നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വി!ജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയ സാഹചര്യത്തില്‍ പ്രതിക്കെതിരെയുളള നടപടികള്‍ ഉടന്‍ ആരംഭിക്കും. വിജയ് ബാബു യുഎഇയില്‍ എവിടെയുണ്ടെന്ന് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്റ് കൈമാറിയത്. കുറ്റവാളികളുടെ കൈമാറ്റ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇയില്‍ തുടരുക എന്നത് പ്രതിക്ക് എളുപ്പമല്ല.പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസ് ഇന്നലെ അറസ്റ്റ് വാറണ്ട് കൈമാറിയത്. ഇന്നലെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്റര്‍പോള്‍ വഴിയാണ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയത്.
Category: crime
ഭര്‍ത്താവിനെ മയക്കു മരുന്നു കേസില്‍ കുടുക്കാന്‍ പഞ്ചായത്തംഗം ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
ഇടുക്കി: ഭര്‍ത്താവിനെ മയക്കു മരുന്നു കേസില്‍ കുടുക്കാന്‍ വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സൗമ്യയ്ക്ക് നല്‍കാനായി കോഴിക്കോടു നിന്ന് എംഡിഎംഎ ഇനത്തിലുള്ള മയക്കു മരുന്ന് സംഘടിപ്പിച്ചു കൊടുത്ത കോഴിക്കോട് പന്തീരാന്‍കാവ് സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്. മറ്റൊരാളില്‍ നിന്ന് സംഘടിപ്പിച്ച എംഡിഎംഎ, മുന്‍പ് പിടിയിലായ ഷെഫിന്‍ ഷായ്ക്കാണ് കൈമാറിയത് ശ്യാമാണ്. ഷെഫിന്‍ ഷാ മുഖേനയാണ് സൗമ്യയ്ക്ക് കാമുകന്‍ വിനോദ് എംഡിഎംഎ കൈമാറിയത്. വണ്ടന്‍മേട് സിഐ വി.എസ്.നവാസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി: നേഴ്‌സിംഗ് സംഘടന നേതാവായ ജാസ്മിന്‍ ഷാ പ്രതികൂട്ടില്‍
തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്തതിന് പ്രവാസി മലയാളിക്കെതിരെ നടപടി എടുപ്പിച്ചതിനു പിന്നില്‍ തട്ടിപ്പു കേസില്‍ പ്രതിയായ സംഘനാ നേതാവ്. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് വ്യാജ പ്രചരണം നടത്തിയതെന്ന് ക്രൈസ്തവ സംഘടനകളുടെ സംയുക്തവേദിയായ കാസ ആരോപിച്ചു. നേഴ്‌സുമാരെ സമരത്തിനിറക്കി പെട്ടന്ന് ഉദിച്ചു വന്ന നേതാവാണ് ജാസ്മിന്‍ ഷാ. അമൃത പോലുള്ള തെരഞ്ഞെടുത്ത ചില ആശുപത്രികളെ തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു സമരത്തിന് പിന്നിലെന്ന് തെളിയുകയും കോടിക്കണക്കിന് രൂപയുടെ പണമിടപാട് നടന്നതിന് കേസ് ഉണ്ടാകുകയും ചെയ്തതോടെ ജാസ്മിന്‍ ഷാ മുങ്ങി. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ്, ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ നമ്മുടെ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്താന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോളാണ് ജാസ്മിന്‍ ഷാ വീണ്ടും ചര്‍ച്ച ആയത്. വിശ്വസനീയമായ ഇന്റലിജന്‍സ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച ഒരു വിവരമാണ് എന്ന…
വിജയ് ബാബുവിന്റെ ഒടിടി ചിത്രങ്ങള്‍ക്ക് കുരുക്ക്, ഇന്റര്‍പോള്‍ സൈറ്റില്‍ ഫോട്ടോ; തന്ത്രപരമായ നീക്കവുമായി പൊലീസ്
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ്. വിജയ് ബാബുവിനെ കണ്ടെത്താനുള്ള റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നതിന്റെ ആദ്യപടിയായാണ് അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചത്. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ വിജയ് ബാബുവിന്റെ ഫോട്ടോ അടക്കമുള്ള കേസിന്റെ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും. റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്ത് വന്നാല്‍ നിയമപരമായി വിജയ് ബാബുവിനെ പിടികൂടി ദുബായ് പൊലീസിന് ഇന്ത്യയിലേക്ക് മടക്കി അയക്കാം. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട്, ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഏര്‍പ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു കടക്കാനുള്ള സാധ്യതയും പൊലീസ് മുന്നില്‍ കാണുന്നുണ്ട്. എന്നാല്‍ ഇന്റര്‍പോള്‍ വെബ്‌സൈറ്റില്‍ ചിത്രം വരുന്നതോടെ വിജയ് ബാബു പങ്കാളിയായ ഒ ടി ടി ചിത്രങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. വിദേശ…
