ഫ്‌ളോറിഡ: ഭാര്യയുടെ ചതിയാണ് തന്നെ കൊലപാതകിയാക്കിയെന്ന കുറ്റസമ്മത മൊഴിയുമായി ഫിലിപ്പ് മാത്യു. തനിക്ക് മേല്‍ സെക്കന്‍ഡ് ഡിഗ്രി കൊലക്കുറ്റം ചുമത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ മൊഴി. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയല്ല ഫിലിപ്പെന്ന നെവിന്‍ ഭാര്യയെ കാണാനെത്തിയതെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും വരുത്താനായിരുന്നു ശ്രമം. ഇതിന് വേണ്ടിയായിരുന്നു ഭാര്യ ചതിച്ചുവെന്ന വാദം കുറ്റ സമ്മതത്തില്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതെല്ലാം പ്രോസിക്യൂഷന്‍ സമര്‍ത്ഥമായ വാദങ്ങളിലൂടെ തള്ളിക്കളഞ്ഞു. വ്യക്തമായ ലക്ഷ്യത്തോടെയാണ് മെറിന്‍ ജോയിയെ കാണാന്‍ നെവിന്‍ വന്നതെന്ന് അവര്‍ സ്ഥാപിച്ചു. ഇതോടെയാണ് നെവിന് മേല്‍ കോടതി ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തിയത്. ഇതോടെ കേസില്‍ പരമാവധി ശിക്ഷ ഫിലിപ്പിന് കിട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. കത്തിയുമായാണ് ഭാര്യയെ കാണാന്‍ നെവിന്‍ വന്നത്. 17 കുത്തു കുത്തി. അതിന് ശേഷം മരണം ഉറപ്പിക്കാന്‍ വാഹനം ശരീരത്തിലൂടെ ഓടിച്ചു കയറ്റി. കൊലപാതകമെന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങളുമായി നെവിന്‍…
Category: US
‘എനിക്കൊരു കുഞ്ഞുണ്ട്, മെറിന്‍ കരഞ്ഞു പറഞ്ഞു; കറുത്ത കാര്‍ ഓടിച്ചു കയറ്റി’
ന്യൂയോര്‍ക്ക്: ( 29.07.2020) അമേരിക്കയിലെ മിയാമിയില്‍ മലയാളി നഴ്‌സിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു അറസ്റ്റില്‍. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്ന കോട്ടയം സ്വദേശി മെറിന്‍ ജോയ് (28) ആണ് മരിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്ബോഴാണ് മെറിന്‍ കൊല്ലപ്പെട്ടത്. ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം നിലത്തുവീണ് കിടന്ന മെറിന്റെ ശരീരത്തിലൂടെ വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷമായി അകന്നുകഴിയുകയായിരുന്നു ദമ്ബതികള്‍. ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭര്‍ത്താവ് ഫിലിപ്പ് മാത്യു. ഇവര്‍ക്ക് ഒരു മകളാണ് നോറ (രണ്ട്).
