നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണു മരിച്ചത്. വീടിനു തൊട്ടുപിറകിൽ വനത്തിൽ ആടിനെ പോറ്റാൻ പോയതായിരുന്നു. ബുധനാഴ്ച രാവിലെ 11.30ന് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 10 ദിവസം മുൻപ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി യുവാവ് പൂച്ചപ്പാറ മണി (40) മരിച്ചിരുന്നു.
Day: January 15, 2025
ഒടുവിൽ ജയിലിന് പുറത്തിറങ്ങി ബോബി ചെമ്മണ്ണൂർ, ഇന്നലെ തുടർന്നത് സഹതടവുകാരെ സഹായിക്കാനെന്ന്; ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് രാവിലെ 9:45 ഓടെ പ്രതിഭാഗം അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ചതോടെ 10 മിനിറ്റിനകം ബോബി ചെമ്മണ്ണൂർ ജയിൽമോചിതനായി. സഹതടവുകാരെ സഹായിക്കാൻ വേണ്ടിയാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ ജയിൽമോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാലിത് കോടതിയലക്ഷ്യമല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ കൂട്ടാക്കാതെ അദ്ദേഹം കാറിൽ കയറി മടങ്ങി. ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കാതെ റെസ്റ്ററൻ്റുകാരുടെ പരാതിയിൽ ശിക്ഷ അനുഭവിക്കുന്നവർ ജയിലിൽ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ജാമ്യം കിട്ടിയിട്ടും പണമടയ്ക്കാൻ സാധിക്കാതെ അവർ വിഷമിക്കുന്നു. 26 ഓളം പേർ തന്നെ സമീപിച്ചപ്പോൾ അത് പരിഹരിക്കാമെന്ന് താൻ പറഞ്ഞു. അതിനുള്ള സമയത്തിന് വേണ്ടിയാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം…