യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെടിയേറ്റ വിദ്യാത്ഥി പാതിവഴിയിൽ തിരികെ പോയെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. വിദ്യാർത്ഥിയെ അതിർത്തിയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടത്. ഈ വിയോഗ വാർത്ത ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് രാജ്യം മുക്തിനേടും മുൻപേയാണ് മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിക്ക് കൂടി വെടിയേറ്റുവെന്ന വാർത്ത പുറത്ത്…
Category: accident
ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
കൊട്ടാരക്കര: എംസി.റോഡില്‍ ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. തൃക്കണ്ണമംഗല്‍ പൊയ്കയില്‍ വീട്ടില്‍ ജോയിച്ചന്‍(റിട്ട. ജെസിഒ-63) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന പുനലൂര്‍ സ്വദേശി ശ്രീനാഥ് (23), ആഷിക്ക് (21) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്ബതോടെയാണ് സംഭവം. എംസി റോഡില്‍ ലോവര്‍ കരിക്കത്താതാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തു നിന്നെത്തിയ ബൈക്ക് എതിര് ദിശയില്‍ നിന്ന് വന്നു പെട്രോള്‍ പമ്ബിലേക്കു തിരിയുന്നതിനിടെ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയിച്ചനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പിന്നീട് വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എറണാകുളം കല്ലൂരില്‍ ട്രാഫിക് ഹോം ഗാര്‍ഡ് സൂപ്പര്‍ വൈസര്‍ ആയിരുന്നു ജോയിച്ചന്‍. ഭാര്യ: റോസമ്മ ജോയി. മക്കള്‍: ജാന്‍സി സുരേഷ്, റെനി ബിബു. മരുമക്കള്‍: അഡ്വ.സുരേഷ് നായര്‍, ഹവില്‍ദാര്‍ ബിബു ജോര്‍ജ് (രാജസ്ഥാന്). സംസ്കാരം നാളെ…
യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണം; 10 മരണം
യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈൻ പറഞ്ഞു. അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി ബുദ്ധിമുട്ടുന്ന യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ യുക്രൈൻ അംബാസിഡർ അവകാശപ്പെട്ടു. യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ അംബാസിഡർ പറഞ്ഞു. ഇതിനു പിന്നാലെ യുഎന്നിൽ റഷ്യ−യുക്രൈൻ അംബാസിഡർമാർ തമ്മിൽ വാക്കേറ്റമുണ്ടായി. സെക്യൂരിറ്റി കൗൺസിലിൻ്റെ തലവനായ റഷ്യയോട് സ്ഥാനമൊഴിയാൻ യുക്രൈൻ അംബാസിഡർ ആവശ്യപ്പെട്ടു. യുദ്ധക്കുറ്റവാളികൾക്ക് പാപമോചനമില്ല എന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി സ്ഥാനമൊഴിയണമെന്നാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ നിലപാട്. പുതിയ സർക്കാർ…
ബാബുവിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്; അതൃപ്തി അറിയിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍; സംഭവത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
പാലക്കാട്: ചെറാട് കൂര്‍മ്ബാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരേ കേസെടുക്കുന്നതില്‍ അതൃപ്തി അറിയിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംരക്ഷിത വനം മേഖലയില്‍ അതിക്രമിച്ച് കയറിയതിന് കേരള ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി പ്രതികരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തുകയാണ്. ബാബു കയറിയ കൂര്‍മ്ബാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ബബുവിനെതിരേ കേസെടുക്കാന്‍ തീരുമാനമായത് എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ബാബു കയറിയ കൂര്‍മ്ബാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ…
