കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഒരു പ്രവാസിയുടെ കഥ പറഞ്ഞ ഹസ്വചിത്രം ആയിരുന്നു ക്വാറന്റിൻ. മിഥുൻ സുരേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ ചെറിയ ഷോർട്ട് ഫിലിം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെയും ആരോഗ്യപ്രവർത്തകരുടയും കഥ പറഞ്ഞ ചിത്രമായിരുന്നു. നാട്ടിലെത്തി നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്ന ഒരു പ്രവാസി ദിവസങ്ങൾ എണ്ണി ഇരിക്കുന്നു. ഒറ്റക്കിരിക്കുന്ന അയാൾക്ക് കുറെ പുസ്തകങ്ങൾ മാത്രമാണ് കൂട്ടുകാർ .ഈ ദിവസങ്ങളിൽ തന്റെ ഭാര്യയോടും മകളോടും ഒപ്പം ഉള്ള നല്ല ഓർമ്മകൾ അയവിറക്കുന്നു . ഭാര്യ തന്നോട് പറഞ്ഞ ഒരു വാക്ക് അയാളുടെ ഓർമയിൽ പെട്ടെന്ന് കടന്നുവരുന്നു. ഇനി തിരിച്ചു പോകേണ്ട നാട്ടിൽ നമുക്ക് എന്തെങ്കിലും ജോലി ചെയ്യാം . ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ച് ഇനിയും തിരിച്ച് ഗൾഫിലേക്ക് പോകണ്ട എന്ന തീരുമാനം അയാൾ എടുക്കുന്നു. പക്ഷേ തൻറെ ക്വാറന്റിൻ കഴിഞ്ഞ് പുറത്തിറങ്ങിയ അയാളെ കാത്ത് വിധിയുടെ മറ്റൊരു ക്രൂരത…
Category: serial
പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അശ്വതി ശ്രീകാന്ത്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അശ്വതി ശ്രീകാന്തിന് നേരെ ഒരു വ്യക്തി മോശം കമൻറ് ഫേസ്ബുക്കിൽ ഇട്ടിരുന്നു. തൻറെ മാറിടം മനോഹരമാണെന്ന് തരത്തിൽ ലൈംഗിക ചുവ കലർന്ന ഈ കമൻറ് എതിരെ നല്ല കുറിക്കുകൊള്ളുന്ന മറുപടിയാണ് അശ്വതി കൊടുത്തത്. ഇപ്പോൾ ഈ വിഷയത്തിൽ ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുകയാണ് അശ്വതി കുറുപ്പിനെ പൂർണ്ണരൂപം.പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി…
മുൻമന്ത്രി കെ കെ ഷൈലജ ടീച്ചറെ കുറിച്ച് തുറന്ന എഴുതി സീരിയൽ സിനിമ താരം കിഷോർ സത്യ.
മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ രണ്ടാം മന്ത്രി സഭയിൽ ഇല്ല എന്ന വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു. ചലച്ചിത്രമേഖലയിൽ ഉൾപ്പെടെയുള്ള പ്രമുഖർ ഷൈലജ ടീച്ചറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു ഇപ്പോൾ കിഷോർ സത്യ ഫേസ്ബുക്ക് കുറുപ്പ് പങ്കുവെച്ചാണ് ഷൈലജ യെ കുറിച്ച് തുറന്ന് എഴുതിയത് കുറുപ്പിനെ പൂർണ്ണരൂപം.ഞാൻ രാഷ്ട്രീയവും മതവുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ സാധാരണ പോസ്റ്റ് ചെയ്യാറില്ല. ഭാരതത്തിലെ കൊടിയ രണ്ട് വിഷങ്ങളായി ഇവ മാറിയതിനാലും ഇവരുടെ സൈബർ ഗുണ്ടകളോട് മല്ലടിക്കാൻ ശേഷി ഇല്ലാത്തതുകൊണ്ടുമാണ് അത്. എന്നാൽ ഇന്ന് പറയാതെ വയ്യ…. നിങ്ങൾക്ക് കെ കെ ഷൈലജ ടീച്ചർ രാഷ്ട്രീയമാവാം…. പക്ഷെ ജനതയ്ക്ക് ടീച്ചർ രാഷ്ട്രമാണ്….. രാഷ്ട്രീയം രാഷ്ട്രത്തിനു വേണ്ടിയാവണം…. രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയം ഉള്ളൂ….. #kkshailajateacher #kkshailaja #healthminister #healthministry #teacher #leader #politics
