ഇന്ത്യയില്‍ കോവഡി 19 കേസുകള്‍ അതിവേഗം കുതിച്ചുയരുന്നു. 14516 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. 375 പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 12,948 ആയി. 1.68ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ള 2.14ലക്ഷം പേര്‍ക്ക് രോഗംഭേദമായി. മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിനടുത്തെത്തി. 53116 പേര്‍ക്ക് രോഗം കണ്ടെത്തിയ ഡല്‍ഹിയില്‍ മരണം 2035 ആയി. 26,141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തില്‍ 1618 പേര്‍ മരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 54,449 പേര്‍ക്ക് രോഗവും 666 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Category: UAE
രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളില്‍ 10,956 പുതിയ കേസുകള്‍, 396 മരണം
ന്യൂഡല്‍ഹി: ( 12/06/2020) രാജ്യത്ത് കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 10,956 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വര്‍ധന പതിനായിരം കടക്കുന്നത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 8497 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്. ഇന്ത്യയില്‍ മെയ് 24 മുതല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്നേ ദിവസം പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ കേവലം 18 ദിവസം കൊണ്ട് നാലാം സ്ഥാനത്തെത്തി. രോഗ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും റഷ്യയുമാണ് ഇനി ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ളത്. അമേരിക്കയില്‍ 20.89 ലക്ഷം, ബ്രസീലില്‍ 8.05…
കോവിഡ്: തിരുവനന്തപുരം സ്വദേശി യൂ.എ.ഇയില്‍ മരിച്ചു
അല്‍ഐന്‍: കോവിഡ് ബാധിച്ച് തിരുവനന്തപുരം കൊയ്ത്തൂര്‍കോണം സ്വദേശി അബ്ദുല്‍ അസീസ് അല്‍ഐനില്‍ നിര്യാതനായി. 53 വയസ്സായിരുന്നു. അബുദാബി ക്ലീവ് ലാന്‍ഡ് ഹോസ്പിറ്റലില്‍വെച്ചായിരുന്നു അന്ത്യം. 23 വര്‍ഷമായി അല്‍ അമാന്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്നു. പിതാവ്: അലിയാര്‍ കുഞ്ഞു, മാതാവ്: ആയിഷ ബീവി, ഭാര്യ: മാജിദ, മക്കള്‍:സുഹൈല്‍, സാദിഖ്, ഫാത്തിമ. സഹോദങ്ങള്‍: ജമാല്‍ (അബുദാബി), അഷ്‌റഫ്, റംല, റാഹില ബീവി, റജ്ല, റസിയ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബനിയാസില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഉംറ നിര്‍വ്വഹിച്ചു, 9 വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ പിതാവിനെ കണ്ട് മടങ്ങി; ഒരാഗ്രഹം മാത്രം ബാക്കിവച്ചു സക്കീര്‍ ഹുസൈന്‍ വിടപറഞ്ഞു
ഒന്‍പത് വര്‍ഷത്തിന് ശേഷം പിതാവിനെ കണ്ടു മടങ്ങിയ തമിഴ്നാട് സ്വദേശിയായ സക്കീര്‍ ഹുസൈന്‍ എന്ന ബാലന്‍ വിടപറഞ്ഞു. സൗദിയിലെ ജിസാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിതാവിനെ നേരില്‍ കാണാനാണ് സക്കീര്‍ സൗദിയിലെത്തിത്. തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയും ഉംറ തീര്‍ഥാടനം നിര്‍വഹിക്കുകയും ചെയ്തു മടങ്ങിയ ശേഷമാണ് സക്കീര്‍ ഹുസൈന്‍ മരണത്തിന് കീഴടങ്ങിയത്. സുമനസുകളുടെ സഹകരണത്തോടെ ഉംറ നിര്‍വഹിക്കാനെത്തിയ അര്‍ബുദ രോഗിയായ സക്കീറിന് സാമൂഹിക പ്രവര്‍ത്തകരാണ് തടവില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാനുള്ള അവസരമൊരുക്കിയത്. ഉംറ നിര്‍വഹിക്കുകയും പിതാവിനെ കാണുകയും ചെയ്യുക എന്നതായിരുന്നു ഈ ബാലന്റെ ജീവിതാഭിലാഷം. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു പുനഃസമാഗമം. പിതാവ് സൈദ് സലീം പിന്നീട് ജയില്‍ മോചിതനായി നാട്ടിലെത്തിയിരുന്നു. ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിന് പാടന്തറ മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍ പഠിച്ച് കൊണ്ടിരിക്കെയാണ് സക്കീര്‍ ഹുസൈന് അര്‍ബുദം പിടിപെടുന്നത്. അര്‍ബുദത്തിന് ചികിത്സയിലായിരിക്കെ മക്കയും മദീനയും കാണാനും ഉംറ നിര്‍വഹിക്കാനുമുള്ള…
