ആശുപത്രിയിലേക്കു പോകുന്നതിനിടെ പ്രസവവേദന കലശലായി; ആംബുലന്‍സില്‍ 28 കാരിക്ക് സുഖപ്രസവം; മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത് കട്ടപ്പന സ്വദേശി

പാമ്ബാടി: പ്രസവ വേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ട് പോകുകയായിരുന്ന യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം.

കട്ടപ്പന സ്വദേശി പുത്തന്‍പുരയ്‌ക്കല്‍ ബിനോയിയുടെ ഭാര്യ സോഫിയ (28) ആണ് ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

കട്ടപ്പന ചപ്പാത്തില്‍ നിന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെ പാമ്ബാടിയില്‍ എത്തിയപ്പോള്‍ പ്രസവ വേദന കൂടുതലായി. ആംബുലന്‍സ് ഉടന്‍ പാമ്ബാടി ഗവ.താലൂക്ക് ആശുപത്രിയിലേക്കു കയറ്റിയെങ്കിലും യുവതി വാഹനത്തിനുള്ളില്‍ത്തന്നെ പ്രസവിച്ചു.

വിവരമറിഞ്ഞ് ഓടിയെത്തിയ മെയില്‍ നഴ്സ് തൈഫും ഡ്യൂട്ടി ഡോക്ടര്‍ ആര്യയും യുവതിക്കും കുഞ്ഞിനും പരിചരണം ഒരുക്കി. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഇവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു

Related posts

Leave a Comment