കഴക്കൂട്ടത്തെ തക്കാരം ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു; അല്‍സാജ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍; പരിശോധന ശക്തമാക്കി ഹെല്‍ത്ത് സ്‌ക്വാഡ്
തിരുവനന്തപുരം: നഗരത്തില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി അടിസ്ഥാനത്തില്‍ പഴകിയ കോഴിയിറച്ചിയും മറ്റു ആഹാര സാധനങ്ങളും പിടിച്ചെടുത്തു. ഓഫീസര്‍ ഡോ.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അല്‍സാജ്, തക്കാരം, തമ്ബാനൂര്‍ ഹൈലാന്‍ഡ് എന്നീ ഹോട്ടലുകള്‍ പരിശോധിച്ചു. അല്‍സാജ് ഹോട്ടല്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനാല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന തക്കാരം ഹോട്ടലില്‍ പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും, പ്ലാസ്റ്റിക്, നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തു. കഴക്കൂട്ടം അല്‍-സാജ്, തക്കാരം എന്നീ ഹോട്ടലുകളില്‍ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റ് ഹോട്ടലുകളിലും സ്‌ക്വാഡ് പരിശോധന നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷൈനി പ്രസാദ്, അരുണ്‍, ദിവ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മേയര്‍ അറിയിച്ചു.
പ്രളയ രക്ഷാപ്രവര്‍ത്തനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ജൈസല്‍ താനൂര്‍ അറസ്റ്റില്‍
താനൂര്‍: താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെപുരക്കല്‍ ജൈസലാണ് (37- ജൈസല്‍ താനൂര്‍) അറസ്റ്റിലായത്. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് ജൈസല്‍. 2021 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. കാറില്‍ ഇരിക്കുകയായിരുന്നവരെ സമീപിച്ച് ചിത്രങ്ങള്‍ എടുക്കുകയും ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് ഗൂഗ്ള്‍ പേ വഴി 5000 രൂപ നല്‍കിയതിനു ശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്. പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും ബുധനാഴ്ച താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നും പൊലീസ് പറഞ്ഞു. താനൂര്‍ സി.ഐ ജീവന്‍ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം താനൂര്‍…
വളവിലും തിരിവിലും വാഹന പെറ്റി ക്യാമറകള്‍
തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ സ്ഥാപിക്കുന്ന സ്വകാര്യ, പൊതുമേഖലാ ഏജന്‍സികള്‍ സ്വകാര്യ വാഹനങ്ങളിലും കാമറ ഘടിപ്പിച്ച് നിരീക്ഷണം നടത്തും. കാമറയുള്ള സ്ഥലം അറിയാവുന്നതിനാല്‍ അവിടെമാത്രം നിയമലംഘനം ഒഴിവാക്കുന്നവരെ കുടുക്കാനാണ് വാഹനങ്ങളില്‍ കാമറ വച്ചുള്ള പണി. വളവുകളിലും തിരിവുകളിലും മറ്റും പൊലീസ് ചാടിവീണ് വാഹനം തടയുന്നതൊഴിവാക്കാനാണ് ‘ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സിസ്റ്റം’ എന്ന പേരിലുള്ള നിരീക്ഷണസംവിധാനം ഒരുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പിഴയായി ഈടാക്കുന്ന തുകയില്‍ 80ശതമാനവും കാമറയ്ക്കും വാഹനത്തിനും പണം മുടക്കിയ ഏജന്‍സികള്‍ക്കാണ് ലഭിക്കുക. പരമാവധി പിഴ ചുമത്തി ലാഭം കൂട്ടാനായിരിക്കും അവര്‍ ശ്രമിക്കുക. ഇതോടെ പിഴയടച്ച് വാഹനഉടമകളുടെ നടുവൊടിയും. അമിതവേഗത, സീറ്റ്ബെല്‍റ്റ്- ഹെല്‍മെറ്റില്ലാത്ത യാത്ര, മൊബൈല്‍ സംസാരം, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേരുടെ യാത്ര, അപകടകരമായ ഡ്രൈവിംഗ്, അനധികൃത പാര്‍ക്കിംഗ് എന്നിവയെല്ലാം കാമറ കണ്ടെത്തും. നിലവില്‍ ഖജനാവിലേക്കെത്തുന്ന പിഴത്തുകയില്‍ ഒരു രൂപ പോലും കുറയരുതെന്ന…
