ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയിൽ.
കുപ്രസിദ്ധ ഗുണ്ടയുടെ ബർത്ത് ഡേ പാർട്ടിക്കായി ഒത്തുകൂടിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.
കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിൻ്റെ പിറന്നാൾ ആഘോഷിക്കുന്നതിനിടെയാണ് സംഭവം.
ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളാണ് നിതീഷിൻ്റെ വീട്ടിൽ ഒത്തുകൂടിയത്.
രഞ്ജിത് ശ്രീനിവാസൻ വധക്കേസിൻ്റെ വിധി വന്നതിന് പിന്നാലെ ഷാൻ വധക്കേസിൽ ജ്യാമ്യത്തിൽ നിൽക്കുന്ന
പ്രതിയായ മണ്ണഞ്ചേരി സ്വദേശി അതുൽ ഉൾപ്പെടെയുള്ളവർ ഒത്തുകൂടിയത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
കായംകുളം എരുവ നെടുവക്കാട്ട് വീട്ടിൽ നിതീഷ് കുമാർ, ആലപ്പുഴ മണ്ണഞ്ചേരി ഒറ്റകണ്ടത്തിൽ അതുൽ, പത്തിയൂർ വിനീത് ഭവനത്തിൽ വിജീഷ്,
കൃഷ്ണപുരംതെക്കേതിൽ പുത്തൻപുര വീട്ടിൽ അനന്ദു, ഇടുക്കി മുളക് വള്ളി കുത്തനാപിള്ളിൽ അലൻ ബെന്നി,
തൃശൂർ തൃക്കല്ലൂർ വാലത്ത് ഹൗസിൽ പ്രശാൽ, പത്തിയൂർ കാല കീരിക്കാട് വഞ്ചിയൂർ ഫാത്തിമ മൻസിലിൽ
ഹബീസ്, പത്തിയൂർക്കാല വിമൽഭവനിൽ വിഷ്ണു, ചേരാവള്ളി കണ്ണങ്കര സെയ്ഫുദീൻ, ഹരിപ്പാട് മുട്ടം രാജേഷ്
ഭവനിൽ രാജേഷ് കുമാർ, എന്നീ കുപ്രസിദ്ധ ഗുണ്ടകളാണ് പോലീസിൻ്റെ പിടിയിലായത്.