തന്ത്രിയുടെ നിലപാടിന് അംഗീകാരം.ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല.ഈ വര്‍ഷത്തെ ഉത്സവം ഉപേക്ഷിച്ചു.

മിഥുനമാസ പൂജകള്‍ക്ക് ശബരിമല നട തുറക്കുമ്ബോള്‍ ഭക്തരെ അനുവദിക്കരുതെന്നും ഉത്സം മാറ്റിവയ്ക്കണമെന്നുമുള്ള തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഈ ആവശ്യം ഉന്നയിച്ച്‌ തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്ത്രിയുമായിആലോചിച്ചാണ് ക്ഷേത്രം തുറക്കാന്‍ തീരുമാനിച്ചതെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു സ്വീകരിച്ചത്.വാസുവിന്റെ നിലപാടിനെ പൂര്‍ണമായും ഇപ്പോള്‍ സര്‍ക്കാര്‍ തള്ളിയെന്നതാണ് ശ്രദ്ധേയം.

കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തത്ക്കാലം ഭക്ത ജനങ്ങളുടെ സാന്നിധ്യം ഒഴിവാക്കണമെന്നായിരുന്നു തന്ത്രി ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപെപട്ടിരുന്നത്. ഞായറാഴ്ച ക്ഷേത്രം തുറക്കാനിരിക്കേയാണ്തന്ത്രി നിര്‍ദേശം മുന്നോട്ടുവച്ചത്. 19ന് തുടങ്ങുന്ന ഉത്സവത്തില്‍ ജനസാന്നിധ്യമുണ്ടാവുമെന്നതിനാല്‍ ഉത്സവ ചടങ്ങുകള്‍ മാറ്റിവായ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഭക്തജനങ്ങള്‍ക്കുള്ള വിലക്ക് തുടരാനും ഇക്കൊല്ലത്തെ ഉത്സവം ഉപേക്ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

ഉത്സവം ചടങ്ങ് മാത്രമാക്കിയാലും പരികര്‍മ്മികളും സഹായികളുമൊക്കെയായി കുറച്ചുപേര്‍ വേണ്ടിവരും. ഇവരിലാര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാവരും നിരീക്ഷണത്തിലാകും. മേല്‍ശാന്തിമാര്‍ മലയിറങ്ങാത്ത പുറപ്പെടാ ശാന്തിമാരാണെന്നതും ശ്രദ്ധിക്കേണ്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.തന്ത്രി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതും ദേവസ്വം ബോര്‍ഡ് നിലപാട് തള്ളിയതും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

Related posts

Leave a Comment