മക്കളുടെ വിവാഹപ്രായം 35 വയസ്സിന് ശേഷമാണെന്ന് കൃഷ്ണകുമാര്‍
ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടുകളുമായി സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും പെണ്‍മക്കള്‍ 35 വയസുകഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്ന പ്രസ്ഥാവനയിലൂടെ സമൂഹത്തിനു തന്നെ വലിയൊരു സന്ദേശമാണ് തിരുവനതപുരത്തെ എന്‍ ഡി എ സ്ഥാനാര്‍തിയും നടനുമായ കൃഷ്ണകുമാര്‍ നല്‍കുന്നത്. മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ലോകമൊന്നുമല്ല ഇന്ന്. കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി തുടരാനാണെങ്കില്‍ ഒരു പൊസിഷനിലെത്തട്ടെ. 35 വയസൊക്കെയായി വിവാഹം കഴിച്ചാല്‍ മതി. 25-26 വയസുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ വിവാഹം കഴിക്കുന്ന പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും. കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനുമിടയാകും. ഉദാഹരണത്തിന് സിനിമയില്‍ നായകന്റെ കൂടെയുള്ള ഒരു സീന്‍. ഇത് ഭര്‍ത്താവും അവന്റെ കൂട്ടുകാരും കാണുമ്ബോള്‍, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ മനസില്‍…
മലയാള സിനിമയുടെ ആമിർ ഖാൻ ആണ് കുഞ്ചാക്കോ ബോബൻ — #ചാക്കോച്ചൻ രാഹുൽ ഈശ്വർ . ടെലിവിഷൻ ചർച്ചകളിലൂടെ ശ്രദ്ധേയനായ അവതാരകനും ആക്ടിവിസ്റ്റും ആണ് രാഹുൽ ഈശ്വർ.
സമൂഹമാധ്യമങ്ങളും അദ്ദേഹം സജീവമാണ്. ഇപ്പോൾ നടൻ കുഞ്ചാക്കോ ബോബനെ പ്രശംസിച്ച് അദ്ദേഹം രചിച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലാകുകയാണ് കുറുപ്പിൻറെ പൂർണ്ണരൂപംമലയാള സിനിമയുടെ ആമിർ ഖാൻ ആണ് കുഞ്ചാക്കോ ബോബൻ — #ചാക്കോച്ചൻ #Chackochanmania #Nayattu Kunchacko Boban 1997 – ൽ തിരുവനന്തപുരം കൃപ തിയേറ്ററിൽ അനിയത്തിപ്രാവ് കണ്ട് ഒരു ‘പുതിയ ചോക്ലേറ്റ് ഹീറോയെ’ അസൂയയോടെ നോക്കിയത് ഇന്നും ഓർമ്മയുണ്ട്. 2021 – ൽ നായാട്ട് കണ്ടപ്പോഴാണോർത്തത് കുഞ്ചാക്കോ ബോബൻ എന്തൊരു അസാധ്യ നടനായാണ് വളർന്നത് എന്ന്. നായാട്ടിലെ മറ്റു കഥാപാത്രങ്ങളെ പോലെ ആയിരുന്നില്ല, സി പി ഓ പ്രവീൺ മൈക്കിൾ. തന്റെ കൂടെ തന്നെ ഉള്ള മറ്റു രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ പോലെ ലൗഡ് ആയി പെർഫോം ചെയ്യാനുള്ള സാധ്യത പ്രവീണിനുണ്ടായിരുന്നില്ല. എന്നാൽ തന്റെ കൂടെയുള്ള രണ്ടു പേരുടെ സംഘർഷങ്ങളിലും വേദനകളിലും കൂടെ നിൽക്കാനും ഏത്…
ഓർമ്മകളിലെ സഹദേവൻ. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ച ബാർബർ തൊഴിലാളികളുടെ കഥപറഞ്ഞ ഹസ്വചിത്രം ആയിരുന്നു ഒരു ബാർബേറിയൻ സിദ്ധാന്തം.
കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ച ബാർബർ തൊഴിലാളികളുടെ കഥപറഞ്ഞ ഹസ്വചിത്രം ആയിരുന്നു ഒരു ബാർബേറിയൻ സിദ്ധാന്തം. ദൂരദർശൻ സംരക്ഷണം ചെയ്ത ഈ ഹസ്വചിത്രത്തിൻറെ സംവിധാനം നിർവഹിച്ചത് അളിയൻ വേഴ്സസ് അളിയൻ, അളിയൻസ്, കുടുംബ കോടതി, അബി വെഡിങ്സ് മഹി, ആമിർ തുടങ്ങിയ പരമ്പരകളുടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് തലച്ചിറ ആണ്. ഇതിൻറെ തിരക്കഥ, സംഭാഷണം ,നിർവഹിച്ചത് മറിമായം അടക്കമുള്ള പരമ്പരകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് രാജീവ് കരുമാടിയാണ്. കഥ ആരംഭിക്കുന്നത് ഇങ്ങനെ ബാർബർ ഷോപ്പ് നടത്തുന്ന സഹദേവൻ. അയാൾ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അയാളുടെ കുടുംബത്തെയോ കുട്ടികളെ ഒന്നുമല്ല അയാളുടെ തൊഴിലിനെ മാത്രമാണ് . ആ തൊഴിൽ അദ്ദേഹം ആസ്വദിച്ച് ചെയ്യുന്ന ഒരു വ്യക്തിയാണ് . ഈ സമയത്താണ് ലോക്ക് ഡോൺ ആരംഭിക്കുന്നത് ബാർബർ ഷോപ്പുകൾ എല്ലാം അടച്ച് ഇടുന്നു ഈ സമയം…
താരങ്ങളുടെ ആശംസകൾ ചോദിക്കുന്നവരോട് ഒരു വാക്ക്……..
അഖിൽ കവലയൂര് ചെയ്ത ജന്മദിന സന്ദേശം പലരും ഷെയർ ചെയ്‍തത് കോമഡി ആയിട്ടാണെങ്കിലും അതിൽ വലിയ ഒരു സന്ദേശം ഉണ്ട് . ഒരു സെലിബ്രെറ്റിയയുടെ അടുത്ത് ഇതുപോലുള്ള ഉള്ള ആശംസകൾ ചെയ്തു തരണമെന്ന് പറയുമ്പോൾ അവര് ആയിരിക്കുന്ന സാഹചര്യം ചിലപ്പോൾ ഇതൊന്നും ചെയ്തു തരാൻ സാധിക്കാത്ത അവസ്ഥായിലായിരിക്കും. ചിലപ്പോൾ അടുത്ത ബന്ധുക്കൾ മരിക്കുകയോ ആശുപത്രിയിലോ ആയിരിക്കും. സിനിമ താരങ്ങളും സീരിയൽ താരങ്ങളും മനുഷ്യർ തന്നെ അല്ലെവിഷമങ്ങളും പ്രയാസങ്ങളും അവർക്കുമില്ലേ . ഒരു ചെറിയ വിഡിയോ മെസ്സേജിന് വേണ്ടി പലതവണ ബുധിമുട്ടിക്കുകയും ചെയ്യും. സ്വന്തം കാര്യങ്ങൾക്കു പുറമെ ചില വിഡിയോകൾ തന്റെ പ്രണയിനിക്ക് സർപ്രൈസ് വീഡിയോ കൊടുക്കാനും പ്രണയ പരിഭവങ്ങൾ മാറ്റാനും എന്ന് ഓർക്കുമ്പോൾ ആണ് വിഷമം അതുപോലെ തന്നെ തന്റെ അകന്ന ബന്ധുവിന്റെ കുഞ്ഞിന്റെ നൂലുകെട്ടാണ് ഒന്നാം പിറന്നാൾ ആണ് . ഒരു ചെറിയ വിഡിയോ ചോദിച്ചിട്ടു…
കോവിഡ് മഹാമാരിക്കാലത്ത് മറ്റേതൊരു തൊഴിൽമേഖലയും പോലെ സിനിമാമേഖലയും ഇപ്പോൾ സ്തംഭിച്ചു. സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് നാദിർഷ.