24 മണിക്കൂറിനിടെ 14,516 പേര്‍ക്ക് കോവിഡ്, 375 മരണം; ഇന്ത്യയില്‍ രോഗബാധിതര്‍ നാല് ലക്ഷത്തിലേക്ക്
ഇന്ത്യയില്‍ കോവഡി 19 കേസുകള്‍ അതിവേഗം കുതിച്ചുയരുന്നു. 14516 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. 375 പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 12,948 ആയി. 1.68ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ള 2.14ലക്ഷം പേര്‍ക്ക് രോഗംഭേദമായി. മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിനടുത്തെത്തി. 53116 പേര്‍ക്ക് രോഗം കണ്ടെത്തിയ ഡല്‍ഹിയില്‍ മരണം 2035 ആയി. 26,141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തില്‍ 1618 പേര്‍ മരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 54,449 പേര്‍ക്ക് രോഗവും 666 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ലഡാക്കില്‍ വീരമൃത്യു വരിച്ചത് കേണല്‍ സന്തോഷ്; രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗത്തില്‍ അഭിമാനിക്കുന്നുവെന്ന് അമ്മ
ഹൈദരാബാദ്: ഇന്ത്യാ- ചൈനാ അതിര്‍ത്തി സംഘര്‍ഷത്തിനിടെ വീരമൃത്യുവരിച്ചത് ഒരു കേണലും രണ്ട് സൈനികരും. തെലങ്കാനയില്‍ നിന്നുള്ള കേണല്‍ സന്തോഷ് ആണ് വീരമൃത്യു വരിച്ചവരില്‍ ഒരാള്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അതിര്‍ത്തിയിലായിരുന്നു സന്തോഷ്. ഭാര്യ: സന്തോഷി, മകള്‍ അഭിനയ (9), മകന്‍ അനിരുദ്ധ് (4). സന്തോഷിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബം. വാര്‍ത്തയറിഞ്ഞ് അമ്മായി തളര്‍ന്നുവീഴുകയായിരുന്നു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘അവന്‍ എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേര്‍പാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തില്‍ അഭിമാനിക്കുന്നു’- കണ്ണീരും വേദനയും അടക്കിപ്പിടിച്ച് സന്തോഷിന്റെ അമ്മ മഞ്ജുള പറയുന്നു. ഇന്നലെ തന്നെ മകന്റെ വിയോഗം ഭാര്യയെ സൈന്യത്തില്‍ നിന്ന് അറിയിച്ചിരുന്നു. അമ്മയെ ഇന്ന് ഉച്ചക്ക് ശേഷമാണ് മകന്റെ മരണവിവരം അറിയിച്ചത്. കോറുകൊണ്ട സൈനിക സ്കൂളിലായിരുന്നു സന്തോഷിന്റെ പഠനം. ഉപേന്ദര്‍ സ്റ്റേറ്റ് ബാങ്ക് മാനേജരായിരുന്നു…
രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളില്‍ 10,956 പുതിയ കേസുകള്‍, 396 മരണം
ന്യൂഡല്‍ഹി: ( 12/06/2020) രാജ്യത്ത് കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 10,956 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വര്‍ധന പതിനായിരം കടക്കുന്നത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 8497 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്. ഇന്ത്യയില്‍ മെയ് 24 മുതല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്നേ ദിവസം പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ കേവലം 18 ദിവസം കൊണ്ട് നാലാം സ്ഥാനത്തെത്തി. രോഗ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും റഷ്യയുമാണ് ഇനി ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ളത്. അമേരിക്കയില്‍ 20.89 ലക്ഷം, ബ്രസീലില്‍ 8.05…
യുഎസ്സില്‍ കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നു, മരണം 1.12 ലക്ഷത്തിലധികം
യുഎസ്സില്‍ ഇതുവരെ സ്ഥിരീകരിച്ചത് 20 ലക്ഷത്തിലധികം കോവിഡ് കേസുകള്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കേസുകളുള്ള യുഎസ് കഴിഞ്ഞാല്‍ രണ്ടാമത് ബ്രസീലും മൂന്നാമത് റഷ്യയുമാണ്. യുഎസ്സിലെ 20 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. അതേസമയം ഇവിടങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയുമാണ്. കാലിഫോര്‍ണിയയിലെ വിഖ്യാതമായ ഡിസ്നി ലാന്‍ഡ് പാര്‍ക്ക് ഘട്ടം ഘട്ടമായി ജൂലായി തുറക്കും. 1,12,924 പേര്‍ കോവിഡ് മൂലം യുഎസ്സില്‍ മരിച്ചു. ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം കേസുകള്‍ വന്നിരിക്കുന്നത്. 30542 കേസുകള്‍. 68019 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ രോഗം ഭേദമായി. യുകെയില്‍ 41213 പേര്‍ മരിച്ചു. ബ്രസീലില്‍ 39680 പേര്‍. ഇറ്റലിയില്‍ മരിച്ചത് 34114 പേര്‍. ഫ്രാന്‍സില്‍ 29322 പേരും സ്‌പെയിനില്‍ 27136 പേരും മെക്‌സിക്കോയില്‍ 15357 പേരും കോവിഡ് മൂലം മരിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 9,987 പേര്‍ക്ക്; ഒരു ദിവസം 331 മരണം,രോഗഭീതി ഒഴിയാതെ ഇന്ത്യ, ആകെ രോഗബാധിതര്‍ 2.66 ലക്ഷം
ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 9,987 പേര്‍ക്ക്. കൂടാതെ 331 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ഇന്നലെ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 7,466 ആയി ഉയര്‍ന്നു. ഇതുവരെ 2.66 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.29 ലക്ഷം പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും 1.29 ലക്ഷമാണ്. ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിങ്ങനെ സ്ഥലങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. ഡല്‍ഹിയില്‍ ആകെ 29,943 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇതുവരെ 874 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ഇന്നലെ 1,562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 33,229 ആയി. മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം അരലക്ഷം കടന്നു. കേരളത്തില്‍ ഇന്നലെ 91 പേര്‍ക്കാണ് കൊവിഡ്…
രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 2.26 ലക്ഷം; കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 9,851 പുതിയ കേസുകള്‍, 273 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 9,851 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 226,770 ആയി. 24 മണിക്കൂറിനിടെ 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. 6,348 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 110,960 ആക്ടിവ് കേസുകളാണുള്ളത്. 109,462 കേസുകള്‍ ഭേദമായതോ, ഡിസ്ചാര്‍ജ്ജ് ചെയ്തതോ രാജ്യത്തേക്ക് തിരിച്ചു പോയതോ ആണ്.
ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി നല്ല മൂഡിലല്ല…സംസാരിച്ചെന്ന് ട്രംപ്, കിടിലന്‍ മറുപടി!!
ദില്ലി/വാഷിംഗ്ടണ്‍: ചൈനയുമായി അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മോദി സന്തുഷ്ടനല്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ ഇന്ത്യ-ചൈനീസ് വിഷയത്തില്‍ മധ്യസ്ഥത വഹിച്ച് സംസാരിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. മോദി നല്ല മൂഡില്‍ അല്ലെന്നും, ഇന്ത്യയും ചൈനയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. മോദിയുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയില്‍ അവരെന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അമേരിക്കയിലെ മാധ്യമങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നതില്‍ അധികം ഇന്ത്യയിലെ ജനങ്ങളും മോദിയും തന്നെ ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് മോദിയെ ഇഷ്ടമാണ്. അദ്ദേഹം മാന്യനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ളത് വലിയ പ്രശ്‌നമാണ്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളാണ് അവര്‍. ഏറ്റവും ശക്തമായ സൈന്യമാണ് അവര്‍ക്കുള്ളത്. ഇന്ത്യ ഈ വിഷയത്തില്‍ ഒട്ടും സന്തോഷത്തിലല്ല. ചൈനയും അങ്ങനെ തന്നെയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യത്തില്‍ മോദി ഒട്ടും സന്തുഷ്ടനല്ലെന്നാണ് സംസാരിച്ചപ്പോള്‍ മനസ്സിലായത്.…
ലോകത്ത് കൊവിഡ് രോഗികള്‍ 57 ലക്ഷം കടന്നു; മൂന്നര ലക്ഷത്തിലധികം മരണം
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 57 ലക്ഷം കടന്നു. 5,790,103 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,57,342 പേര്‍ മരിക്കുകയും 2,497,618 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ മാത്രം ഇതുവരെ 1,745,803 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1535 പേര്‍ക്കാണ് കൊവിഡ് ബാധമൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 102107 ആയി. അമേരിക്കയ്ക്ക് പുറമെ ബ്രസീലില്‍ ആയിരത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ബ്രസീലില്‍ മരണസംഖ്യ 25,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,086 പേര്‍ മരിച്ചതിനെ തുടര്‍ന്നാണിത്. ഒറ്റ ദിവസത്തില്‍ 20,599 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രസീലില്‍ രോഗികളുടെ എണ്ണം 4,11,821 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേറെയായി. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ഒമ്ബതാം സ്ഥാനത്ത് എത്തി.…