മുകളിലെത്തി മലയില്‍ കൊടി നാടിയിട്ടേ വരൂ എന്ന് പറഞ്ഞു, കൂടെപ്പോയത് നിര്‍ബന്ധിച്ചപ്പോള്‍: ബാബുവിനൊപ്പം മല കയറിയ കുട്ടി
പാലക്കാട് : ട്രെക്കിങിന് പോയി മലമ്ബുഴ ചെറാട് കൂര്‍മ്ബാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുനൊപ്പം ഉണ്ടായിരുന്നത് ഒന്‍പത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍. ബാബു നിര്‍ബന്ധിച്ചിട്ടാണ് മല കയറാന്‍ പോയതെന്നും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. പകുതി ദൂരം മാത്രമാണ് താനും കൂട്ടുകാരനും മല കയറിയത്. ദാഹിച്ചപ്പോള്‍ താഴെ ഇറങ്ങുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. ‘ഞങ്ങള്‍ കളിച്ച് കൊണ്ടിരിക്കുമ്ബോഴാണ് ചേട്ടന്‍ മല കയറാന്‍ വന്ന് വിളിക്കുന്നത്. അമ്മ ഈ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. ആദ്യമായിട്ടാണ് മല കയറാന്‍ പോകുന്നത്. രാവിലെ 10 മണിയോടെയാണ് മല കയറാന്‍ തുടങ്ങിയത്. പകുതി ദൂരം കയറിയപ്പോള്‍ ക്ഷീണിച്ചു. ഇനി വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ മുകളിലേക്ക് കയറാന്‍ ചേട്ടന്‍ നിര്‍ബന്ധിച്ചു. ഇതോടെയാണ് അല്‍പ്പദൂരം കൂടി കയറിയത്. എന്നാല്‍, ഇനി വരുന്നില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ മുകളിലേക്ക് തനിയെ പോകുമെന്നും അവിടെയെത്തി മലയില്‍ കൊടി നാടിയിട്ടേ വരൂ എന്നാണ്…
പറന്നുയരുന്നതിനിടെ എഞ്ചിന്റെ ഭാഗം താഴേയ്‌ക്ക് പതിച്ചു; സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്
മുംബൈ: പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്റെ ഒരു ഭാഗം താഴേയ്‌ക്ക് പതിച്ച് അപകടം. എഞ്ചിന്റെ നീക്കം ചെയ്യാവുന്ന ഭാഗമാണ് വിമാനത്തില്‍ നിന്ന് താഴേയ്‌ക്ക് പതിച്ചത്. എഞ്ചിന്റെ ഭാഗം നഷ്ടപ്പെട്ടങ്കിലും മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഗുജറാത്തിലെ ഭുജ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. അലയന്‍സ് എയര്‍ എടിആര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എഞ്ചിന്റെ പൊട്ടി വീണ ഭാഗം റണ്‍വേയില്‍ നിന്ന് കണ്ടെത്തി. എഞ്ചിനെ തണുപ്പിക്കാനും മറ്റ് പൊടികളില്‍ നിന്ന് സംരക്ഷിക്കാനും ഉപയോഗിക്കുന്ന ഭാഗമാണ് പൊട്ടി താഴേയ്‌ക്ക് പതിച്ചത്.സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 6:30 നാണ് വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നത്. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ ഇറങ്ങാനിരുന്ന വിമാനം അുപകടത്തില്‍പ്പെട്ടിരുന്നു. ലാന്‍ഡ് ചെയ്യുന്നതിനിടെ ശക്തമായ കാറ്റില്‍ വിമാനം ആടിയുലയുകയായിരുന്നു. ടയര്‍ റണ്‍വേയില്‍ തൊട്ടതോടെ വിമാനം കാറ്റില്‍ ആടി ഉലയുകയായിരുന്നു. പൈലറ്റ്…
ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കരങ്ങളിലേറി ബാബു ജീവിതത്തിലേക്ക്; മലമുകളില്‍ എത്തിച്ചത് നാല്‍പ്പത് മിനിറ്റില്‍
പാലക്കാട്: മലമ്ബുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്ബിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും. രാജ്യത്തെ ഏതു കോണിലും ഏതു മനുഷ്യനും ആപത്തില്‍ തുണയാകുന്ന അവസാനം വാക്ക് തന്നെയാണ് അതിര്‍ത്തി കാക്കുന്ന ധീരന്മാര്‍ കാണിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിക്ക് മാത്രമല്ല ഏതൊരു മൂലയില്‍ ഏതൊരു കുഞ്ഞ് ജീവനും ഉടയോന്മാരാണെന്നു കാട്ടി. ഇന്നു രാവിലെ തന്നെ സൈന്യം വെള്ളവും ഭക്ഷണവും നല്‍കി്. ബാബുവിനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം ഫോണില്‍ അറിയിച്ചത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട്…
