സ്‌കൂട്ടറിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെ കുട നിവര്‍ത്തി; സ്‌കൂട്ടറിന്റെ വേഗത കൂടിയതോടെ കുടയ്ക്ക് കാറ്റുപിടിച്ച്‌ റോഡിലേക്ക് തെറിച്ചു വീണു; നെടുങ്കണ്ടത്ത് യുവതിക്ക് ദാരുണാന്ത്യം

നെടുങ്കണ്ടം: സ്‌കൂട്ടറിന് പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെ കുട നിവര്‍ത്തിയ വീട്ടമ്മ സ്‌കൂട്ടറില്‍ നിന്നു വീണു മരിച്ചു. നെടുങ്കണ്ടം സന്യാസിയോട പുത്തന്‍പുരക്കല്‍ ഷാജിയുടെ ഭാര്യ സബിത (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ സന്യാസിയോടക്ക് സമീപമാണ് സംഭവം. ജോലിക്ക് പോകുന്നതിനായി ഇറങ്ങിയ വീട്ടമ്മ പരിചയക്കാരന്റെ സ്‌കൂട്ടര്‍ കൈകാണിച്ചു നിര്‍ത്തി കയറുകയായിരുന്നു. നേരിയ മഴ ഉണ്ടായിരുന്നതിനാല്‍ വീട്ടമ്മ സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്നത് കുട നിവര്‍ത്തി.

ഇതിനിടെ സ്‌കൂട്ടറിന്റെ വേഗത കൂടിയതോടെ കുടയ്ക്ക് കാറ്റുപിടിച്ച്‌ വീട്ടമ്മ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഉടന്‍തന്നെ നാട്ടുകാര്‍ വീട്ടമ്മയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന തേഡ്ക്യാമ്ബ് സ്വദേശിയായ 19കാരനെതിരെ പൊലീസ് കേസെടുത്തു.

ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Related posts

Leave a Comment