നൂറിന്റെ ‘നിറവില്‍’ മുംബൈ !! പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു.

മുംബൈ ഉപനഗരമായ താനെയില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു. മുംബൈയില്‍ പലയിടത്തും 99.94 രൂപയിലെത്തി നില്‍ക്കുകയാണ് ഇന്ധന വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരുടെ വില വിജ്ഞാപന പ്രകാരം പെട്രോള്‍ വില ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയും വ്യാഴാഴ്ച വര്‍ദ്ധിപ്പിച്ചു. പെട്രോള്‍, ഡീസല്‍ വില രാജ്യമെമ്ബാടും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിരിക്കയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളില്‍ ഇതിനകം 100 രൂപ കടന്ന പെട്രോളിന്റെ വില ഇന്ന് മുംബൈയിലെ താനെ നഗരത്തിലും 100 രൂപ മറി കടന്നു. താനെയില്‍ പെട്രോള്‍ ഇപ്പോള്‍ ലിറ്ററിന് 100.07 രൂപയും ഡീസലിന് ലിറ്ററിന് 91.99 രൂപയുമാണ്

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ വാഹന ഡ്രൈവര്‍മാരുടെ പ്രശ്നത്തിലിടപെട്ട് മോട്ടോര്‍ വാഹന വകുപ്പ്

ലോക് ഡൗണില്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കേരളത്തിലെ വാഹന ഡ്രൈവര്‍മാരുടെ കണക്കെടുത്തു. ബംഗാളിലാണ് കൂടുതല്‍ പേര്‍-297. അസമില്‍ 159 പേരും ജാര്‍ഖണ്ഡില്‍ 17 പേരും ആന്ധ്രാപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും കുടുങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികളെ അവരവരുടെ സംസ്ഥാനത്തെത്തിക്കാന്‍ പോയ വാഹനങ്ങളാണ് കുടുങ്ങിയത്. ആളില്ലാതെ മടങ്ങിയാല്‍ നഷ്ടം വരുമെന്നതിനാല്‍ തൊഴിലാളികള്‍ തിരികെ വരുന്നതുവരെ ഇവര്‍ അവിടെത്തന്നെ തുടരുകയായിരുന്നു. കൂടുതല്‍ ദിവസം വാഹനം നിര്‍ത്തിയിട്ടതോടെ പാര്‍ക്കിങ് സംബന്ധിച്ച പ്രശ്നവും ഉടലെടുത്തതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. ഡ്രൈവര്‍മാര്‍ കുടുങ്ങിപ്പോയ ജില്ലകളിലെ കളക്ടര്‍മാരും മറ്റുമായി കേരളത്തിലെ ഗതാഗത-മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ ചര്‍ച്ച നടത്തി. ലോക്ഡൗണ്‍ കഴിഞ്ഞശേഷം തൊഴിലാളികളെക്കൂട്ടിത്തന്നെ തിരികെ വരാമെന്ന തീരുമാനത്തിലാണ് ഡ്രൈവര്‍മാര്‍.

കനത്ത മഴയിൽ റോഡ് താഴേക്ക് പതിച്ചു; ഓടിക്കൊണ്ടിരിക്കെ ലോറി കുഴിയിൽ വീണു

ഡൽഹിയിലെ നജഫ്ഗഡ് റോഡില്‍ കനത്ത മഴയെത്തുടര്‍ന്ന് രൂപം കൊണ്ട ഗര്‍ത്തത്തിലേക്ക് ഓടിക്കൊണ്ടിരുന്നു ട്രക്ക് വീണു. ലോറി കുഴിയിലേക്ക് മറിഞ്ഞതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌. പ്രദേശവാസികള്‍ നോക്കിയിരിക്കെയാണ് കാല്‍നടപാതയോട് ചേര്‍ന്ന റോഡ് താഴേക്ക് പതിച്ചത്. പ്രദേശത്തെ മെട്രോ നിര്‍മാണവും ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അതിശക്തമായ മഴയുമാണ് ഗര്‍ത്തമുണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. മഴയില്‍ ഡൽഹിയില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. നഗരത്തില്‍ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടു. ഡൽഹി മെട്രോ അധികൃതരുടെ അശ്രദ്ധയാണ് നജഫ്ഗഢിലെ റോഡ് തകര്‍ന്ന് ഗര്‍ത്തമുണ്ടാവാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. റോഡ് തകര്‍ന്ന് അടുത്തുള്ള ചില കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.    