കളമശേരിയില്‍ സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്ന കമ്ബനില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കൊച്ചി: കളമശേരിയില്‍ സുഗന്ധവ്യഞ്ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. എച്‌എംടി റോഡില്‍ മെഡികല്‍ കോളജിനടുത്ത് കിന്‍ഫ്രയ്ക്ക് സമീപം ഗ്രീന്‍ കെയര്‍ എന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് കമ്ബനിയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. പുലര്‍ചെയാണ് സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്ന കമ്ബനിക്ക് തീ പിടിച്ചത്. സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം തീ കണ്ടത്. തീ ആളിപ്പടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് വിവരം. സ്ഥലത്ത് അഗ്‌നിശമന സേന ജീവനക്കാരെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി; ഒരു വ്യക്തിക്കായുള്ള കേരള ചരിത്രത്തിലെ വലിയ രക്ഷാദൗത്യം. സൈനികന്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ചു
പാലക്കാട് | മലമ്ബുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനായി രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്. ബാബുവിന് അടുത്തെത്തിയ രക്ഷാദൗത്യ സംഘം വെള്ളവും ഭക്ഷണവും നല്‍കി. 9.10 ഓടെയാണ് വെള്ളം ബാബുവിന് നല്‍കാന്‍ കഴിഞ്ഞത്. ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് കൈമാറി. ബാബു കുടുങ്ങി 40 മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞത്. റോപ്പ് ഉപയോഗിച്ചാണ് സൈന്യം ബാബുവിന് അടുത്തേക്ക് മല ഇറങ്ങുന്നത്. ബാബു നില്‍ക്കുന്നതിന് സമാന്തരമായാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ബാബു പൂര്‍ണ ആരോഗ്യവനാണ്. എഴുനേറ്റ് നില്‍ക്കുന്നുണ്ട്. ഡ്രോണ്‍ ക്യാമറയെ നോക്കി ബാബു പുഞ്ചിരിക്കുന്ന പുതിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ സര്‍ക്കാറിന്റെ എല്ലാ ഫോഴ്‌സും സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കോയമ്ബത്തൂരില്‍ നിന്ന് വലിയ ഒരു ഡ്രോണ്‍ എത്തിച്ച് ബാബുവിന് വെള്ളമെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മലയാളി കൂടിയായ ലഫ്. കേണല്‍ ഹേമന്ദ്…
പതിനാറുകാരിയെ വീടിനുപിറകില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: പതിനാറു വയസുകാരി പെണ്‍കുട്ടിയെ വീടിനു പിറകില്‍ പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പനയത്താണ് സംഭവം. പനയം ചിറ്റയം സ്വദേശികളായ എഡിസന്റെയും ഹേമയുടെയും മകള്‍ ഹന്നയാണ് മരിച്ചത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള ദുഖത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ആറു മണിക്ക് അലാറം വച്ച് കുട്ടി ഉണര്‍ന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാര്‍ കണ്ടു. പതിവായി പുലര്‍ച്ചെ ഉണര്‍ന്ന് വീടിനു പിന്നിലിരുന്ന് പഠിക്കുന്ന പതിവുളളതിനാല്‍ വീട്ടുകാരാരും ഇത് കാര്യമായി എടുത്തുമില്ല. എന്നാല്‍, ഏഴു മണിയായിട്ടും കുട്ടിയെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ പിന്‍വശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചിറ്റയം സെന്റ് ചാള്‍സ് ബെറോമിയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹന്ന. സ്‌കൂളില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമം ഹന്നയ്ക്കുണ്ടായിരുന്നെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ…