തലസ്ഥാനത്തെ ഞെട്ടിച്ച ലൈംഗീക പീഡനം; ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ച്‌ കൂട്ട മാനഭംഗത്തിനിരയാക്കിയ യുവതി ഗുരുതരാവസ്ഥയില്‍; അബോധാവസ്ഥയില്‍ കഴിയുന്ന യുവതിയുടെ‍ ഭര്‍ത്താവടക്കം നാല് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ( 05.06.2020) തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ച്‌ ബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗ കേസില്‍ ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് അന്‍സാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

അബോധാവസ്ഥയിലായതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളു. കണിയാപുരം സ്വദേശിയാണ് യുവതി. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തില്‍ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു ഇത്. നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച്‌ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.

സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതി വഴിയില്‍ നിന്ന് ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നതും പ്രശ്‌നത്തില്‍ ഇടപ്പെടുകയും ചെയ്തത്.

യുവതിയെ നാട്ടുകാര്‍ കണിയാപുരത്തുള്ള അവരുടെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയന്‍കീഴ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവര്‍.

Related posts

Leave a Comment