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവില കൂടി; വര്‍ധനവ് 18 ദിവസത്തിന് ശേഷം

18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 12 മുതല്‍ 15 പൈസ വരെയും ഡീസലിന് 15 മുതല്‍ 18 പൈസ വരെയുമാണ് കൂടിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായതിന് പിന്നാലെയാണ് വില വര്‍ധനവ്. ഫെബ്രുവരി 23 വരെ രാജ്യത്ത് ഇന്ധനവിലയില്‍ ദിനംപ്രതി വര്‍ധനവുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വില കൂട്ടിയിരുന്നില്ല. അവസാനമായി വില കൂടിയത് ഏപ്രില്‍ 15നായിരുന്നു. തെരഞ്ഞെടുപ്പും ഇന്ധനവിലക്കയറ്റം നിര്‍ത്തിയതും തമ്മില്‍ ബന്ധമില്ലെന്നാണ് വിമര്‍ശനങ്ങള്‍ക്കിടയിലും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാരിന് കീഴിലുള്ള എണ്ണക്കമ്പനികളില്‍ അടക്കം വില വ്യത്യാസമെന്നാണ് സര്‍ക്കാര്‍ വാദം. പുതിയ വില വര്‍ധനവോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ 55 പൈസയായി. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 90നും 96നും ഇടയിലാണ് ഇന്ധനവില. കൊച്ചിയില്‍ പെട്രോളിന് 90…

നന്മ വറ്റാത്ത മഹാനഗരം; രോഗികള്‍ക്ക് ആശ്രയമായി ഓട്ടോ ആംബുലന്‍സ് ഒരുക്കി അധ്യാപകന്‍

മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധികളും വെല്ലുവിളികളുമാണ് ഉയര്‍ത്തിയത്. ആരോഗ്യമേഖലയിലെ തകര്‍ച്ചയും അത്യാസന്ന നിലയിലുള്ള രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കി. ഓക്‌സിജന്റെയും മരുന്നുകളുടെയും ലഭ്യതക്കുറവ് പോലെ നഗരം നേരിട്ട മറ്റൊരു വലിയ പ്രതിസന്ധിയാണ് ആംബുലന്‍സിന്റെ അഭാവം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രികളില്‍ എത്തിക്കുവാന്‍ തക്ക സമയത്ത് ആംബുലന്‍സുകള്‍ ലഭിക്കാതെ മരണമടഞ്ഞ രോഗികളുടെ എണ്ണം നിരവധിയാണ്. ആശുപത്രികളില്‍ പോകാനും ടെസ്റ്റുകള്‍ എടുക്കാനും യാത്ര ചെയ്യാന്‍ കഴിയാതെ വലിയൊരു വിഭാഗം സാധാരണക്കാര്‍ വലയുമ്ബോഴാണ് ദത്താത്രയ സാവന്ത് എന്ന അധ്യാപകന്റെ സേവനം മഹത്തരമാകുന്നത്. നിലവില്‍ ഒരു ഓട്ടോ ഡ്രൈവറായി മാറിയിരിക്കയാണ് സാവന്ത്. തന്റെ ഓട്ടോറിക്ഷയെ ചെറിയ ആംബുലന്‍സായി മാറ്റിയാണ് കോവിഡ് രോഗികളെ അദ്ദേഹം ആശുപത്രികളിലെത്തിക്കുന്നത്. പി പി ഇ കിറ്റ് ധരിച്ചും മറ്റ് സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് ഓട്ടോറിക്ഷയില്‍ രോഗികളെ ആശുപത്രികളിലെത്തിക്കുന്നത്. ദത്താത്രയ സാവന്ത് എന്ന അധ്യാപകന്റെ സേവനം ഇതിനകം ഒട്ടേറെ…

ഏറ്റക്കുറച്ചിലുകളില്ല; രാജ്യത്ത് തുടർച്ചയായി പതിനെട്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