നിതിനെ അവസാനമായി ആതിര കണ്ടു, വീല്‍ചെയറില്‍ മോര്‍ച്ചറിക്കരികിലെത്തി, മൃതദേഹം കണ്ടത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്
കോഴിക്കോട്: ദുബായില്‍ മരിച്ച നിതിന്‍ ചന്ദ്ര ന്‍റെ മൃതദേഹം നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കടുത്ത നിയന്ത്രണത്തിലാണ് ആതിരയെ നിതി ന്‍റെ മൃതദേഹം കാണിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീല്‍ചെയറിലാണ് ആതിരയെ മൃതദേഹം കാണിച്ചത്. ആതിരയ്ക്കൊപ്പം ഡോക്ടര്‍മാരും ഉണ്ടായിരുന്നു. രണ്ട് മിനിറ്റ് മാത്രമാണ് ആതിരയെ മൃതദേഹം കാണിച്ചത്. പൊട്ടികരഞ്ഞു കൊണ്ടാണ് ആതിര മൃതദേഹത്തിന് മുന്നിലിരുന്നത്. ആതിരയെ മൃതദേഹം കാണിച്ച ശേഷം സ്വദേശമായ കോഴിക്കോട് പേരാമ്ബ്രയിലേക്ക് നിതി ന്‍റെ മൃതദേഹം കൊണ്ടുപോയി . രണ്ടുദിവസം മുമ്ബാണ് ദുബായിലെ താമസ സ്ഥലത്ത് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐ.സി.യുവില്‍ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. ശേഷമാണ് വീല്‍ചെയറില്‍ ആതിരയെ…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 9,987 പേര്‍ക്ക്; ഒരു ദിവസം 331 മരണം,രോഗഭീതി ഒഴിയാതെ ഇന്ത്യ, ആകെ രോഗബാധിതര്‍ 2.66 ലക്ഷം
ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 9,987 പേര്‍ക്ക്. കൂടാതെ 331 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ഇന്നലെ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 7,466 ആയി ഉയര്‍ന്നു. ഇതുവരെ 2.66 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.29 ലക്ഷം പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും 1.29 ലക്ഷമാണ്. ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിങ്ങനെ സ്ഥലങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. ഡല്‍ഹിയില്‍ ആകെ 29,943 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇതുവരെ 874 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ഇന്നലെ 1,562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 33,229 ആയി. മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം അരലക്ഷം കടന്നു. കേരളത്തില്‍ ഇന്നലെ 91 പേര്‍ക്കാണ് കൊവിഡ്…
കോവിഡ് ബാധിച്ച് ചലച്ചിത്ര നടനും വ്യവസായിയുമായ ആലുവ സ്വദേശി ദുബായില്‍ മരിച്ചു
യുഎഇ : ആലുവ സ്വദേശി ദുബായിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരന്‍കുഴി എസ്.എ. ഹസന്‍ (51) ആണ് മരിച്ചത്. ഒരു വര്‍ഷമായി ദുബായില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരന്‍ എന്ന സിനിമ നിര്‍മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സൗദിയില്‍ പുതുതായി 3034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നു വരെ 1,01,914 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 36 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 712 ആയി. ഇന്ന് 1026 പേര്‍ക്ക് കൂടി രോഗം മാറിയിട്ടുണ്ട്. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 72817 ആയി. 1564 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. റിയാദിലാണ് കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലുള്ളത്.
രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 2.26 ലക്ഷം; കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 9,851 പുതിയ കേസുകള്‍, 273 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 9,851 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 226,770 ആയി. 24 മണിക്കൂറിനിടെ 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. 6,348 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 110,960 ആക്ടിവ് കേസുകളാണുള്ളത്. 109,462 കേസുകള്‍ ഭേദമായതോ, ഡിസ്ചാര്‍ജ്ജ് ചെയ്തതോ രാജ്യത്തേക്ക് തിരിച്ചു പോയതോ ആണ്.
കൊവിഡ് 19: സഊദിയില്‍ 23 മരണം; 3,559 പേര്‍ രോഗമുക്തി നേടി
ദമാം | ഇരുപത്തിനാല് മണിക്കൂറിനിടെ സഊദിയില്‍ കോവിഡ് ബാധിച്ച് 23 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 503 ആയി ഉയര്‍ന്നു .ജിദ്ദയില്‍12ഉം , മക്കയില്‍ 5ഉം ,റിയാദ്, ദമാം എന്നിവിടങ്ങളില്‍ രണ്ട് പേരും , മദീനയിലും ,ഹുഫൂഫിലും ഒരാളുമാണ് മരണപ്പെട്ടത് ഞായറാഴ്ച 3,559 പേര്‍ കൂടി നിന്ന് മുക്തി നേടിയതോടെ രാജ്യത്തെ കോവിഡില്‍ നിന്നും സുഖം പ്രാപിച്ചവരുടെ എണ്ണം 62,442 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ 22,316 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് .381പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് .രോഗബാധിതരെ കണ്ടെത്തത്തുന്നതിനായി ഇതുവരെ 822,769 കോവിഡ് പരിശോധനകളാണ് ആരോഗ്യായമന്ത്രാലയം പൂര്‍ത്തിയാക്കിയത് രോഗബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് മക്കയിലും (220) ജിദ്ധയിലുമാണ് (152 പേര്‍),രാജ്യത്തെ മറ്റ് നഗരങ്ങളില്‍ മരണ സംഖ്യ മദീന 50, റിയാദ് 30, ദമാം 16, ഹുഫൂഫ് 6, അല്‍ഖോബാര്‍ 4,…
കൊവിഡ് ബാധിച്ചു സഊദിയില്‍ വീണ്ടും മലയാളികള്‍ മരിച്ചു; തൃശൂര്‍, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്
റിയാദ്: സഊദിയില്‍ വീണ്ടും കൊവിഡ് ബാധിച്ചു മലയാളികള്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ കൊരമുട്ടിപ്പറമ്ബില്‍ ബഷീര്‍ (64), കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി പി അബ്ദുല്‍ ഖാദര്‍ (55), മലപ്പുറം ചട്ടിപ്പറമ്ബ് പുള്ളിയില്‍ ഉമ്മര്‍ (49) എന്നിവരാണ് റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ മരണപ്പെട്ടത്. റിയാദില്‍ മരണപ്പെട്ട തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ സ്വദേശി കൊരമുട്ടിപ്പറമ്ബില്‍ ബഷീര്‍ (64) കൊവിഡ് ബാധയെ തുടര്‍ന്ന് ബദിയയിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. എന്നാല്‍, രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യു പ്രാബല്യത്തില്‍ ഉണ്ടായതിനാല്‍ റിയാദിലുള്ള മകന്‍ ഷൗക്കത്തിന് ആശുപത്രിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പിതാവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് നാലു ദിവസം മുമ്ബ് മരിച്ച വിവരം അറിയുന്നത്. 12 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ മലസിലെ ബൂഫിയയില്‍…