പൊലീസ് ജീപ്പിനു മുകളിൽ വച്ച് പരാതി എഴുതി; സിപിഎം നേതാവിനെ മർദിച്ച് പൊലീസ് ഡ്രൈവർ, സസ്പെൻഷൻ

പത്തനംതിട്ട: സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി. രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിനു മുകളിൽ വച്ചു പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ രഘുകുമാർ ഇരുവർക്കും നേരെ തിരി‌യുകയായിരുന്നു. പിന്നാലെ രാജേഷ് കുമാർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും രഘുകുമാറിനെതിരെ പരാതി നൽകുകയുമായിരുന്നു.

നയിക്കാൻ സംസ്ഥാന നേതാക്കളും; ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും. 30 സംഘടനാ ജില്ലകളിൽ 27 ഇടത്തെ അധ്യക്ഷന്മാരെയാണ് ബിജെപി പ്രഖ്യാപിച്ചത്. അതേസമയം പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാതികൾ ഉയർന്നിട്ടുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്, ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളിലാണ് തര്‍ക്കം തുടരുന്നതിനാൽ തീരുമാനം മാറ്റിവെച്ചത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡൻ്റുമാരെയെല്ലാം ഒഴിവാക്കി. സംസ്ഥാന നേതാക്കളെ ഉൾപ്പടെ ജില്ലാ പ്രസിഡൻ്റുമാരായി നിയമിച്ചാണ് ബിജെപിയിലെ നേതൃമാറ്റം. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മുരളീധര വിഭാഗക്കാരാണ്. ജില്ലാ അധ്യക്ഷന്മാർക്ക് പിന്നാലെ സംസ്ഥാന പ്രസിഡൻ്റിൻ്റെ കാര്യത്തിൽ വൈകാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തേക്കും. ‘മിഷൻ കേരള’യുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണൻ, സന്ദീപ് വചസ്പതി അടക്കമുള്ള സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കിയത്. അതേ സമയം തിരുവനന്തപുരത്തെ കരമന ജയൻ്റെ നോമിനേഷനെതിരെ പരാതിയുണ്ട്. പ്രായപരിധി 60…

വയനാട്ടിലെ നരഭോജി കടുവ ചത്തനിലയിൽ

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്തനിലയിൽ കണ്ടെത്തി. പീലക്കാവ് ഭാഗത്താണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളുണ്ടെന്ന് റിപ്പോർട്ട്. ആളെക്കൊല്ലി കടുവ ചത്തതായി വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ വനംവകുപ്പ് സംഘാംഗങ്ങൾ കടുവയെ അവശനിലയിൽ കണ്ടത്. കടുവയുടെ കഴുത്തിൽ രണ്ട് വലിയ മുറിവുകളുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. അവശനിലയായിരുന്ന കടുവ രണ്ടരയോടെ ചാവുകയായിരുന്നു. മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പ്രാഥമിക നിഗമനം.കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.പോസ്റ്റ് മോർട്ടം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയെ വെടി വെച്ചിട്ടില്ലെന്നും അധികൃതർ പ്രതികരിച്ചു. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് ജഡം കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും…

ചൂരൽമല മുണ്ടക്കൈ ദുരന്തം: കാണാതായ 32 പേരുടെ ലിസ്റ്റ് അംഗീകരിച്ചു; മരണം രജിസ്റ്റർ ചെയ്യാം, ബന്ധുക്കൾക്ക് ആനുകൂല്യം ലഭിക്കും

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്. ആദ്യ ദിവസം തിരിച്ചറിഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു. കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തിൽ ഡിഎൻഎ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 മൃതദേഹം/ഭാഗങ്ങൾ അവിടെ നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. കണ്ണൂർ ഫോറെൻസിക് സയൻസ് ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 മൃതദേഹം/ഭാഗങ്ങൾ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി…

സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവം: അക്രമിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

മുംബൈ : വീട്ടിൽ അതിക്രമിച്ചു കയറി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രതിയെന്നു സംശയിക്കുന്നയാളാണു പിടിയിലായതെന്നാണു സൂചന. കസ്റ്റഡിയിലുള്ള ഇയാളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.ബാന്ദ്ര പൊലീസ് ഇയാളെ സ്റ്റേഷനിൽ എത്തിക്കുന്ന വിഡിയോ പുറത്തുവന്നു. ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നാണു വിവരം. ഇയാളാണോ സെയ്ഫിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതും കുത്തിയതും എന്നു സ്ഥിരീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിനു ശേഷം വേഷം മാറി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ്ഇയാളെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു. 20 സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റിൽ സെന്റ് തെരേസാ സ്കൂളിനു സമീപമുള്ള സദ്ഗുരു ശരൺ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിൽ 10000 ചതുരശ്ര അടി വസതിയിലാണു താരകുടുംബം താമസിക്കുന്നത്.

എറണാകുളത്ത് അടിയേറ്റ് മരിച്ചത് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ; പ്രതി എത്തിയത് ഇരുമ്പ് പൈപ്പുമായി

കൊച്ചി: എറണാകുളത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. എറണാകുളം ചേന്ദമംഗലത്താണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേരെയാണ് കൊലപ്പെടുത്തിയത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകവുമായി ബന്ധപ്പെട്ട് ഋതു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവരുടെ സമീപവാസിയാണ് ഋതു. സംഭവസ്ഥലത്ത് എത്തിയ വടക്കേക്കര പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന ഋതു സംഭവ ദിവസവും തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്. പോലീസ് സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശവാസികളിൽ നിന്നും പോലീസ് വിവരങ്ങൾ തേടും. ഇന്ന് വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല. കസ്റ്റഡിയിലുള്ള…

ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി, അമ്മ സിന്ധുവിനെ വെറുതെ വിട്ടു

തിരുവനന്തപുരം : കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാവിധി നാളെ. കാമുകനായ മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി.ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്കു സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്യ്ക്കു വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ് എന്നും പൊലീസ് കണ്ടെത്തി. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. കഴിഞ്ഞ…

നിലമ്പൂരിൽ കാട്ടാന ആക്രമണം: ആദിവാസി സ്ത്രീ മരിച്ചു

നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണു മരിച്ചത്. വീടിനു തൊട്ടുപിറകിൽ വനത്തിൽ ആടിനെ പോറ്റാൻ പോയതായിരുന്നു. ബുധനാഴ്ച രാവിലെ 11.30ന് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 10 ദിവസം മുൻപ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി യുവാവ് പൂച്ചപ്പാറ മണി (40) മരിച്ചിരുന്നു.

ഒടുവിൽ ജയിലിന് പുറത്തിറങ്ങി ബോബി ചെമ്മണ്ണൂർ, ഇന്നലെ തുടർന്നത് സഹതടവുകാരെ സഹായിക്കാനെന്ന്; ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് രാവിലെ 9:45 ഓടെ പ്രതിഭാഗം അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ചതോടെ 10 മിനിറ്റിനകം ബോബി ചെമ്മണ്ണൂർ ജയിൽമോചിതനായി. സഹതടവുകാരെ സഹായിക്കാൻ വേണ്ടിയാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ ജയിൽമോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാലിത് കോടതിയലക്ഷ്യമല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ കൂട്ടാക്കാതെ അദ്ദേഹം കാറിൽ കയറി മടങ്ങി. ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കാതെ റെസ്റ്ററൻ്റുകാരുടെ പരാതിയിൽ ശിക്ഷ അനുഭവിക്കുന്നവർ ജയിലിൽ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ജാമ്യം കിട്ടിയിട്ടും പണമടയ്ക്കാൻ സാധിക്കാതെ അവർ വിഷമിക്കുന്നു. 26 ഓളം പേർ തന്നെ സമീപിച്ചപ്പോൾ അത് പരിഹരിക്കാമെന്ന് താൻ പറഞ്ഞു. അതിനുള്ള സമയത്തിന് വേണ്ടിയാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം…

‘കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ല’: ജാമ്യം നൽകാമെന്ന് ഹൈക്കോടതി; ബോബി പുറത്തേക്ക്

കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയിൽ വിധി ഉച്ചകഴിഞ്ഞ് 3.30ന്. ജാമ്യാപേക്ഷയിൽ വിധി കേട്ട ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻജാമ്യം അനുവദിച്ചേക്കുമെന്ന് വാക്കാൽ സൂചിപ്പിച്ചു. ബോബിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ‍‍‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബിതനിക്കെതിരെ തുടർച്ചയായി ലൈംഗികാധിക്ഷേപവും അപകീർത്തികരവുമായ പരാമർശങ്ങളും നടത്തുന്നുവെന്ന്…