രാജ്യത്തുടനീളം തുടർച്ചയായി 18 ദിവസത്തേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോൾ, ഡീസൽ വിലകൾക്കായുള്ള അവസാന വില പരിഷ്കരണം ഏപ്രിൽ 15 -നാണ് പ്രഖ്യാപിച്ചത്. വർഷത്തിന്റെ തുടക്കത്തിൽ, ഫെബ്രുവരി മുതൽ ഇന്ധന വില പുതിയ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് വിലവർധനവ് തുടരുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ മാറ്റമില്ലാതിരുന്ന വില ഇപ്പോൾ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. നിലവിൽ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 90.40 രൂപയും ഡീസലിന് ലിറ്ററിന് 80.73 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ നിരക്ക് നൽകുന്ന നഗരമാണ് മുംബൈ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോൾ 96.83 രൂപയ്ക്ക് വിൽക്കുന്നു. നഗരത്തിൽ ഒരു ലിറ്റർ ഡീസൽ 87.81 രൂപയാണ് വില. ചരക്ക് കൂലി, പ്രാദേശിക നികുതി, വാറ്റ്, ഡീലർ കമ്മീഷൻ…

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ബൊലേറോ. പ്രതിമാസ വില്‍പ്പനയില്‍ മികച്ച വില്‍പ്പനയാണ് വാഹനം കാഴ്ചവെയ്ക്കുന്നതും.എന്നാല്‍ ശ്രേണിയില്‍ മത്സരം ശക്തമായതോടെ പുതുക്കിയ ബൊലേറോ ഈ വര്‍ഷം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. 2021 ബൊലേറോയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. ബൊലേറോയില്‍ വരുത്തിയ മാറ്റങ്ങള്‍ സൗന്ദര്യാത്മകമാണ്. എന്നിരുന്നാലും, ഏറ്റവും ശ്രദ്ധേയമായ അപ്ഡേറ്റുകളിലൊന്നാണ് ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീം. ഫ്രണ്ട് ഫാസിയയും ബമ്പറും ബ്രൗണ്‍ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് റെഡ് കളര്‍ ഓപ്ഷനെ തികച്ചും വ്യത്യസ്തമാക്കുന്നു. ഇതിന് പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ഗ്രില്ലും ബമ്പറും മാറ്റമില്ലാതെ കൊണ്ടുപോയിട്ടുണ്ടെങ്കിലും ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളില്‍ ചെറുതായി പുതുക്കിയ ഇന്റേണലുകള്‍ കാണപ്പെടുന്നു. ഈ പ്രത്യേക പതിപ്പില്‍ ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ ഇല്ല. ബോഡി-കളര്‍ യൂണിറ്റുകള്‍ക്ക് പകരം കറുത്ത ORVM- കളും ഇതിന് ലഭിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ബൊലേറോയ്ക്ക് ലഭിക്കുന്ന…

20 ഓക്‌സിജന്‍‍ എക്‌സ്പ്രസ്സുകള്‍ യാത്ര പൂര്‍ത്തിയാക്കി; 7 ഓക്‌സിജന്‍ എക്‌സ്പ്രസ്സുകള്‍ യാത്ര തുടരുന്നു

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) എത്തിച്ച്‌ ആശ്വാസം പകരുന്നതിനുള്ള യാത്രാദൗത്യം ഇന്ത്യന്‍ റെയില്‍വേ തുടര്‍ന്നുകൊണ്ടിരിക്കുന്നു.ഇതുവരെ, ഇന്ത്യന്‍ റെയില്‍വേ 76 ടാങ്കറുകളിലായി ഏകദേശം 1125 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് . മഹാരാഷ്ട്ര (174 മെട്രിക് ടണ്‍), ഉത്തര്‍പ്രദേശ് (430.51 മെട്രിക് ടണ്‍), മധ്യപ്രദേശ് (156.96 മെട്രിക് ടണ്‍), ദല്‍ഹി (190 മെട്രിക് ടണ്‍), ഹരിയാന (109.71 മെട്രിക് ടണ്‍), തെലങ്കാന (63.6 മെട്രിക് ടണ്‍)- എന്നിവയാണവ. ഇരുപത് ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ ഇതിനകം യാത്ര പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതുകൂടാതെ 27 ടാങ്കറുകളിലായി ഏകദേശം 422 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ വഹിച്ചുകൊണ്ടുള്ള 7 ഓക്‌സിജന്‍ എക്‌സ്പ്രസ്സുകള്‍ യാത്ര തുടരുന്നു. സംസ്ഥാനങ്ങള്‍ ആവശ്യപെടുന്നതനുസരിച്ച്‌ കഴിയുന്ന വേഗതയില്‍ കഴിയുന്നത്ര മെഡിക്കല്‍ ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ..

