തിരുവനന്തപുരം; യുവസംവിധായിക നയന സൂര്യ(28)യുടെ മരണത്തില് ദുരൂഹത. മരണം കൊലപാതകമെന്നാണ് സൂചനയുണ്ട്. കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലുണ്ട്. 2019 ഫ്രെബ്രുവരി 24 നായിരുന്നു നയനയുടെ മരണം. കൊല്ലം അഴീക്കല്‍ സ്വദേശിയായ നയനയെ തിരുവനന്തപുരം ആല്ത്തറ നഗറിലെ വാടകവീട്ടില് മരിച്ചനിലയില് കണ്ടെത്തുകയായിരുന്നു. ഫോൺവിളിച്ചു എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് നയനയെ മുറിയില് മരിച്ചനിലയില് കണ്ടെത്തിയത്. ഇടത് അടിവയറ്റില് ചവിട്ടേറ്റത് പോലുള്ള ക്ഷതവും കണ്ടെത്തിയിട്ടുണ്ട്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രശന്റ അസിസ്റ്റന്‍റ് ആയി ജോലി ചെയ്തിട്ടുണ്ട്.
Day: January 2, 2023
കാനഡയില്‍ വിദേശികള്‍ വീടുവാങ്ങുന്നതിന് വിലക്ക്
ഒട്ടാവ: കാനഡയില്‍ വിദേശികള്‍ വീടുവാങ്ങുന്നതിന് നിരോധനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവില്‍ വന്നത്. നിലവില്‍ രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്. കൂടുതല്‍ പ്രദേശവാസികള്‍ക്ക് ന്യാമായ തുകക്ക് താമസ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, അഭയാര്‍ഥികള്‍, പൗരന്‍മാരല്ലാത്ത സ്ഥിരതാമസക്കാര്‍ എന്നിവര്‍ക്ക് രാജ്യത്ത് വീടുകള്‍ വാങ്ങാം. നിരോധനം നഗരത്തിലെ വീടുകള്‍ക്ക് മാത്രമാണെന്നും സമ്മര്‍ കോട്ടേജുകള്‍ പോലെ വിനോദങ്ങള്‍ക്ക് വേണ്ടിയുള്ളവക്കല്ലെന്നും ഡിസംബര്‍ അവസാനം ഒട്ടാവ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിദേശ നിക്ഷേപങ്ങള്‍ വര്‍ധിച്ചതോടെ രാജ്യത്ത് വില കുതിച്ചുയര്‍ന്നു. അതിനാല്‍ വീടുകള്‍ വാങ്ങാന്‍ പല കാനഡക്കാര്‍ക്കും സാധിക്കാതായിരുന്നു. രണ്ട് വര്‍ഷത്തേക്ക് താത്കാലികമായി വിദേശികള്‍ വീടുവാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം 2021 ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ജസ്റ്റിന്‍ ട്രൂഡോ മുന്നോട്ടുവെച്ചിരുന്നു. കനേഡിയന്‍ വീടുകളുടെ ചാരുത സമ്പന്നരെയും വിദേശ നിക്ഷേപകരെയും ബിസിനസുകാരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ഇത് ഉപയോഗിക്കാതെ, ഒഴിഞ്ഞു കിടക്കുന്ന…
സുപ്രീം കോടതിയിൽ വിധിപ്രസ്താവം തുടങ്ങി;നോട്ടുനിരോധനം റദ്ദാക്കാനാവില്ല
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചു. നോട്ട് നിരോധനം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ഇത് ഭരണാഘടനാപരമായി തെറ്റായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ചംഗ ഭരണഘടനാബെഞ്ചില്‍ നാലുപേര്‍ നിരോധനം ശരിവച്ചപ്പോള്‍ ജസ്റ്റീസ് ബി.വി. നാഗരത്‌ന വിധിയോട് വിയോജിച്ചു. ആര്‍ബിഐ ചട്ടം അനുസരിച്ച് ഏതെങ്കിലും സീരിസില്‍പെട്ട നോട്ട് നിരോധിക്കാന്‍ മാത്രമേ കേന്ദ്രത്തിന് അധികാരമുള്ളു എന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ആര്‍ബിഐ ആക്‌ട് സെക്ഷന്‍ 26/2 പ്രകാരം ഏത് ശ്രേണിയില്‍പെട്ട നോട്ടും നിരോധിക്കാനുമുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരോധനം ലക്ഷ്യം നേടിയില്ല എന്നതുകൊണ്ട് തീരുമാനം ശരിയല്ല എന്നു പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. നോട്ട് നിരോധനം ശരിവച്ച വിധിയോട് വിയോജിക്കുകയാണെന്ന് ജസ്റ്റീസ് നാഗരത്‌ന വ്യക്തമാക്കി. ആര്‍ബിഐ ആക്‌ട് സെക്ഷന്‍ 26/2 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേന്ദ്ര നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്‍റ് മുഖേനയുള്ള നിയമനിര്‍മാണം…
ഡല്‍ഹിയിലെ വഴിയരികില്‍ നഗ്നമായ നിലയില്‍ യുവതിയുടെ മൃതദേഹം
ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് യുവതിക്കു ദാരുണാന്ത്യം. സ്കൂട്ടറില്‍ കാറിടിച്ചു വീണതിനെത്തുടര്‍ന്ന് നിലത്തുവീണ യുവതിയെ കിലോമീറ്ററുകള്‍ വലിച്ചിഴച്ചായിരുന്നു കാര്‍ യാത്രികരുടെ ക്രൂരത. സംഭവത്തില്‍ 5 യുവാക്കള്‍ അറസ്റ്റിലായി. കാറിനടിയില്‍ കുടുങ്ങി റോഡിലുരഞ്ഞ് വസ്ത്രങ്ങള്‍ നഷ്ടപ്പെട്ട് നഗ്നമായ നിലയിലായിരുന്നു മൃതദേഹം. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുപത്തിമൂന്നുകാരി ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ നാല് മണിയോടെയാണ് ദില്ലി സുല്‍ത്താന്‍ പുരിയില്‍ യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തില്‍ തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങി. മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരിലൊരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ അറസ്റ്റിലായത്. യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് യുവാക്കളുടെ വാദം. എന്നാല്‍ അഞ്ച്…
ഫാമിലെ കന്നുകാലികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍
കൊല്ലം: ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലത്തിന് അടുത്ത് പോരേടം സ്വദേശി മണി ആണ് പിടിയിലായത്. ചടയമംഗലം പൊലീസാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ ചടയമംഗലത്തുള്ള ഫാമിലെ തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ടതോടെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിവര പുറത്തുവന്നത്. ഈ സമയം കന്നുകാലികളെ ഉപദ്രവിക്കുകയായിരുന്ന പ്രതി ഫാമിലെ ജീവനക്കാരെ കണ്ടതോടെ ഓടിരക്ഷപെടുകയായിരുന്നു. ഇതിനോടകം ഇയാള്‍ ഫാമിലുണ്ടായിരുന്ന കന്നുകാലികളെ ക്രൂരതയ്ക്ക് ഇരയാക്കിയിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി 58-കാരിയെ പീഡിപ്പിച്ച 27കാരന് 16 വര്‍ഷം കഠിനതടവും പിഴയും ഇതേത്തുടര്‍ന്ന് ഫാം അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ വീട്ടില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ…
പൊലീസ് ജീപ്പ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
പുതുവത്സരദിനത്തില്‍ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. ആലപ്പുഴ എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരന്‍ വിഷ്ണുദാസിനെയാണ് (32) നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ് അറസ്റ്റ് ( Driver arrested in police jeep crash ). നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് ഇടിച്ചാണ് ബന്ധുക്കളായ രണ്ടു പേര്‍ മരിച്ചത്. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങിയ കോട്ടയം വേളൂര്‍ ചുങ്കത്ത് മുപ്പത് അകംപാടം എഡ്വേര്‍ഡിന്‍റെ മകന്‍ ജസ്റ്റിന്‍ (അനിയച്ചന്‍ -38), കുമരകം പുത്തന്‍റോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകന്‍ ആഷിക് എഡ്വേര്‍ഡ് അലക്സ് (വാവച്ചി -20) എന്നിവരാണ് മരിച്ചത്. ജസ്റ്റിന്‍റെ അമ്മയുടെ സഹോദരിയുടെ മകനാണ് ആഷിക്. ഞായറാഴ്ച പുലര്‍ച്ച 3.30ന് ആലപ്പുഴ-മുഹമ്മ റോഡില്‍ തലവടി ജംക്‌ഷന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഡിസിആര്‍ബി…
മിന്നല്‍ ഹര്‍ത്താല്‍: പോപ്പുലര്‍ ഫ്രണ്ടിന്‍റെ 3785 പ്രവര്‍ത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്നു
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് 2022 സെപ്റ്റംബര്‍ 23ന് നടത്തിയ മിന്നല്‍ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ടിന്‍റെ 3785 പ്രവര്‍ത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്ന നടപടി തുടങ്ങി. സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴിയാണ് സ്വത്ത് വിവരം ശേഖരിക്കുന്നത്. അക്രമക്കേസില്‍ പ്രതികളായ 3785 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും എത്തിച്ചിട്ടുണ്ട്. സ്വത്ത് വിവരം ശേഖരിക്കുന്നതിന്‍റെ ഭാഗമായി പ്രതികളുടെ സ്വത്തുവിവരം ജില്ലാ രജിസ്ട്രാര്‍ക്കു കൈമാറാന്‍ നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ റജിസ്ട്രാര്‍ ഇതു രജിസ്ട്രേഷന്‍ ഐജിക്കു കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസില്‍ദാര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസര്‍മാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി…