കേന്ദ്രത്തിന് തിരിച്ചടി: ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി, പുതിയ നിയമനം ഉടന്‍ വേണം

ഡല്‍ഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ സേവന കാലാവധി നീട്ടിയ കേന്ദ്ര സർക്കാർ നടപടി റദ്ദ് ചെയ്ത് സുപ്രീംകോടതി.

മുന്നാം തവണയും ഇഡി ഡയറക്ടർക്ക് കാലാവധി നീട്ടി നില്‍കിയത് നിയമ വിരുദ്ധമാണെന്ന് വ്യക്താമാക്കിയാട് കോടതി നടപടി.

പുതിയ ഡയറക്ടറെ 15 ദിവസത്തിനകം നിയമിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോടതി നടപടി കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയാണ്.

നിയമനം അസാധുവാക്കിയെങ്കിലും സജ്ജയ് മിശ്രക്ക് ഈ മാസം 31 വരെ പദവിയില്‍ തുടരാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്.

സുപ്രീം കോടതി വിധിയുണ്ടായിട്ടും എസ്കെ മിശ്രയ്ക്ക് കേന്ദ്ര സർക്കാർ കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടി നല്‍കിയതിനെതിരെ നിരവധി ഹർജികളായിരുന്നു സുപ്രീംകോടതിയിലെത്തിയത്.

മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിയുടെ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

ഇഡി ഡയറക്ടർക്ക് വേണ്ടി സർക്കാർ നടത്തിയ നിയമഭേദഗതി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കെ വി വിശ്വനാഥനും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ സജ്ജയ് മിശ്രയെ 2018 ലാണ് ഇഡി ഡയറക്ടറായി ആദ്യമായി നിയമിക്കുന്നത്.

2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി.

ഈ കാലാവധിയും അവസാനിച്ചതോടെയാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി നല്‍കി സർക്കാർ ഓർഡിനന്‍സ് പുറപ്പെടുവിക്കുന്നത്.

ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരവധിയാളുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ സുപ്രീംകോടതി രൂക്ഷമായ വിമർശനം നടത്തിയിരുന്നു.

ഈ പദവിയിലേക്ക് പരിഗണിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റില്‍ മറ്റ് ഉദ്യോഗസ്ഥരില്ലേ എന്നായിരുന്നു അന്ന് സുപ്രീംകോടതി പറഞ്ഞത്.

‘ഒരു പ്രധാനമന്ത്രി കൊല്ലപ്പെ‍ട്ടിട്ട് കൂടി മുന്‍പോട്ട് പോയ രാജ്യമാണിതെന്ന് ഓര്‍ക്കണം, അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ സഞ്ജയ് മിശ്ര, ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേ’-എന്നായിരുന്നു കോടതിയുടെ ചോദ്യം.

 

Related posts

Leave a Comment