24 ലക്ഷത്തിന്റെ സൂപ്പർബൈക്ക് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ

കൊച്ചി: ബൈക്കുകളുടേയും ബുള്ളറ്റുകളുടേയും കടുത്ത ആരാധകനാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഹീറോ ഹോണ്ട സി ടി 100 മുതല്‍ താന്‍ ആദ്യമായി സ്വന്തമാക്കിയ പള്‍സറിന്റെ ഓര്‍മകളുമൊക്കെ മുമ്ബും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി ടി, ബജാജ് പള്‍സര്‍, ക്ലാസിക് ഡെസേര്‍ട്ട് സ്‌റ്റോം, ജാവ പരേക്ക് തുടങ്ങിയ മോഡലുകളെല്ലാം സ്വന്തമാക്കായിട്ടുണ്ട് താരം. എന്നാല്‍, ഇപ്പോള്‍ 23 ലക്ഷത്തിന്റെ ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് ഡ്യൂക്കാറ്റി പാനിഗാലെ വി2 കൂടി സ്വന്തമാക്കി താരം. സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും താരം വ്യക്തമാക്കി. വൈറ്റില ഷോറൂമില്‍ നിന്നാണ് ബൈക്ക് താരം വാങ്ങിയത്. പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ഡുക്കാറ്റിയുടെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയായ പാനിഗാലേയിലേക്ക് 2020 ആഗസ്റ്റിലാണ് പുതുക്കിയ വി2വിനെ എത്തിച്ചത്. കോര്‍ണറിംഗ് എബിഎസ് ഉള്‍പ്പെടെ കിടിലന്‍…

ആഡംബരവും ബുദ്ധിയും നിറച്ച് ബെൻസ് ഇ–ക്ലാസ്

തൊണ്ണൂറുകളുടെ പകുതിയിൽ ഇ ക്ലാസിലൂടെയായിരുന്നു ഇന്ത്യൻ വിപണിയിലേക്കുള്ള ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ അരങ്ങേറ്റം. അന്നു തൊട്ടിങ്ങോട്ട് മെഴ്സിഡീസ് ബെൻസ് നമ്മുടെ മനസിൽ ഒരു പ്രത്യേക സ്‌ഥാനമാണുള്ളത്. ലോകോത്തര ആഡംബര വാഹന നിർമാതാക്കൾ പലരുമെത്തിയെന്ക്കിലും ബെൻസിന്റെ തലയെടുപ്പിന് കുറവൊന്നും വന്നിട്ടില്ല.വിപണിയിലെ ആധിപത്യത്തിന് ഇ-ക്ലാസ് നൽകിയ അടിത്തറ ഇന്നും ബെൻസിന് മുതൽക്കൂട്ടാണ്.പുറത്തിറങ്ങിയ നാൾ മുതൽ ഏകദേശം 41000ല്‍ അധികം ഇ ക്ലാസുകളാണ് ഇന്ത്യൻ നിരത്തിലെത്തിയിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം വിൽപന വിൽപന നടന്ന ലക്ഷ്വറി എക്സിക്യൂട്ടീവ് സെഡാനും ഇതുതന്നെ.   ആഡംബരവും സ്റ്റൈൽ ഒരുപോലെ ഒത്തിണങ്ങിയ ബെൻസിന്റെ മോഡലാണ് ഇ ക്ലാസിന്റെ ലോങ് വീൽ ബെയ്സ്. ഇ ക്ലാസിന്റെ ലോങ് വീൽ ബെയ്സ്. ഇ ക്ലാസിന്റെ ലോങ് വീൽബെയ്സ് പതിപ്പുള്ള ഏക റൈറ്റ് ഹാൻഡ് വിപണിയും ഇന്ത്യ തന്നെയാണ്. ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ, ‍ഡീസൽ എൻജിനുകള്‍…