കൊല്ലാനും മടിയില്ലാത്ത സംഘം കൊച്ചിയില്‍ നിന്ന് മോഷ്ടിച്ചത് 25 ലക്ഷം വരുന്ന വസ്തുക്കള്‍; നാടോടി സ്ത്രീകള്‍ പിടിയില്‍
കൊച്ചി: അടച്ചിട്ട വീടുകളില്‍നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകള്‍ പിടിയില്‍. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ കയറി 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയില്‍ എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍, മാരിമുത്തുവിന്റെ ഭാര്യ ദേവി (22), മുത്തപ്പന്റെ കസ്തൂരി (22), കേശവന്റെ ഭാര്യ ദേവി (21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ കയറി മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മോഷണത്തിനെത്തിയ ഇവര്‍ 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്സ് വാച്ചുമടക്കം 25 ലക്ഷം…
വിജയ് ബാബുവിനെയും ദിലീപിനെയുമൊന്നും ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ല: മണിയന്‍പിള്ള രാജു
കൊച്ചി: ലൈംഗികാതിക്രമക്കേസിലെ പ്രതികളായ വിജയ് ബാബുവിനെയും ദിലീപിനെയുമൊന്നും ‘ചവിട്ടിപ്പുറത്താക്കാന്‍’ കഴിയില്ലെന്ന് ‘അമ്മ’ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു. തെറ്റുകാരന്‍ ആണെങ്കില്‍ 150 ശതമാനവും ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്നും അതേസമയം സംഘടനയിലെ അംഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. വിജയ് ബാബുവിനെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്ന് കമ്മിറ്റി ആലോചനയുണ്ടായിരുന്നു. എന്നാല്‍ സംഘടനയിലെ അംഗത്തെ സംരക്ഷിക്കുകയും വേണം. പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയും മറ്റു കാര്യങ്ങളുമൊക്കെയുണ്ടല്ലോ. നമ്മുടെ സംഘടനയുമായി ബന്ധപ്പെട്ട് ഒരാള്‍ വന്ന് ഇങ്ങനെ ചോദിച്ചു, ‘നമ്മുടെ കൈയില്‍ രണ്ട് ഓപ്ഷനാണുള്ളത്. സസ്പെന്റ് ചെയ്യുമോ. എന്താണ് പറയാനുള്ളത്.’ എന്നാല്‍ അമ്മയ്ക്ക് ഒരു ചീത്തപേരും ഉണ്ടാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ഞാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പദവിയില്‍ നിന്നും മാറിനില്‍ക്കാം. ഞാന്‍ കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയല്ലായെന്ന് ക്ലീറ്റ് ചിറ്റ് എഴുതി നല്‍കാം.’ എന്ന് അദ്ദേഹം മറുപടി നല്‍കി. അക്കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിച്ചപ്പോള്‍ അവര്‍ക്കെല്ലാം സമ്മതം. അല്ലാതെ തര്‍ക്കമൊന്നുമില്ല,…
പാകിസ്ഥാനിലേക്ക് പഠിക്കാന്‍ പോയി, പിന്നെ തീവ്രവാദത്തിലേക്ക് തിരിഞ്ഞു! ഇന്ത്യയിലേക്ക്
ശ്രീനഗര്‍: പാകിസ്ഥാനിലേക്ക് പഠിക്കാന്‍ പോയി, പിന്നീട് തീവ്രവാദികളായി മാറിയ 17 കശ്മീരി യുവാക്കള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാക ചാരസംഘടന ഐഎസ്‌ഐ ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന പുതിയ മാര്‍ഗമാണിതെന്നും, യുവാക്കള്‍ കരുതിയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരില്‍ പലരും പാകിസ്ഥാനില്‍ പഠനം നടത്തിയ കശ്മീരി യുവാക്കളാണ്. 2015 മുതലാണ് ഐഎസ്‌ഐ ഈ മാര്‍ഗം പിന്തുടരുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ പാകിസ്ഥാനില്‍ പഠനം നടത്തുന്നത് നിരുത്സാഹപ്പെടുത്തി യുജിസിയും എഐസിടിഇയും മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത് ഇതിനെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.