സുനീഷ് വാരനാടിന്റെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്ത റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ആണ് ഈശോ. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ, ഋതു നില, മണികണ്ഠൻ , ജോണി ആൻറണി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു . വലിയ ഒരു സ്വീകാര്യതയാണ് ഈ ചിത്രത്തിൻറെ മോഷൻ പോസ്റ്ററിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരിക്കുന്നത് . ഇപ്പോൾ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഫേസ്ബുക്ക് കുറിപ്പ് വഴി പങ്കുവെച്ചിരിക്കുകയാണ് നാദിർഷ . കുറുപ്പിനെ പൂർണ്ണരൂപം. കോവിഡ് മഹാമാരിക്കാലത്ത് മറ്റേതൊരു തൊഴിൽമേഖലയും പോലെ സിനിമാമേഖലയും ഇപ്പോൾ സ്തംഭിച്ചു നിൽക്കുകയാണ്. പുറമേ കാണുന്ന പകിട്ടുള്ള ചില താരജീവിതങ്ങൾക്കപ്പുറം ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒട്ടനവധിപേരുടെ ജീവിതമാർഗ്ഗമാണ് സിനിമയെന്ന തൊഴിൽമേഖല. കോവിഡിൻ്റെ ആദ്യ തരംഗത്തിന് ശേഷം മറ്റ് തൊഴിൽ മേഖലകളെപ്പോലെ…
നടൻ പിസി ജോർജ് അന്തരിച്ചു
മലയാള സിനിമാ നടൻ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പിസി ജോർജ്. ചാണക്യൻ, ഒരു അഭിഭാഷകൻ്റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങി 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ചെറുപ്പം മുതൽ നാടകങ്ങളിലും അനുകരണ കലയിലും താത്പര്യമുണ്ടായിരുന്ന ജോർജ് പൊലീസ് യൂണിഫോം അണിഞ്ഞപ്പോഴും അതൊന്നും മാറ്റിവച്ചില്ല. അപ്പോഴും ചില പ്രൊഫഷണൽ നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. അക്കാലത്തുതന്നെ വയാലാർ രാമവർമ്മ, കെജി സേതുനാഥ് തുടങ്ങിയവരുമായി അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് സിനിമാ മേഖലയിലേക്ക് ജോർജ് എത്തുന്നത്. അംബ അംബിക അംബാലിക എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച ജോർജിനെത്തേടി പിന്നീട് അവസരങ്ങൾ വരികയായിരുന്നു. വില്ലൻ വേഷങ്ങളിലാണ് കൂടുതൽ അഭിനയിച്ചതെങ്കിലും സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. കെജി ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ അറിയപ്പെടുന്ന…
സിനിമാ സീരിയൽ താരം മഞ്ജു സുനിച്ചൻ തൻറെ പ്രിയ സുഹൃത്ത് സിമി സാബുവിനെ കുറിച്ച് മനസ്സുതുറക്കുന്നു.
വെറുതെയല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ സിനിമ ടെലിവിഷൻ രംഗത്ത് കടന്നു വന്ന മഞ്ജു സുനിച്ചൻ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. വെറുതെയല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ തന്നെ മഞ്ജു പരിചയപ്പെട്ട തൻറെ പ്രിയപ്പെട്ട സുഹൃത്താണ് സിമി സാബു. സിനിമയും സീരിയലും കൂടാതെ മഞ്ജു സുനിച്ചൻ സിമി സാബു നോടൊപ്പം ബ്ലാക്കിസ് ഒരു ബ്ലോഗ് ചെയ്യുന്നുണ്ടായിരുന്നു. സിമിയെക്കുറിച്ച് മഞ്ജു ഇപ്പോൾ ഫെയ്സ്ബുക്കിൽ കുറിച്ച് ഒരു കുറിപ്പ് വൈറലാകുകയാണ് കുറുപ്പിനെ പൂർണ്ണരൂപം. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോ ക്കു ശേഷം കട്ട ഫ്രണ്ട്ഷിപ്പിലായ രണ്ടു പെണുങ്ങൾ.👭 രണ്ടിനും 35+… പ്രായം കൂടുന്നത് അന്തംവിട്ടു കുന്തം വിഴുങ്ങി നോക്കി അങ്ങനെ നിൽകുമ്പോളാണ് മനസിലായത്, ഇങ്ങനെ നിൽക്കേണ്ട ആളുകൾ അല്ല ഞങ്ങൾ എന്ന്. ഞങ്ങളുടെ സൗഹൃദത്തിന് കുറെ കൂടി ത്രിൽ വേണം..😍 ഞങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യണം… ഞങ്ങൾക്ക്…