട്ട് അഴിച്ച്‌ ഉള്‍വസ്ത്രത്തില്‍ നില്‍ക്കേണ്ട വന്നു; വിമാനത്താവളത്തിലെ ദുരനുഭവം തുറന്നുപറഞ്ഞ് യുവഗായിക

ബെംഗളൂരു വിമാനത്താവളത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച്‌ വിദ്യാര്‍ഥിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി. ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടുവെന്ന് കൃഷാനി ഗാദ്വി സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. ‘സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തില്‍വച്ച്‌ ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. ഉള്‍വസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്‌പോയ്ന്റില്‍ നില്‍ക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്‍ക്കാല്‍ ആഗ്രഹിക്കില്ല.’- എന്ന് കൃഷാനി ട്വിറ്ററില്‍ കുറച്ചു. യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. നിങ്ങളെന്തിനാണ് സ്ത്രീകള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഓപ്പറേഷന്‍ ടീമിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. അവര്‍ വേണ്ട നടപടികള്‍…

ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും കഴിച്ചു; ചികിത്സയ്ക്ക് 70000 രൂപ: അല്‍ഫോന്‍സ് പുത്രന്‍

പഴകിയ ഭക്ഷണം കഴിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടിയതിനെക്കുറിച്ച്‌ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഷവര്‍മയും മ‌യോണൈസും ആക്രാന്തത്തോടെ കഴിച്ച തന്‍റെ ജീവന്‍ അതിന് ശേഷം രക്ഷിക്കാന്‍ 70000 രൂപ ചിലവാക്കേണ്ടി വന്നെന്നും അദ്ദേഹം കുറിക്കുന്നു. കോട്ടയം സംക്രാന്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെയാണ് അല്‍ഫോന്‍സിന്‍റെ കുറിപ്പ്. ‘സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളില്‍ നിങ്ങള്‍ ഒകു വിഡിയോ ചെയ്യൂ. പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു കടയില്‍ നിന്നും ഞാനൊരു ഷവര്‍മ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്‍റെ ട്രീറ്റ് ആയിരുന്നു. വലിയ ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി. അന്ന് എന്‍റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കള്‍ ചിലവാക്കിയത്. ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാന്‍ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി. എന്നാല്‍ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു…

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്; പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം, നാളെ തൃശൂര്‍ ജില്ലയില്‍ സൂചനാ പണിമുടക്ക്

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരത്തിന്‍്റെ ആദ്യപടിയായി നാളെ തൃശൂര്‍ ജില്ലയില്‍ സ്വകാര്യ നഴ്സിംഗ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടക്കും. ഒ.പി ബഹിഷ്കരിക്കും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാന്‍ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎന്‍എയുടെ തീരുമാനം. 2017ലാണ് അവസാനമായി നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടത്തിയത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ശമ്പള വര്‍ധനവ് നടപ്പാക്കണമെന്നാണ് നിയമം. നിലവില്‍ അഞ്ച് വര്‍ഷമായിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. വേതന വര്‍ധനവില്‍ രണ്ട് തവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫീസിലും തൃശ്ശൂര്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലും ചര്‍ച്ചകള്‍ നടന്നിരുന്നു. കൊച്ചിയിലെ ചര്‍ച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചര്‍ച്ചയിലെ…

‘തലയോട്ടി തുറന്ന നിലയില്‍, 40-ലധികം മുറിവുകള്‍’; ഡല്‍ഹിയില്‍ കാറിടിച്ച്‌ മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി സുല്‍ത്താന്‍പൂരില്‍ കാറിടിച്ച്‌ കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അഞ്ജലിയുടെ ശരീരത്തില്‍ നാല്‍പ്പതിലധികം മുറിവുകളുണ്ടെന്നും തലച്ചോറിന്റെ ഭാഗങ്ങള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൗലാന അബ്ദുള്‍ കലാം ആസാദ് മെഡിക്കല്‍ കോളെജിലെ വിദഗ്ധര്‍ ചേര്‍ന്നാണ് അഞ്ജലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് കൈമാറി. അഞ്ജലിയുടെ ശരീരത്തില്‍ തലച്ചോറിന്റെ ഭാഗങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ‘വാരിയെല്ലുകള്‍ നെഞ്ചിന് പിന്‍ഭാഗത്ത് നിന്നാണ് ലഭിച്ചത്. അരക്കെട്ടിന് പൊട്ടലുണ്ട്. ശരീരമാസകലം ചെളി പുരണ്ട അവസ്ഥയിലായിരുന്നുവെന്നും,’ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തലയോട്ടി പൂര്‍ണ്ണമായി തുറന്ന അവസ്ഥയിലായിരുന്നു. ചെളിയും അഴുക്കും നിറഞ്ഞ അവസ്ഥയിലായിരുന്നു അഞ്ജലിയുടെ തലയോട്ടിയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം നാല്‍പ്പതിലധികം മുറിവുകളാണ് അഞ്ജലിയുടെ ശരീരത്തിലുണ്ടായിരുന്നത്. ചെളിയും മറ്റും നിറഞ്ഞ അവസ്ഥയിലായിരുന്നു ശരീരമെന്നും എട്ട് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കും നട്ടെല്ലിനും ഇടത് തുടയെല്ലിനും സമീപം…

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാരിയ്ക്ക് മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ചു, നഗ്നതാപ്രദര്‍ശനം; പരാതി

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ സഹയാത്രികന്‍ യാത്രക്കാരിയ്ക്ക് മേല്‍ മൂത്രമൊഴിച്ചതായി പരാതി. കഴിഞ്ഞ നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ എ ഐ-102 വിമാനത്തിലെ ബിസിനസ് ക്ളാസിലായിരുന്നു സംഭവം. അതിക്രമം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരി പറയുന്നു. വിമാനത്തിലുണ്ടായ ദുരനുഭവം വ്യക്തമാക്കി പരാതിക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് എഴുതിയ കത്ത് ദേശീയമാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പരാതി നല്‍കിയിട്ടും യാതൊരു നടപടിയും നേരിടാതെ യാത്രക്കാരന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങി മടങ്ങിയതായി യുവതി പറയുന്നു. ഇത്തരമൊരു സംഭവം കൈകാര്യം ചെയ്യുന്നതില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും പരാതിക്കാരി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം വിമാനത്തിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത സമയത്തായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യാത്രികന്‍ തന്റെ സീറ്റിന് സമീപത്തേയ്ക്ക് എത്തി പാന്റിന്റെ സിപ്പ് മാറ്റിയതിന് ശേഷം മൂത്രമൊഴിക്കുകയായിരുന്നെന്ന് പരാതിക്കാരി പറയുന്നു. തുടര്‍ന്ന് അവിടെതന്നെ നില്‍ക്കുകയും സ്വകാര്യഭാഗങ്ങള്‍…