ചെന്നൈ: നടി കാസമ്മാള്‍ മകന്റെ അടിയേറ്റ് മരിച്ചു. 71 വയസ്സായിരുന്നു. സംഭവത്തില്‍ ഇവരുടെ മകന്‍ നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു.
മധുര ജില്ലയിലെ ഉസലാംപെട്ടിക്ക് അടുത്ത് അണയൂരിലാണ് സംഭവം.
മദ്യപിക്കാന്‍ പണം ചോദിച്ച് നമകോടി അമ്മയുമായി വഴക്കിട്ടു.
പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ നമകോടി വടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലം വിട്ടു.
അടിയേറ്റ കാസമ്മാള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാസമ്മാളിനെ കണ്ടതും വിവരം പോലീസിനെ അറിയിച്ചതും.
മദ്യത്തിന് അടിമയായ നമകോട് ഭാര്യയുമായി പിണങ്ങി, കുറേക്കാലമായി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്.
ദേശീയപുരസ്‌കാരം നേടിയ കടൈസി വ്യവസായി എന്ന സിനിമയില്‍ കാസമ്മാള്‍ അഭിനയിച്ചിരുന്നു.
വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85കാരനുമാണ് ചിത്രത്തില്‍ പ്രധാനവേഷം ചെയ്തത്.
ഇതില്‍ വിജയ് സേതുപതിയുടെ അമ്മായി ആയിട്ടാണ് കാസമ്മാള്‍ അഭിനയിച്ചത്.